Cricket Sports

രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ; മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ നയിക്കും

രോഹിത് ശര്‍മയെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കും.ശ്രീലങ്കയ്‌ക്കെതിരായ ടി 20 മത്സരങ്ങൾ ഈ മാസം 24,26,27 തീയതികളിൽ നടക്കും. മാര്‍ച്ചില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് നായകനായി അരങ്ങേറ്റം കുറിക്കും. പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഒഴിവാക്കി. രോഹിത് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിസിസിഐയുടെ സ്ഥിരീകരണം മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. പൂര്‍ണ കായികക്ഷമത കൈവരിച്ച രോഹിത് […]

Cricket Sports

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ടീമിനെ നയിക്കും. ടി-20 ടീമിൽ അക്സർ പട്ടേലിനെ ഉൾപ്പെടുത്തി. രവീന്ദ്ര ജഡേജയെ ഒഴിവാക്കി. മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം. ( rohit sharma leads ODI ) ഏകദിന ടീം : ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ ( വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത്, ഡി ഛാഹർ, ഷർദുൽ […]

Cricket Sports Uncategorized

കൗമാര ടീമിന് രോഹിതിന്റെ വിലയേറിയ ‘ക്ലാസ്’; ചിത്രങ്ങൾ വൈറൽ

അണ്ടർ 19 ക്രിക്കറ്റ് ടീമുമായി സംവദിച്ച് ഇന്ത്യൻ പരിമിത ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ചാണ് താരം പുതിയ തലമുറയിലെ അംഗങ്ങളുമായി സംവദിച്ചത്. അണ്ടർ 19 ടീം അംഗങ്ങൾ എൻസിഎയിൽ ക്യാമ്പിലാണ്. രോഹിത് ആവട്ടെ പരുക്കിൽ നിന്ന് മുക്തി നേടാനാണ് എൻസിഎയിലെത്തിയത്. (Rohit Sharma U19 NCA) Priceless lessons 👍 👍 📸 📸 #TeamIndia white-ball captain @ImRo45 made most of his rehab time as […]

Cricket India Sports

രോഹിത് ശർമ്മ തന്നെ അടുത്ത ടി-20 ക്യാപ്റ്റനാവുമെന്ന സൂചന നൽകി വിരാട് കോലി

തനിക്ക് ശേഷം ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാവുക രോഹിത് ശർമ്മ തന്നെയെന്ന സൂചനയുമായി വിരാട് കോലി. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിലെ ടോസിനിടെയാണ് കോലി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കോലിക്ക് ശേഷം രോഹിത് തന്നെയാവും ക്യാപ്റ്റനെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഇതിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ കോലിയുടെ വെളിപ്പെടുത്തലോടെ ഇത് ഉറപ്പിക്കാമെന്നാണ് സൂചന. (Kohli Rohit T20 Captain) “ഇന്ത്യയെ നയിച്ചത് എനിക്ക് കിട്ടിയ അംഗീകാരമായിരുന്നു. ലഭിച്ച അവസരത്തിൽ കഴിവിൻ്റെ പരമാവധി […]

Cricket Sports

ലോകകപ്പിനു ശേഷം ഏകദിന, ടി-20 മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോർട്ട്

ഏകദിന, ടി-20 മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷം താരം ഇന്ത്യയുടെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിനെ നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ, കോലി ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമ്പോൾ രോഹിത് പകരം ക്യാപ്റ്റൻ സ്ഥാനമേറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടി-20ക്കൊപ്പം ഏകദിന മത്സരങ്ങളിലും രോഹിത് ഇന്ത്യയെ നയിക്കുമെന്നാണ് വിവരം. (Rohit Sharma Captain ODI T20I) അതേസമയം, ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ […]

Cricket Sports

ടി-20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ പരിമിത ഓവർ ടീമിനെ രോഹിത് നയിച്ചേക്കുമെന്ന് റിപ്പോർട്ട്

വരുന്ന ടി-20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ പരിമിത ഓവർ ടീം ക്യാപ്റ്റനായി രോഹിത് ശർമ്മ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കാനായി കോലി സ്ഥാനം ഒഴിയുമെന്നും കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവും എന്നുമാണ് റിപ്പോർട്ടുകൾ. നിലവിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ് രോഹിത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം ഏറെ വൈകാതെ കോലി അറിയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൈം ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Rohit Sharma Virat Kohli) “വിരാട് തന്നെ ഇക്കാര്യം അറിയിക്കും. തൻ്റെ […]

Cricket Sports

തകർപ്പൻ സെഞ്ച്വറിയുമായി വിമർശകരുടെ വായടപ്പിച്ച് രോഹിത്; ഇന്ത്യ ഡ്രൈവിങ് സീറ്റിൽ

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ (108*) ബലത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 44 ഓവറിൽ മൂന്നു വിക്കറ്റിന് 156 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 27 റൺസുമായി ഉപനായകൻ അജിൻക്യ രഹാനെയാണ് രോഹിതിനൊപ്പം ക്രീസിൽ. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷമാണ് വിമർശകരുടെ വായടപ്പിച്ച് രോഹിത് ഫോമിലേക്ക് തിരിച്ചുവന്നത്. ഏകദിന ശൈലിയിൽ 49 പന്തിൽ നിന്നാണ് രോഹിത് അർധസെഞ്ച്വറിയിലെത്തിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 78 പന്തിൽ നിന്ന് 80 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. […]