ടുക്കി ഉടുമ്പൻചോലയിൽ റോഡ് നിർമാണത്തിന്റെ മറവിൽ വനംകൊള്ളയാണ് നടന്നതെന്ന് തെളിയിക്കുന്ന റവന്യൂ റിപ്പോർട്ട് പുറത്ത്. ഉടുമ്പൻചോല തഹസിൽദാർ ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 10 മരങ്ങൾ മാത്രമേ മുറിക്കുവാൻ പാടുള്ളൂ. എന്നാൽ ഇവിടെ നിന്നും മുറിച്ച് കടത്തിയത് അൻപതിലധികം മരങ്ങളാണ്. അനുമതിയില്ലാതെയാണ് മരങ്ങൾ മുറിച്ചതെന്നും റിപ്പോർട്ട്. റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഉടുമ്പൻചോല ചിത്തിരപുരം റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങളുടെ കണക്ക് ലഭ്യമാക്കുവാൻ ജില്ലാ കലക്ടർ തഹസിൽദാരോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം കഴിഞ്ഞ മാസം […]