കോഴിക്കോട് കോട്ടൂളിയിൽ ജീവനക്കാരനെ കെട്ടിയിട്ട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. എടപ്പാൾ കാലടി സ്വദേശി ഇരുപത്തിരണ്ടു വയസുകാരൻ മുള്ളമടക്കിൽ സാദിഖാണ് കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പിടിയിലായത്. കവർച്ച ചെയ്ത അമ്പതിനായിരം രൂപയിലെ മുപ്പതിനായിരം രൂപ പ്രതിയുടെ കൈയിൽ നിന്ന് കണ്ടെടുത്തു. കടബാധ്യത തീർത്ത് ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൂന്നാഴ്ച മുൻപാണ് പ്രതി പെട്രോൾ പമ്പിലെ ജോലി ഉപേക്ഷിക്കുന്നത്. മുഖം മൂടി ധരിക്കാനും ഡബിൾ […]
Tag: Robbery
സ്വന്തം വീട്ടിൽ കവർച്ച നടത്തിയ മകൻ പിടിയിൽ; അന്വേഷണം വഴിതെറ്റിക്കാൻ മുളക് പൊടിയും വിതറി; പക്ഷേ മണിക്കൂറുകൾക്കകം പൊലീസ് പൊക്കി
സ്വന്തം വീട്ടിൽ കവർച്ച നടത്തിയ മകൻ പിടിയിൽ. കോഴിക്കോട് പെരുവയൽ പരിയങ്ങാട്ട് സ്വദേശിയായ യുവാവാണ് പിതാവിന്റെ അലമാര കുത്തിത്തുറന്ന് പണം കവർന്നത്. ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അച്ഛൻ കാണുന്നത് കുത്തിതുറന്ന് കിടക്കുന്ന അലമാരയാണ്. മുറിയിൽ നിറയെ മുളക് പൊടിയും വിതറിയിരുന്നു. തകർത്ത പൂട്ടും നിലത്ത് കിടപ്പുണ്ടായിരുന്നു. കള്ളനെ പിടിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മാവൂർ പൊലീസിൽ പരാതി നൽകി. നാൽപത്തിയെട്ട് മണിക്കൂർ കൊണ്ട് പൊലീസ് കള്ളനെ പൊക്കി. എന്നാൽ കവർച്ചക്കാരനെ കണ്ട് പരാതിക്കാരനായ പിതാവ് ഞെട്ടി.അപ്പൂസ് എന്ന് വിളിക്കുന്ന […]
യുപിയിൽ പട്ടാപ്പകൽ 7 ലക്ഷം രൂപയുടെ കവർച്ച; അന്വേഷണം പുരോഗമിക്കുന്നു
ഉത്തർ പ്രദേശിൽ പട്ടാപ്പകൽ 7 ലക്ഷം രൂപയുടെ കവർച്ച. തിങ്കളാഴ്ച വൈകിട്ട് നോയിഡ റോഡിൽ വച്ച് ഒരു സ്വകാര്യ കമ്പനിയിലെ കളക്ഷൻ ഏജൻ്റാണ് കൊള്ളയടിക്കപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അഞ്ച് പേർ കൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. സെക്ടർ 78ൽ ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം നടന്നത്. കളക്ഷൻ ഏജൻ്റായ പ്രമോദ് കുമാർ സാഹ്നി തൻ്റെ ബൈക്കിൽ സെക്ടർ 80ലേക്ക് യാത്ര ചെയ്യുകയായിരുന്നു. തോളിൽ തൂക്കിയിരുന്ന ബാഗിലാണ് പണം […]
സൗദിയിൽ വൻ മോഷണം; 4 പേർ അറസ്റ്റിൽ
സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറില്‍ വൻ മോഷണം. സംഭവത്തിൽ നാല് പ്രതികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്താനികളുമാണ് പിടിയിലായത്. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റിയാദില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്റ്റോറില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്ന കേസിലാണ് ഇവർ പിടിയിലായത്. മോഷണം പോയ 326 സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രതികളുടെ കൈവശം കണ്ടെത്തി. സമാനരീതിയില്‍ നിരവധി സ്റ്റോറുകളില്‍ മോഷണം നടത്തിയിട്ടുള്ളതായി […]
ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു
ഇന്ന് രാവിലെ ആറു മണിയോടെയാണ സംഭവമുണ്ടായത്. അഞ്ചംഗ സംഘം മാരകായുധങ്ങളുമായാണ് ധന്‍രാജിന്റെ വീട്ടിലെത്തിയത്. അക്രമികളുടെ ആക്രമത്തില്‍ ധന്‍രാജിനും അഖിലിന്‍റെ ഭാര്യയ്ക്കും മാരകമായി പരിക്ക് ഏറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഒരു വയലില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പൊലീസ് പിടികൂടിയ നാലുപേരില്‍ മൂന്നുപേര്‍ക്കും വെടിയേറ്റിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ മണിപാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.