National

രജിസ്ട്രേഷൻ ഇടപാടുകൾക്ക് വരുന്നൂ ഇ-സ്റ്റാമ്പിങ്

നിത്യജീവിതത്തില്‍ പലപ്പോഴും ആവശ്യമായി വരുന്ന പ്രധാനപ്പെട്ട രേഖയാണ് മുദ്രപത്രം. എത്ര വിലയുള്ള വസ്തു ആണെങ്കിലും അതിന്റെ മൂല്യം മുദ്ര പത്രത്തില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ അതിന് മൂല്യമുണ്ടാകൂ. എന്നാല്‍ മുദ്രപത്രങ്ങള്‍ക്കിടയിലും വ്യാജന്‍ കറങ്ങി നടക്കുന്നുണ്ട്. വ്യാജമുദ്രപത്രങ്ങളെ തടയാനും, സര്‍ക്കാരിന്റെ പണം കൃത്യമായി ട്രഷറിയില്‍ എത്താനും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ സംവിധാനമാണ് ഇ സ്റ്റാമ്പിങ്. ഇനി മുതല്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ മുദ്രപത്ര ഇടപാടുകള്‍ക്കും ഇ സ്റ്റാമ്പിങ് സംവിധാനം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. എന്താണ് ഇ സ്റ്റാമ്പിങ്? […]

Kerala

കേരള കോൺഗ്രസ് ജോസഫ് വിഭാഗം രജിസ്ട്രേഷനുള്ള ചെറു പാർട്ടിയിൽ ലയിക്കും

തെരഞ്ഞെടുപ്പിന് മുൻപ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം രജിസ്ട്രേഷനുള്ള ചെറു പാർട്ടിയിൽ ലയിക്കും. സ്ഥാനാർഥികൾക്ക് എല്ലാം ഒറ്റചിഹ്നം തന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജോസഫ് ഗ്രൂപ്പിന്‍റെ പുതിയ നീക്കം. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. രണ്ടില ചിഹ്നത്തിനായുള്ള നിയമപോരാട്ടത്തിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെയാണ് ജോസഫ് ഗ്രൂപ്പ് പുതിയ നീക്കം ആരംഭിച്ചത്. നിലവിലെ സാഹചര്യത്തിൽ ജോസഫ് ഗ്രൂപ്പിലെ പത്ത് സ്ഥാനാർഥികളെയും സ്വതന്ത്ര സ്ഥാനാർഥികളായാണ് ഇലക്ഷൻ കമ്മീഷൻ പരിഗണിക്കുക. അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരേ ചിഹ്നം […]