Kerala

ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾ; അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. അതിൻ്റെ അടിസ്ഥാനത്തിൽ ചില നിബന്ധനകളും സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളിൽ കടുത്ത നിബന്ധനകളാണ് ഉള്ളത്. അടിയന്തിരാവശ്യങ്ങൾക്ക് മാത്രമേ ഞായറാഴ്ചകളിൽ അനുമതിയുള്ളൂ. (sunday restrictions details explained) കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് തുറന്നുപ്രവർത്തിക്കാം. സർക്കാർ സ്വയംഭരണാധികാര സ്ഥാപനങ്ങൾക്കും അന്ന് പ്രവർത്തിക്കാം. കൊവിഡുമായി ബന്ധപ്പെട്ട അടിയന്തിര പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. ഈ ഓഫീസുകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ യാത്ര ചെയ്യാം. ടെലികോം, ഇൻ്റർനെറ്റ് സേവനദാതാക്കൾക്കും തിരിച്ചറിയൽ കാർഡുമായി യാത്ര ചെയ്യാം. രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനെടുക്കാൻ […]

Kerala

കൊവിഡ് വ്യാപനം രൂക്ഷം; കേരളം നിയന്ത്രണങ്ങളിലേക്ക്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോ​ഗത്തിന്റെ തൂീരുമാനം. കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ( omicron restrictions kerala ) വർധിച്ച് വരുന്ന കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ആശുപത്രികൾ സജ്ജ്‌മാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യത്തിന് ഐസിയു, വെന്റിലേറ്റർ എന്നിവയുടെ സൗകര്യമുണ്ട്. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറവെന്നാണ് വിലയിരുത്തൽ. അതേസമയം, കേരളത്തിൽ നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോണും ഡെൽറ്റയുമാണെന്ന് ആര​ഗ്യ […]

Kerala

സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം

സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം. മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ ആളുകളെ നിയന്ത്രിക്കാൻ നിർദേശം നൽകി. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. ( kerala shopping mall restrictions ) കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളും ഭാഗികമായി അടക്കും. ഒൻപതാം തരം വരെയുള്ള ക്ലാസുകളാണ് അടയ്ക്കുക. ഈ മാസം 21 മുതൽ സ്‌കൂൾ അടയ്ക്കും. […]

India

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. റസ്റ്റോറന്റുകളിൽ അൻപത് ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. എന്നാൽ ഡിജെ പോലുള്ള പാർട്ടികൾ പാടില്ല. അപ്പാർട്മെനന്റുകളിലും പാർട്ടികൾക്ക് നിരോധനമുണ്ട്. കൊവിഡും ഒമിക്രോണും സംസ്ഥാനത്ത് വ്യാപിയ്ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. തമിഴ്നാട്ടിലും പുതുവർഷ ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ട്. വിനോദസഞ്ചാര മേഖലയായ പുതുച്ചേരിയിൽ കർശന നിയന്ത്രണങ്ങളില്ല. എന്നാൽ കൊവിഡ് പ്രൊട്ടോകോൾ പാലിയ്ക്കണമെന്നും രണ്ട് ഡോസ് […]

Kerala

കാലാവസ്ഥ അനുകൂലം; ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. ശബരിമലയിൽ ഭക്തരെ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തിയത്. ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് ഡാമിലെ […]

Kerala

ദീപാവലി ആഘോഷം; പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം

സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി എട്ടുമണിക്കും പത്തിനും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. രാത്രി 10മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമയക്രമീകരണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മലിനീകരണവും പൊടിപടലങ്ങളും കുറയ്ക്കുന്ന പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചിട്ടുണ്ട്.

Kerala

ബാറുകളും തീയറ്ററുകളും അടച്ചു; മാളുകൾ പ്രവർത്തിക്കില്ല; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ബാറുകൾ, ബിവറേജസ്, സിനിമ തീയറ്റർ, ഷോപ്പിംഗ് മാൾ, ജിംനേഷ്യം ഉൾപ്പെടെ പ്രവർത്തിക്കില്ല. ആരാധനാലയങ്ങളിലും ആളുകൾക്ക് നിയന്ത്രണമുണ്ടാകം, വിവാഹ ചടങ്ങുകൾക്ക് 50 പേർക്കായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. മുസ്ലിം പള്ളികളിൽ നമസ്‌കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നതു വിലക്കി. രാത്രികാലകർഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും. […]

Kerala

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ തുടങ്ങി; പരിശോധന ഊർജ്ജിതമാക്കി പൊലീസ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു ആരംഭിച്ചു. രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ. അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നതെങ്കിലും ആദ്യ ദിവസമായ ഇന്ന് ബോധവൽക്കരണത്തിനാണ് ഊന്നൽ നൽകിയത്. 9 മണി മുതൽ പുലർച്ചെ 5 മണിവരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം, ഒത്തുകൂടൽ ,ആഘോഷങ്ങൾ,പുറത്തിറങ്ങി നടക്കൽ തുടങ്ങി സകല പ്രവർത്തനങ്ങളും നിരോധിച്ചു. നാളെ മുതൽ ശക്തമായ നടപടിയെടുക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. […]

Kerala

സംസ്ഥാന അതിർത്തികളിൽ രണ്ടാം ദിവസവും കർശന നിയന്ത്രണം

സംസ്ഥാന അതിർത്തികളിൽ രണ്ടാം ദിവസവും പരിശോധന കർശനമാക്കി പൊലീസ്.വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകൾ കർശന നിയന്ത്രണത്തിലാണ്. പക്ഷെ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പോർട്ടൽ രജിസ്ട്രേഷനിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ നിർദ്ദേശമെങ്കിലും പ്രയോഗികമായിട്ടില്ല. ഇടുക്കിയിലെ അതിർത്തി ചെക്‌പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കി. എന്നാൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാര്യമായി ഇന്ന് പരിശോധിച്ചില്ല. രാവിലെ പാസ് ഇല്ലാതെ എത്തിയ തോട്ടം തൊഴിലാളികളെ പൊലീസ് തടഞ്ഞെങ്കിലും രജിസ്ട്രേഷന് ശേഷം […]