India

ഗൂഗിള്‍- റിലയന്‍സ് ജിയോ സഹകരണം; പുതിയ ഫോണ്‍ വിപണിയിലേക്ക്

റിലയന്‍സ് ജിയോയും ഗൂഗിളും ചേര്‍ന്ന് വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബറില്‍ വിപണിയില്‍ എത്തും. സെപ്റ്റംബര്‍ 10 ന് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. വിപണിയിലെ ഏറ്റവും വിലക്കറവില്‍ ലഭിക്കുന്ന 4 ജി ഫോണ്‍ ആയിരിക്കും ഇത്. എന്നാല്‍ ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പുതിയ ആഡ്രോയ്ഡ് അപ്‌ഡേഷനും സ്മാര്‍ട്ട് ക്യാമറ സംവിധാനവും ട്രാന്‍സലേഷന്‍ സൗകര്യത്തോടെയുമാകും ഫോണ്‍ ഇറക്കുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു.

India National

നിലച്ചത്‌ 1500 ലേറെ മൊബൈല്‍ ടവറുകള്‍; കര്‍ഷക രോഷത്തില്‍ ഞെട്ടിവിറച്ച് ജിയോ

ചണ്ഡീഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ രോഷം പഞ്ചാബിലെ ജിയോ മൊബൈല്‍ ടവറുകള്‍ക്കെതിരെ. റിലയന്‍സ് ജിയോയുടെ ആയിരത്തിയഞ്ഞൂറിലേറെ ടവറുകളാണ് കര്‍ഷക പ്രതിഷേധത്തില്‍ കേടായത്. ഇതുമൂലം സംസ്ഥാനത്തുടനീളം ജിയോയുടെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ടവറുകള്‍ കേടാക്കുന്നതിന് എതിരെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തി. ഇത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. കഴിഞ്ഞാഴ്ചയാണ് കര്‍ഷക പ്രതിഷേധം വ്യാപകമായി റിലയന്‍സിന് നേരെ തിരിഞ്ഞത്. ടെലികോം ടവറിലേക്കുള്ള വൈദ്യുതി […]

Business

ഇനി വിമാന യാത്രയിലും മൊബൈൽ ഉപയോഗിക്കാം; ജിയോയുടെ സേവനം ഇന്ത്യയിൽ ആദ്യം

വിമാന മൊബൈൽ സേവനം ഏർപ്പെടുത്തി ഇന്ത്യയിലെ മുൻനിര സേവനദാതാക്കളായ റിലയൻസ് ജിയോ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സേവനം നിലവിൽ വരുന്നത്. പാനസോണിക് അനുബന്ധ കമ്പനിയായ എയ്‌റോമൊബൈലുമായി ചേർന്നാണ് ജിയോ നൂതനമായ ഈ സേവനം അവതരിപ്പിക്കുക. “ജിയോ പോസ്റ്റ് പെയ്ഡ് പ്ലസിലൂടെ ഗുണനിലവാരമുള്ള സേവനം നൽകുന്നതിനൊപ്പം എയ്‌റോമൊബൈലുമായുള്ള പങ്കാളിത്തത്തിലൂടെ ആകർഷകമായ നിരക്കിൽ ഫ്ലൈറ്റ് റോമിംഗ് സേവനങ്ങൾ നൽകാനും സാധിക്കും. ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കൾക്ക് 20,000 അടി ഉയരത്തിൽ പോലും തടസമില്ലാതെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ […]