International

അഭയാർഥി വിദ്യാർഥികൾക്കായി ഡിജിറ്റൽ സ്കൂളുമായി ദുബൈ

ലോകമെമ്പാടുമുള്ള അഭയാർഥി വിദ്യാർഥികൾക്കായി ദുബൈ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനകം 10 ലക്ഷം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം എത്തിക്കുകയാണ് ഡിജിറ്റൽ സ്കൂളിന്‍റെ ലക്ഷ്യം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ട്വിറ്ററിലൂടെ പുതിയ ഡിജിറ്റൽ സ്കൂൾ പദ്ധതി പ്രഖ്യാപിച്ചത്. ഈ വർഷം ഇരുപതിനായിരം വിദ്യാർഥികൾക്ക് ഡിജിറ്റൽ സ്കൂൾ മുഖേന വിദ്യാഭ്യാസമെത്തിക്കും. വിദ്യ നേടാൻ സാധിക്കാത്ത 10 ലക്ഷം വിദ്യാർഥികൾക്ക് അറിവ് നൽകാൻ കഴിയും വിധം അഞ്ച് വർഷത്തിനകം ഡിജിറ്റൽ സ്കൂളിന്റെ പ്രവർത്തനം വിപുലമാക്കുമെന്ന് ശൈഖ് […]

National

25,000 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കി മമത സര്‍ക്കാര്‍

പശ്ചിമ ബംഗാളില്‍ കാല്‍ ലക്ഷം അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് മമത സര്‍ക്കാര്‍ ഭൂമിയുടെ ഉടമാവകാശം നല്‍കി. നിബന്ധനകളൊന്നുമില്ലാതെയാണ് പട്ടയം നല്‍കിയതെന്ന് മമത ബാനര്‍ജി പറഞ്ഞു. ആകെ 1.25 ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്നും മമത വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരാണ് എന്നതിന്‍റെ രേഖയാണ് ഭൂമിയുടെ മേലുള്ള ഈ ഉടമസ്ഥാവകാശം. നിങ്ങളുടെ പൗരത്വം കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ല- മമത ബാനര്‍ജി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നടത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മമത സര്‍ക്കാര്‍ നടപ്പിലാക്കിയത്. ജാദവ്പൂരില്‍ കോണ്‍ഗ്രസ് […]