Kerala

ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎം; ഓലപീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കെ. കെ രമ

മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും വന്ന ഭീഷണിക്കത്തിൽ പ്രതികരിച്ച് കെ. കെ രമ എം.എൽ.എ. ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കെ. കെ രമ ആരോപിച്ചു. ഇത്തരം ഭീഷണിക്കത്തുകൾ ലഭിക്കുന്നത് ആദ്യമല്ല. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ നടപടി ഉണ്ടായിട്ടില്ലെന്നും കെ. കെ രമ പറഞ്ഞു. സിപിഐഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്നതാണ് പ്രകോപനത്തിന് കാരണം. ഓലപീപ്പി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട. സിപിഐഎമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ. കെ രമ […]

Kerala

വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും

ആർ.എം.പിക്ക് നൽകിയ വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും. കെ. കെ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്നത്. കെ. കെ രമ മത്സരിക്കണമെന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർ.എം.പിക്ക് നൽകിയത്. എന്നാൽ, എൻ. വേണുവിനെ മത്സരിപ്പിക്കാനായിരുന്നു ആർ.എം.പിയുടെ നീക്കം. കെ. കെ രമയ്ക്കായി കോൺഗ്രസ് പരമാവധി സമ്മർദം ചെലുത്തിയെങ്കിലും, മത്സരിക്കാനില്ലെന്ന് അവർ വ്യക്തമാക്കിയതോടെ സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രതിനിധി ജനവിധി തേടും. ധർമ്മടം സീറ്റ് […]