National

‘മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല’; മുസ്ലിം സംവരണം നിർത്തലാക്കിയതിനെ ന്യായീകരിച്ച് അമിത് ഷാ

കർണാടകയിൽ മുസ്ലിം സംവരണം നിർത്തലാക്കിയതിനെ ന്യായീകരിച്ച് അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷ സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം സംവരണം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അമിത് ഷായുടെ പ്രതികരണം. “ഇന്നലെ, കർണാടക സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം നീക്കി. കോൺഗ്രസിൻ്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങൾക്ക് 4 ശതമാനം സംവരണം അനുവദിച്ചത്. ഇപ്പോൾ അത് റദ്ദാക്കിയിരിക്കുന്നു. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് […]

National

വണ്ണിയാര്‍ സമുദായത്തിന്റെ ഉപസംവരണം; തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി

വണ്ണിയാര്‍ സമുദായത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിംകോടതി. ഉപസംവരണം ഏര്‍പ്പെടുത്തിയ നിയമം റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. അതീവ പിന്നാക്ക വിഭാഗത്തിനുള്ള 20 ശതമാനം സംവരണത്തില്‍ വണ്ണിയാര്‍ സമുദായത്തിന് 10.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയായിരുന്നു നിയമം. വിദ്യാഭ്യാസത്തിനും, സര്‍ക്കാര്‍ ജോലിക്കുമാണ് ഉപസംവരണം കൊണ്ടുവന്നത്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉപസംവരണം കൊണ്ടുവരുന്നതില്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു. മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വണ്ണിയാര്‍ […]

Kerala

നിലനിൽക്കുക സാമ്പത്തിക സംവരണം മാത്രം, മറ്റു സംവരണങ്ങള്‍ ഇല്ലാതായേക്കും: സുപിംകോടതി

ന്യൂഡൽഹി: എല്ലാ ജാതി സംവരണങ്ങളും അവസാനിക്കുമെന്നും സാമ്പത്തിക സംവരണമാകും നിലനിൽക്കുകയെന്നും സൂചന നൽകി സുപ്രിംകോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി. മണ്ഡൽ കേസിലെ വിധി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് നിരീക്ഷണം. എസ്.സി.ബി.സി വെൽഫെയർ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പി പിൻഗ്ലയാണ് ഇത്തരമൊരു വാദം കോടതിയിൽ ഉന്നയിച്ചത്. ഈ വേളയിൽ, ‘പാർലമെന്റാണ് ഇക്കാര്യം പരിഗണിക്കേണ്ടത്. ഇത് സ്വാഗതാർഹമായ ആശയമാണ്… […]

Kerala

സംവരണം 50 ശതമാനം കടക്കാം: കേരളം സുപ്രീംകോടതിയിൽ

സംവരണം 50 ശതമാനം കടക്കാമെന്ന് കേരളം സുപ്രീംകോടതിയിൽ. മറാത്ത സംവരണ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കേരളം കോടതിയെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മറാത്ത സംവരണം വഴി 50 ശതമാനത്തിന് മുകളില്‍ സംവരണമെത്തി. ഇത് ഇന്ദിരാ സാഹ്നി വിധി പ്രകാരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഈ വിധി […]

India

സംവരണം; ഭരണഘടന ഭേദഗതി ചോദ്യം ചെയ്ത ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസ്

സംവരണ വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് അയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കാണ് നോട്ടിസ് ലഭിക്കുക. കേന്ദ്ര സര്‍ക്കാരില്‍ അധികാരം ഉറപ്പിക്കുന്ന 102ാം ഭേദഗതിയെ ചോദ്യം ചെയ്താണ് ഹര്‍ജി. മഹാരാഷ്ട്രയിലെ ശിവ് സംഗ്രാം പാര്‍ട്ടി നേതാവ് വിനായക് റാവു സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മറാത്ത സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി. […]

Kerala

സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ പിന്‍വാതില്‍ നിയമനങ്ങള്‍; സ്കോൾ കേരളയിൽ

സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ. സ്കോൾ കേരളയിൽ മാത്രം 54 പേരെ സ്ഥിരപ്പെടുത്തിയതിൽ എസ്.ടി വിഭാഗത്തിൽ നിന്ന് ആരുമില്ല. പട്ടിക ജാതി വിഭാഗത്തില്‍ അഞ്ച് പേർക്ക് നിയമനം ലഭിക്കേണ്ടതിന് പകരം രണ്ട് പേരെയാണ് നിയമിച്ചത്. സർക്കാർ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന നിയമം അട്ടിമറിച്ചാണ് പിന്‍വാതില്‍ നിയമനം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ സഹോദരി ഷീജ ഉള്‍പ്പെടെയുള്ളവരുടെ നിയമനങ്ങള്‍ വിവാദമായിരുന്നു. ഷീജ ഉൾപ്പെടെ ഒരാൾക്കും തുടർച്ചയായി 10 വർഷം സർവീസില്ല. കൂടുതൽ സീനിയോരിറ്റി […]

Kerala

സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തം; സംവരണ സമുദായങ്ങളുടെ അടിയന്തര യോഗം ഇന്ന്

മുന്നാക്ക സംവരണ വിഷയം ചര്‍ച്ച ചെയ്യാനായി സംവരണ സമുദായങ്ങളുടെ യോഗം ഇന്ന് ചേരും. വിവിധ സമുദായ സംഘടനകള്‍ക്കൊപ്പം മുസ്ലീം ലീഗ് നേതൃത്വവും യോഗത്തില്‍ പങ്കെടുക്കും.സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുളള തീരുമാനം യോഗത്തിലുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കുന്നതാണെന്നതാണ് മുസ്ലീം സംഘടന നേതൃത്വങ്ങളുടെ വിലയിരുത്തല്‍.കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സംഘടനകളുടെ സംയുക്ത യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിന്‍റ ഭാഗമായാണ് വിവിധ സംവരണ സമുദായങ്ങളുടെ അടിയന്തരയോഗം ഇന്ന് […]

Kerala

മുന്നാക്ക സംവരണ വിഷയത്തില്‍ സര്‍ക്കാരിന് എന്‍.എസ്.എസിന്‍റെ കത്ത്

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് അനുവദിച്ച 10% സംവരണം സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് എന്‍.എസ്.എസിന്‍റെ കത്ത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകൾ സംവരണ വിഭാഗങ്ങൾക്ക് നല്‍കിവരുന്നതിൽ നിന്നും വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണ് എന്നാണ് എന്‍.എസ്.എസ് അഭിപ്രായപ്പെടുന്നത്. സംവരണത്തില്‍ വരുത്തത്തക്ക വിധത്തിലുള്ള നിര്‍ദ്ദേശങ്ങളും കത്തില്‍ പ്രതിപാദിക്കുന്നു. സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് സര്‍ക്കാരിന് അയച്ച കത്തിന്‍റെ പൂര്‍ണരൂപം മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കുള്ള (Economically Weaker Section) സംവരണം ഇന്ത്യൻ ഭരണഘടനാഭേദഗതി […]

Kerala

സംവരണത്തിലെ പുനഃപരിശോധന റിപ്പോര്‍ട്ട് വൈകുന്നു

സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്ന രീതി പുനപ്പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ നടപടി വൈകുന്നു. ഒന്നരമാസം മുമ്പ് നല്‍കിയ ഉത്തരവുമായി ബന്ധപ്പെട്ട് സര്‍‌വേ നടപടികള്‍ പോലും സര്‍ക്കാർ ആരംഭിച്ചിട്ടില്ല. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സംവരണം പുനപ്പരിശോധിക്കണമെന്ന് സുപ്രീംകോടതിയും നേരത്തേ ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടാം തിയ്യതിയാണ് സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്ന രീതിയില്‍ പുനഃപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ആറു മാസത്തിനുള്ളില്‍ പഠന റിപോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ പിന്നോക്ക വിഭാഗ കമ്മീഷനും കോടതി നിര്‍ദ്ദേശം […]

Kerala

മുന്നാക്ക സംവരണത്തില്‍ മെറിറ്റും അട്ടിമറിക്കപ്പെട്ടു

കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 8461 ആം റാങ്ക് കിട്ടിയ വിദ്യാര്‍ഥിയും മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ മെരിറ്റും അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 8461 ആം റാങ്ക് കിട്ടിയ വിദ്യാര്‍ഥിയും മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി. ഈഴവ സംവരണത്തിലെ അവസാന റാങ്ക് 1654 ഉം മുസ്ലിം വിഭാഗത്തിലെ അവസാന റാങ്ക് 1417 ഉം ആയപ്പോഴാണ് റാങ്ക് ലിസ്റ്റില്‍ താഴെയുള്ളയാള്‍ക്ക് മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം ലഭിച്ചത്.