Kerala

ഫാത്തിമ ലത്തീഫ്: പൊതുസ്മരണയും ബഹുജൻ ഓർമകളും

സ്മരണ പലപ്പോഴും ഒരു നിർമിതിയാണ്. സിനിമകൾ, ന്യൂസ് പേപ്പറുകൾ, പാഠപുസ്തകങ്ങൾ തുടങ്ങി പൊതുസ്മരണകളെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അത്തരം നിർമിതികൾക്ക് മികച്ചൊരു ഉദാഹരണമാണ് ബി.ആർ അംബേദ്കറും എം കെ ഗാന്ധിയും. ഗാന്ധിയൻ കഥകളും സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനയും മരണവും ഒരു ഐതിഹാസിക ചരിത്രമായിട്ടാണ് വായിക്കപ്പെടുന്നത്. അതേസമയം അംബേദ്കർ കേവലം ഭരണഘടനയ്ക്കുള്ളിൽ ഒതുങ്ങുന്നു/ ഒതുക്കുന്നു. അംബേദ്കർ ഒരിക്കലും അസാമാന്യ പ്രതിഭയായും വിശാല ഹൃദയത്തിന്റെ ഉടമയായും ജാതിയെ അടിസ്ഥാനപരമായിത്തന്നെ ചോദ്യംചെയ്ത വ്യക്തിയായും ആഘോഷിക്കപ്പെട്ടിരുന്നില്ല. നിലവിലെ അധികാര ഘടകങ്ങൾ പൊതുമണ്ഡലങ്ങൾ പ്രക്ഷുബ്ധമാകാതിരിക്കാൻ […]