Kerala

ജോഷിമഠ് ഭൗമ പ്രതിഭാസം: 45 കോടിയുടെ ധനസഹായം, പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി

ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി. ന്യൂ തെഹ്‌രിയിലെ മാതൃകയിൽ സ്ഥിരതാമസ സൗകര്യം ഒരുക്കും. പുനരധിവാസത്തിനായി സ്ഥലങ്ങൾ കണ്ടെത്തി. 45 കോടിയുടെ ധനസഹായം മന്ത്രിസഭ പാസാക്കി. 6 മാസത്തേക്ക് അയ്യായിരം രൂപ മാസം വാടക തുക നൽകും. 6 മാസത്തെ വൈദ്യുതി, വെള്ളം എന്നിവയുടെ ബിൽ ഒഴിവാക്കി. ലോൺ ഇഎംഐയിൽ 1 വർഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു. ഇതിനിടെ ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി […]

National

ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി

ഡല്‍ഹിയില്‍ ലഹരിക്കടിമയായ യുവാവ് കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു. ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് 25കാരനായ കേശവ് എന്ന യുവാവ് ക്രൂരകൃത്യം നടത്തിയത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന രാത്രി വീട്ടുകാരുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ നാല് പേരെയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാല് പേരുടെയും മൃതദേഹം വ്യത്യസ്ത മുറികളിലായിട്ടായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തുമ്പോള്‍ വീട്ടില്‍ രക്തം തളംകെട്ടിയ നിലയിലായിരുന്നു. കേശവിന്റെ പിതാവ് ദിനേഷ് (50), […]

Kerala

കുടിയിറക്കപ്പെട്ട് 14 വർഷമായിട്ടും മൂലമ്പള്ളി പുനരധിവാസ പാക്കേജ് നടപ്പായില്ല

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർ 14 വർഷത്തിനിപ്പുറവും നീതിക്കായി സർക്കാരിനോട് കേഴുന്നു. സർക്കാരുകൾ മാറി മാറി വന്നിട്ടും പുനരധിവാസ പാക്കേജ് പകുതി പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വാഗ്ദാന ലംഘനത്തിന്റെ വാർഷികത്തിൽ കാക്കനാട് തുതിയൂരിൽ മൂലംമ്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. 2008 ഫെബ്രുവരി ആറിന് പൊലീസ് നടപടിയോടെ ആയിരുന്നു വല്ലാർപാടം പദ്ധതി വേണ്ടിയുളള കുടിയൊഴിപ്പിക്കൽ. ഹൈവേയും റെയിൽവേയും നിർമ്മിക്കാനായി മൂലമ്പിള്ളി, മുളവുകാട് , മഞ്ഞുമ്മൽ, ഇളമക്കരയടക്കം ഏഴിടങ്ങളിൽ നിന്നുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെ […]