Kerala

ക്ഷേത്രത്തില്‍ താലികെട്ടി നേരെ പഴഞ്ഞി സെന്റ് മേരീസ് കത്തിഡ്രലിലേക്ക്; മതസൗഹാര്‍ദത്തിന്റെ മാതൃക ഉയര്‍ത്തി ഒരു വിവാഹം

മതസൗഹാര്‍ദത്തിന് പേരുകേട്ട പള്ളിയാണ് തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞി സെന്റ് മേരീസ് കത്തിഡ്രല്‍. കുടുംബ ക്ഷേത്രത്തില്‍ താലി കെട്ടിയ ശേഷം വധൂവരന്‍മാര്‍ പരസ്പരം ഹാരാര്‍പ്പണം നടത്താന്‍ പഴഞ്ഞി മുത്തപ്പന്റെ തിരുനടയിലെത്തിയത് വേറിട്ട കാഴ്ചയായി. ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രൊപ്പൊലീത്തയുടെ സാന്നിധ്യത്തിലായിരുന്നു ഹാരാര്‍പ്പണം. പഴഞ്ഞി ജെറുശലേമിലെ ശിവദാസന്റെ കൈതവളപ്പില്‍ കുടുംബക്കാരാണ് പഴഞ്ഞി സെന്റ് മേരീസ് പള്ളിയിലെ പെരുന്നാളിന് കുത്തുവിളക്കേന്തുന്നത്. ഇത് പാരമ്പര്യ അവകാശമായി ഈ കുടുംബം അനുഷ്ഠിച്ചുവരുന്ന ആചാരമാണ്. അതുകൊണ്ടാണ് മകളുടെ വിവാഹച്ചടങ്ങുകള്‍ കുടുംബക്ഷേത്രത്തില്‍ നടത്തിയ ശേഷം […]