Kerala

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് അർദ്ധരാത്രി 12:40ഓട് കൂടിയായിരുന്നു അപകടം. വെഞ്ഞാറമൂട്ടിൽ കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് നിജാസ്. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകവേ, വേളാവൂരിൽ എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kerala

റോഡുകളിലെ കേബിൾ കെണികൾ ചർച്ചചെയ്യാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

സംസ്ഥാനത്തെ റോഡുകളിലെ കേബിൾ കെണികൾ ചർച്ചചെയ്യാൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സംസ്ഥാനത്തെ റോഡുകളിൽ അലക്ഷ്യമായിട്ടിരിക്കുന്ന കേബിളുകൾ മൂലം ഇരുചക്ര വാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. പൊതുനിരത്തുകളിലും വശങ്ങളിലുമുള്ള അലക്ഷ്യമായ കേബിൾ വിന്യാസം, സ്ലാബിട്ട് മൂടാത്ത ഓടകൾ, കുഴികൾ എന്നിവ മൂലമുള്ള അപകടസാഹചര്യമാണ് ചർച്ച ചെയ്യുക. പൊതുമരാമത്ത്, ഗതാഗതം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, ടെലഫോൺ കമ്പനികൾ, വിവിധ […]

Kerala

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം

സംസ്ഥാനത്ത് ഇന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലു മരണം. തിരുവനന്തപുരം പാലോട് ബസും ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. വാമനപുരം അമ്പലംമുക്കില്‍ നാഷണല്‍ പെര്‍മ്മിറ്റ് ലോറിയും ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് ഭാര്യ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറിയാണ് ഹോട്ടല്‍ ജീവനക്കാരി മരിച്ചത്. രാവിലെ ഏഴരയോടെയാണ് തിരുവനന്തപുരം പാലോട് സ്വാമി മുക്കില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു, […]

India

കർണാടകയിൽ ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് 7 സ്ത്രീകൾ മരിച്ചു; 11 പേർക്ക് പരുക്ക്

കർണാടകയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. ബിദാറിലെ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരുൾപ്പെടെ 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മരിച്ച സ്ത്രീകളെല്ലാം തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയിൽ ബിദറിലെ ബെമലഖേഡ സർക്കാർ സ്‌കൂളിന് സമീപം ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. പാർവതി (40), പ്രഭാവതി (36), ഗുണ്ടമ്മ (60), യാദമ്മ (40), ജഗ്ഗമ്മ (34), ഈശ്വരമ്മ (55), രുക്മിണി […]

Kerala

ഗുരുതര വാഹന അപകടങ്ങളില്‍ പ്രതികളായ ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്തും; മന്ത്രി ആന്റണി രാജു

ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ (IDTR) മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് […]

Kerala

അശ്രദ്ധ മൂലമുള്ള വാഹനാപകടങ്ങള്‍ അംഗീകരിക്കാനാകില്ല; വിമര്‍ശനങ്ങളുമായി ഹൈക്കോടതി

പാലക്കാട് വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം പോലുള്ള സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി. അശ്രദ്ധ മൂലം വാഹനാപകടങ്ങള്‍ പതിവാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇതിനെതിരെ നടക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് മനസിലാകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഇന്ന് ഹാജരായി. റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയെന്ന് കോടതി ശ്രീജിത്തിനോട് ചോദിക്കുന്ന സാഹചര്യം ഇന്നുണ്ടായി. റോഡ് സേഫ്റ്റി കമ്മീഷണറുടെ പ്രവര്‍ത്തന […]

Kerala

ഒരാഴ്ചയ്ക്കകം കുഴിയടക്കണം, കേരളത്തിൽ മാത്രമല്ല ദേശീയ പാതകൾ ഉള്ളത്; കടുത്ത വിമർശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരിക്കാൻ വിട്ട് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറ‍ഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ലെന്നും ഹൈക്കോടതി വിമർശിച്ചു. റോഡുകളെ കൊല നിലങ്ങൾ ആക്കാൻ അനുവദിക്കാൻ കഴിയില്ല. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും കോടതിക്ക് ഉത്തരവിറക്കാൻ കഴിയില്ല. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തമാണ്. ഇത് തടയാൻ ജില്ലാ കലക്ടർമാർ കൃത്യമായി ഇടപെടൽ നടത്തണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച […]

Kerala

കേരളത്തിലെ 374 റോഡുകള്‍ അതീവ അപകടത്തിലെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്; നടപടിയെടുക്കാതെ സര്‍ക്കാര്‍

സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന നാറ്റ്പാക് റിപ്പോര്‍ട്ട് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ല. കൊവിഡ് കാലത്ത് പോലും 3,32,93 അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായി. 3,429 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. കൊവിഡിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ അപകടത്തിന്റെ എണ്ണം 45,000ന് […]

Kerala

മാധ്യമപ്രവര്‍ത്തകന്‍ എസ്‍.വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു സംഭവം. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. […]