Kerala

ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങാന്‍ സാധ്യത; സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം

ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിഭാഗീയത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇരുവിഭാഗവും മത്സരം ഉറപ്പിക്കുകയാണ്. സമവായം ഉണ്ടായില്ലെങ്കില്‍ ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങുമെന്നും സൂചന പുറത്തുവരുന്നുണ്ട്. ആര്‍എസ്പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സമ്മേളന പ്രതിനിധികളില്‍ പലരും ഉന്നയിക്കുന്നത്. നേതൃത്വത്തിന് വാര്‍ധക്യമാണെന്നും സെക്രട്ടറി സ്ഥാനത്തുനിന്ന് എ എ അസീസ് ഒഴിയണമെന്നുമാണ് യുവാക്കളുടെ ആവശ്യം. മൂന്ന് പ്രാവശ്യം സെക്രട്ടറി സ്ഥാനത്തിരിക്കുകയും 80 വയസ് കഴിയുകയും ചെയ്ത അസീസ് മാറി പകരം […]

Kerala

യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് ആശംസയുമായി മോഹന്‍ലാല്‍

ചവറയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷിബു ബേബി ജോണിന് ആശസയുമായി നടൻ മോഹൻലാൽ. കാര്യപ്രാപ്തിയുള്ള മന്ത്രിയും തന്റെ സുഹൃത്തുമായ ഷിബു ബേബി ജോണിന് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവിധ ആശംസകളും നേരുന്നതായാണ് മോഹൻലാൽ പറഞ്ഞത്. ഷിബു ബേബി ജോൺ തന്നെയാണ് മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചവറ മണ്ഡ‍ലത്തിന്റെ വികസനത്തിനായി ഏറെ ശ്രദ്ധ പുലർത്തുന്നയാളാണ് ഷിബു ബേബി ജോൺ. നാടിന്റെ കാര്യം കഴിഞ്ഞേ ഷിബു സ്വന്തം കാര്യത്തെ പറ്റി ചിന്തിക്കുകയുള്ള. തന്റെ മണ്ഡലത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ […]