Kerala

സഹകരണ ബാങ്ക്: ആർബിഐ നീക്കത്തിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിക്കും; നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി

സഹകരണ മേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ആർബിഐ സർക്കുലറിലെ വ്യവസ്ഥകൾക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. ആർബിഐക്ക് നിവേദനം നൽകും. നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു. കേന്ദ്രസർക്കാർ നടത്തുന്നത് സഹകരണ മേഖലയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, തിങ്കളാഴ്ച തിരുവനന്തപുരത്ത് സഹകാരികളുടെ യോഗം ചേരുമെന്നും അറിയിച്ചു. സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് ബാധകമായിരിക്കില്ലെന്ന ആർ ബി ഐ പരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിത്. ഇക്കാര്യത്തിൽ കേരളം പോലെ സഹകരണ […]