World

ടൈഗ്രിസ് നദിയെ സംരക്ഷിക്കാന്‍ ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് 200റോളം വോളണ്ടിയര്‍മാര്‍

യുദ്ധം മൂലമുണ്ടായ കെടുതികളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നുമൊക്കെ കര കയറുന്ന ഇറാഖ് ജനത ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രധാന ഭീഷണിയാണ് മാലിന്യ പ്രശ്‌നം. ജലാശയങ്ങളടക്കമുള്ള രാജ്യത്തെ പരിസ്ഥിതി നിലവില്‍ മലിനമായിട്ടാണ് കാണപ്പെടുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മലിനമെന്ന് കരുതുന്ന ഒരു നദിയാണ് ടൈഗ്രിസ് നദി. എന്നാല്‍ ഇപ്പോള്‍ ടൈഗ്രിസ് നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ക്ലീനപ്പ് അംബാസിഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള വോളണ്ടിയര്‍മാര്‍. ഇരുനൂറോളം വോളണ്ടിയര്‍മാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശേഖരിച്ച മാലിന്യങ്ങള്‍ വോളണ്ടിയര്‍മാര്‍ ബാഗ് ദാദ് സിറ്റി […]

National

വേനല്‍ കടുക്കുന്നു; വറ്റി വരണ്ട് ഗോദാവരി നദി

വേനലില്‍ മഹാരാഷ്ട്രയിലെ ഗോദാവരി നദി വറ്റിവരളുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തെ പ്രധാന ജലസ്രോതസാണ് നാസിക്കിലെ ത്രിയംഭകേശ്വറില്‍ നിന്നും ഉത്ഭവിക്കുന്ന ഗോദാവരി നദി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി കൂടിയാണിത്. നദിയുടെ വരള്‍ച്ച ഗോദാവരിയെ ആശ്രയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കും. മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും വെള്ളം ലഭ്യമല്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു. ‘മരിച്ചുപോയ പിതാവിന്റെ കര്‍മത്തിന് വേണ്ടി ഇവിടെ വന്നതാണ്, പക്ഷേ നദിയില്‍ വെള്ളമില്ല, നദി പൂര്‍ണ്ണമായും വറ്റിയിരിക്കുന്നു’ പ്രദേശവാസിയുടെ പ്രതികരണമായി […]