India

റിപ്പബ്ലിക്ക് ദിനത്തലേന്നു രാജ്യത്തെ അഭിസംബോധന ചെയ്യവേ കർഷകർക്ക് അഭിവാദ്യമർപിച്ച് രാഷ്‌ട്രപതി

72 ആമത് റിപ്പബ്ലിക്ക് ദിനത്തലേന്നു കർഷകരെ അഭിസംബോധന ചെയ്യവേ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് രാഷ്‌ട്രപതി. സൈനികരും കർഷകരും രാജ്യത്തിന് വേണ്ടി പോരാടുന്നവരാണെന്നു രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. കർഷകർ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷക്കായി നിലനിൽക്കുന്നവരാണെങ്കിൽ സൈനികർ അതിർത്തി സുരക്ഷക്കായി നിലനിൽക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ” വിശാലവും ജനനിബിഡവുമായ നമ്മുടെ രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ സ്വയം പര്യാപ്തരാക്കുന്ന കർഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നു” – അദ്ദേഹം പറഞ്ഞു. അത് പോലെ തന്നെ സിയാച്ചിനിലും ഗാൽവാൻ താഴ്വരയിലും […]

India National

കോവിഡ് 19; റിപ്പബ്ലിക്ക് ദിനത്തിന് വിശിഷ്ടാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്രം

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇപ്രാവശ്യത്തെ റിപ്പബ്ലിക്ക് ദിനത്തിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട അതിഥികളെ വേണ്ടെന്നു വെച്ച് കേന്ദ്രം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്. “ഇപ്രാവശ്യത്തെ റിപ്പബ്ലിക്ക് ദിനത്തിന് ഏതെങ്കിലും വിദേശ രാജ്യത്തിന്റെ നേതാക്കളെയോ, പ്രതിനിധികളെയോ വിശിഷ്ട അതിഥികളായി ഇനി ക്ഷണിക്കേണ്ടതില്ലയെന്നാണ് തീരുമാനം. ലോകം മുഴുവൻ കോവിഡ് മഹാമാരിയുമായി പൊരുതുന്ന സാഹചര്യത്തിൽ ആണ് ഇന്ത്യയുടെ തീരുമാനം.” കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോരിസ് ജോൺസണായിരുന്നു നേരത്തെ […]

India National

വിദേശ അതിഥിയില്ലാതെ റിപ്പബ്ലിക്ക് ദിന പരേഡ് ; 55 വർഷത്തിലാദ്യം

അമ്പത്തഞ്ചു വർഷത്തിലാദ്യമായി ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിൽ വിദേശ അതിഥിയുണ്ടാവില്ല. വിദേശകാര്യ മന്ത്രാലയത്തിലെ ശ്രോതസ്സുകളെ ഉദ്ധരിച്ചു ഇന്ത്യൻ എക്സ്പ്രസ്സ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ കഴിയില്ലെന്നറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തെക്കുറിച്ചു ആലോചിക്കുന്നത്. കൊവിഡിന്റെ രണ്ടാം വരവും രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനവും മൂലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദർശനം ഒഴിവാക്കിയത്. കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ വിദേശ അതിഥിയെ […]

India National

റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് സംഘടിപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍

കേന്ദ്രസർക്കാരുമായുള്ള ഏഴാവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. നാളെ മുതൽ ഈ മാസം 20 വരെ രാജ്യത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായുള്ള അടുത്ത ചർച്ച വെള്ളിയാഴ്‍ച നടക്കും. മൂന്ന് കാർഷിക പരിഷകരണ നിയമനങ്ങളും പിൻവലിക്കുന്ന കാര്യം ആദ്യം ചർച്ച ചെയ്യണമെന്ന് നേതാക്കൾ നിലപാട് സ്വീകരിച്ചതോടെയാണ് ചർച്ച വഴി മുട്ടിയത്. മിനിമം താങ്ങു വില നിയമം കൊണ്ട് ഉറപ്പാക്കുന്ന വിഷയം ചർച്ച ചെയ്യാനായിരുന്നു സർക്കാർ നീക്കം. രാജ്യവ്യാപകമായി കർഷകർക്ക് […]