Kerala

സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ; ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നു : പ്രതി

പണിക്കൻകുടി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയൊണെന്ന് പ്രതി ബിനോയ് മൊഴി നൽകി. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നു. പ്രതി ബിനോയിയുടെ വീട്ടിലെ തെളിവെടുപ്പ് തുടരുകയാണ്. സിന്ധുവിൻ്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് ഇന്നലെ പറഞ്ഞിരുന്നു. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ്‌ മൊഴി നൽകി. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം […]