Kerala

ചുമതല കൈമാറാൻ രേണു രാജ് ഇല്ല; യാത്ര അയപ്പിന് നിൽക്കാതെ ഇന്നലെ ചുമതല ഒഴിഞ്ഞു

എറണാകുളം ജില്ലാപുതിയ കളക്ടറായി എൻ എസ് കെ ഉമേഷ് ഉടൻ ചുമതലയേൽക്കും. ചുമതല കൈമാറാൻ രേണു രാജ് ഇല്ല. യാത്ര അയപ്പിന് നിൽക്കാതെ രേണു രാജ് ഇന്നലെ തന്നെ ചുമതല ഒഴിഞ്ഞു. ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും വരുന്നില്ലെന്ന് ജീവനക്കാരെ രാവിലെ അറിയിക്കുകയായിരുന്നു. രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്. രാവിലെ കാക്കനാട് കളക്ടേറ്റിലെത്തിയാണ് ഉമേഷ് ചുമതലയേറ്റെടുക്കുക. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എൻഎസ്കെ ഉമേഷ്. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ […]

Kerala

ബ്രഹ്മപുരം തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചു. ചൂട് കൂടുന്നതിനാൽ ജാഗ്രതവേണമെന്ന നിർദേശം കോർപറേഷന് നൽകിയിരുന്നുവെന്നാണ് കളക്ടറുടെ വാദം. സമഗ്രമായ റിപ്പോർട്ട്വെള്ളിയാഴ്ച്ച സമർപ്പിക്കാൻ കളക്ടർക്ക് നിർദേശം നൽകി. ( Brahmapuram fire: High Court criticizes Collector Renu Raj ). രൂക്ഷമായ വിമർശനമാണ് കളക്ടർക്ക് എതിരെ ഹൈക്കോടതി നടത്തിയത്. രണ്ട് ദിവസം കൊണ്ട് പുക അണയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്ന് കോടതി ആരാഞ്ഞു. അങ്ങനെയുള്ള റിപ്പോർട്ടാണ് ഫയർ […]

Kerala

ബ്രഹ്മപുരം തീപിടിത്തം; ഹിറ്റാച്ചികളെയും ഡ്രൈവർമാരെയും അടിയന്തരമായി വേണമെന്ന് ജില്ലാ കളക്ടർ, ഉടൻ ബന്ധപ്പെടണം

ബ്രഹ്മപുരം തീപിടിത്തത്തിൽ കൂടുതൽ ഹിറ്റാച്ചികളുടേയും ഡ്രൈവർമാരുടേയും സേവനം ആവശ്യമുണ്ടെന്ന് കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ്. സേവന സന്നദ്ധർ കളക്ടറേറ്റിൽ ബന്ധപ്പെടണമെന്നാണ് കളക്ടർ അറിയിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ( Brahmapuram fire Hitachis and drivers urgently needed ). തീയണയ്ക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഹിറ്റാച്ചികള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും കൂടുതല്‍ ഹിറ്റാച്ചികളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ […]

Kerala

ഇടുക്കി ഡാമിൽ റെഡ് അലേർട്ട്; പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ ഡോ. രേണു രാജ്

ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശം നൽകി. എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ക്യാംപുകൾ അധികമായി തുറക്കുന്നതിന് നടപടി സ്വീകരിക്കും. പെരിയാറിൻ്റെ സമീപ പ്രദേശങ്ങളിലുള്ള പഞ്ചായത്തുകൾക്ക് ജാഗ്രതാ നിർദേശം നൽകും. ജനപ്രതിനിധികളുമായി ആലോചിച്ച് അടിയന്തര സംവിധാനങ്ങൾ ഒരുക്കും. താലൂക്കുകളിൽ നിന്നുള്ള വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ക്യാംപുകൾ ആരംഭിക്കുന്നതിന് ഇൻ്റർ ഏജൻസി ഗ്രൂപ്പിൻ്റെ സഹായവും തേടും. ജലനിരപ്പ് […]

Kerala

അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം കലക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ.ഹർജി ജില്ലയിലെ സ്കൂളുകളിലെ അവധി പ്രഖ്യാപനം വൈകിയതിനെതിരെയാണ് ഹർജി. സംഭവത്തിൽ എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിൽ ആണ് ഹർജി നൽകിയത്. അവധി പ്രഖ്യാപനത്തിനുളള മാർഗരേഖകളടക്കം വേണമെന്നാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. വിഷയത്തിൽ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിലുണ്ട്.ശക്തമായ മഴയുടെ സാഹചര്യത്തിൽ സ്കൂൾ അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പരാതി. ഇന്നലെ ആരംഭിച്ച കനത്ത മഴ […]

Kerala

സ്‌കൂൾ തുടങ്ങുന്നത് 8.30ന്, അവധി പ്രഖ്യാപിച്ചത് 8.25ന് ! ജില്ലാ കളക്ടറുടെ അവധി പ്രഖ്യാപനത്തിൽ അടിമുടി ആശയക്കുഴപ്പം

എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ച് ആപ്പിലായിരിക്കുകയാണ് കളക്ടർ രേണു രാജ്. ജില്ലയിലെ സ്‌കൂളുകൾ ആരംഭിക്കുന്നത് 8.30നാണ്. സ്‌കൂൾ ആരംഭിക്കാൻ വെറും അഞ്ത് മിനിറ്റ് ബാക്കി നിൽക്കെ 8.25ന് കളക്ടർ നടത്തിയ അവധി പ്രഖ്യാപനം വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ കളക്ടറുടെ പേജിൽ രൂക്ഷ വിമർശനവുമായി എത്തിയരിക്കുകയാണ് രക്ഷിതാക്കൾ. എറണാകുളം ജില്ലയിലെ പല സ്‌കൂളുകളിലും 8.30 ഓടെ ക്ലാസുകൾ ആരംഭിക്കും. ഇതിന് മുന്നോടിയായി 7 മണി മുതൽ തന്നെ കുട്ടികളെ വിളിക്കാനും മറ്റും സ്‌കൂൾ ബസുകളുടെ പാച്ചിലും തുടങ്ങും. […]

Kerala

ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ. രേണു രാജും വിവാഹിതരായി

ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എംബിബിഎസ് ബിരുദം നേടിയതിനുശേഷമാണ് ശ്രീറാമും രേണുവും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടുന്നത്. 2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ സിവിൽ സർവീസ് പരീക്ഷ പാസാകുന്നത്. ദേവികുളം സബ്കളക്ടറായിരിക്കെ ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചത് വാർത്തയായിരുന്നു. […]