World

പതിറ്റാണ്ടുകളായി കുളിക്കാത്തയാൾ; ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ മരിച്ചെന്ന് റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ എന്നറിയപ്പെടുന്നയാൾ മരിച്ചെന്ന് റിപ്പോർട്ട്. ഇറാൻ സ്വദേശിയായ അമോ ഹാജി മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. 94 വയസായിരുന്നു. 50 വർഷത്തിലധികമായി ഇയാൾ കുളിച്ചിരുന്നില്ല. അവിവാഹിതനായ അമോ ഹാജി ഞായറാഴ്ചയാണ് മരണപ്പെട്ടത്. കുളിച്ചാൽ അസുഖമുണ്ടാവുമെന്നായിരുന്നു ഇദ്ദേഹത്തിൻ്റെ ഭയം. കുറച്ച് മാസങ്ങൾക്കു മുൻപ് ഗ്രാമത്തിലെ ആളുകളെല്ലാവരും ചേർന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

Kerala

സിൽവർ ലൈൻ; ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ

സിൽവർ ലൈൻ പദ്ധതിയിൽ ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ. മുൻഗണനാ സാധ്യതാ പഠനം, ഡി പി ആർ തയാറാക്കൽ എന്നിവയ്ക്കാണ് സർക്കാർ തുക ചെലവഴിച്ചത്. കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രയ്ക്കാണ് 22 കോടി രൂപ നൽകിയത്. ഇത് സംബന്ധിച്ച രേഖകളുടെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.https://e0ded639740efbee813f1faa4435de8b.safeframe.googlesyndication.com/safeframe/1-0-38/html/container.html ഇതിനിടെ സിൽവർ ലൈനിന് കേന്ദ്രാനുമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ട്വന്റി ഫോറിനോട് പറഞ്ഞു. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം സംസ്ഥാന ധനമന്ത്രി ശരിവച്ചതാണെന്ന് […]