ക്ഷേമനിധി പെൻഷൻ വിതരണത്തിൽ പിടിമുറുക്കി സർക്കാർ. സർക്കാരിൽ നിന്നും ക്ഷേമനിധി ബോർഡുകൾ അധിക തുക വാങ്ങിയെടുക്കുന്നതായി കണ്ടെത്തി. വിതരണത്തിന് ശേഷമുള്ള തുക തിരിച്ചടയ്ക്കാത്തവർക്കെതിരായി നടപടിയെടുക്കാൻ തീരുമാനമായി. വിനിയോഗിക്കാത്ത തുക 10 ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ 7.5% പലിശ ഈടാക്കും. വിനിയോഗ സാക്ഷ്യപത്രം നൽകാത്ത ബോർഡുകൾക്ക് അടുത്ത മാസം പെൻഷൻ തുക നൽകേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. ക്ഷേമ നിധി ബോർഡുകൾ വഴി വിതരണം ചെയ്യുന്ന പെൻഷനിലാണ് ഇപ്പോൾ സർക്കാർ പിടിമുറുക്കിയിരിക്കുന്നത്. സർക്കാരിന്റെ ധനസഹായത്തോടെയാണ് ക്ഷേമനിധി ബോർഡുകൾ പെൻഷൻ വിതരണം ചെയ്യുന്നത്. […]