Cricket Sports

146 വർഷത്തിനിടെ ഇതാദ്യം; പാക് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ്

പാകിസ്താൻ ക്രിക്കറ്റ് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ 146 വർഷം നീണ്ട റെക്കോർഡാണ് ഷക്കീൽ തിരുത്തിയെഴുതിയത്. അരങ്ങേറി തുടർച്ചയായ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ 50 റൺസിലധികം നേടിയ താരമെന്ന റെക്കോർഡാണ് ഷക്കീൽ നേടിയത്. താരത്തിൻ്റെ ഏഴാം ടെസ്റ്റ് മത്സരമാണ് ശ്രീലങ്കക്കെതിരെ ഇപ്പോൾ നടക്കുന്നത്. ഈ മത്സരത്തിൽ സൗദ് ഷക്കീൽ 57 റൺസ് നേടി പുറത്തായി. ശ്രീലങ്കക്കെതിരെ ഷക്കീൽ നേടിയത് തൻ്റെ കരിയറീലെ ആറാം അർദ്ധസെഞ്ചുറിയാണ്. ഇതോടൊപ്പം ഷക്കീലിന് ഒരു സെഞ്ചുറിയും ഒരു ഇരട്ട […]

Uncategorized

ചരിത്രം രചിച്ച് നീരജ് ചോപ്ര; ലോകറാങ്കിങ്ങിൽ ഒന്നാമത്

ലോക അത്‌ലറ്റിക്സ് ഓർഗനൈസേഷൻ പുറത്തിറക്കിയ പുരുഷന്മാരുടെ ജാവലിൻ റാങ്കിംഗ് പട്ടികയിൽ ഒന്നാമതെത്തി ചരിത്രമെഴുതി നീരജ് ചോപ്ര. ഇന്ത്യയുടെ ‘ഗോൾഡൻ ബോയ്’ എന്നറിയപ്പെടുന്ന നീരജ് ചോപ്ര ആദ്യമായാണ് ജാവലിൻ റാങ്കിങ്ങിൽ ഒന്നാമത് എത്തുന്നത്. നിലവിലെ ലോകചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സനാണ് റാങ്കിങ്ങിൽ രണ്ടാമത്. ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവ് ജാക്കൂബ് വാഡ്‌ലെച്ച് മൂന്നാമതും. നീരജ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളായിരുന്നു കടന്നു പോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ റാങ്കിൽ പീറ്റേഴ്സന് പുറകിൽ രണ്ടാമതായിരുന്നു താരം. എന്നാൽ, […]

Cricket

പിഎസ്എലിൽ റെക്കോർഡ് ചേസ്; 241 റൺസ് പിന്തുടർന്ന് വിജയിച്ചത് 10 പന്തുകൾ ബാക്കിനിൽക്കെ

പാകിസ്താൻ സൂപ്പർ ലീഗിൽ റെക്കോർഡ് ചേസ്. ബാബർ അസമിൻ്റെ പെഷവാർ സാൽമി മുന്നോട്ടുവച്ച 241 റൺസിൻ്റെ വിജയലക്ഷ്യം 10 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മറികടന്നു. പെഷവാർ സാൽമിക്കായി ബാബർ അസമും ക്വെറ്റയ്ക്കായി ജേസ റോയും സെഞ്ചുറികൾ നേടി. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണ് ഇന്നലെ നടന്നത്. (Quetta Gladiators PSL Peshawar) സീസണിലെ കണ്ടുപിടുത്തമായ സൈം അയൂബും ബാബർ അസവും ചേർന്ന് മിന്നും തുടക്കമാണ് […]

Cricket Sports

‘ഞാനാണ് ലോകത്തിലെ ഒന്നാം നമ്പർ താരം’; തനിക്ക് പിന്നിലാണ് കോലിയെന്ന് പാക് താരം ഖുറം മൻസൂർ

താനാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പാകിസ്താൻ ക്രിക്കറ്റ് താരം ഖുറം മൻസൂർ. വിരാട് കോലി പോലും തനിക്ക് പിന്നിലാണെന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഖുറം മൻസൂർ പറഞ്ഞു. ലിസ്റ്റ് എ ക്രിക്കറ്റ് കണക്കുകൾ മുൻനിർത്തിയാണ് ഖുറം മൻസൂറിൻ്റെ അവകാശവാദം. “ഞാൻ വിരാട് കോലിയുമായി സ്വയം താരതമ്യം ചെയ്യുകയല്ല. സത്യമെന്തെന്നാൽ, 50 ഓവർ ക്രിക്കറ്റിൽ ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. എനിക്ക് ശേഷമാണ് കോലി. ലിസ്റ്റ് എ ക്രിക്കറ്റിൽ എൻ്റെ കണക്കുകൾ കോലിയെക്കാൾ […]

Cricket Sports

രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ 73 പ്രതിരോധിച്ച് വിദർഭ; റെക്കോർഡ്

രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡുമായി വിദർഭ. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധിച്ച് വിജയിച്ചതോടെയാണ് വിദർഭ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 54 റൺസിന് ഗുജറാത്തിനെ ഓളൗട്ടാക്കിയ വിദർഭ 18 റൺസിന് വിജയിച്ചു. രഞ്ജി ചരിത്രത്തിൽ തന്നെ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്കോർ ആണിത്. ബീഹാറിൻ്റെ റെക്കോർഡാണ് വിദർഭ തകർത്തത്. 1948/49 സീസണിൽ ഡൽഹിക്കെതിരെ 78 റൺസ് പ്രതിരോധിച്ചാണ് ബീഹാർ റെക്കോർഡിട്ടത്. ഡൽഹിയെ അന്ന് 48 റൺസിന് ബീഹാർ ഓളൗട്ടാക്കിയിരുന്നു. വിദർഭയ്ക്കായി സ്പിന്നർ ആദിത്യ […]

Cricket

രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ; റെക്കോർഡ് പട്ടികയിൽ പൃഥ്വി ഷാ

രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 1948-49 സീസണിൽ മഹാരാഷ്ട്രക്കായി കത്തിയവാറിനെതിരെ ഭാനുസാഹെബ് ബാബാസഹേബ് നിംബൽകർ നേടിയ 443 നോട്ടൗട്ട് ആണ് പട്ടികയിൽ ഒന്നാമത്. 383 പന്തുകളിൽ നിന്നാണ് ഷാ 379 റൺസ് നേടിയത്. ആകെ 49 ബൗണ്ടറികളും […]

Cricket

ടി-20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; റെക്കോർഡ് പ്രകടനവുമായി ഫ്രഞ്ച് ബാറ്റർ

ടി-20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി ഫ്രഞ്ച് ബാറ്റർ ഗുസ്താവ് മക്കിയോൺ. 2024 ടി-20 ലോകകപ്പിനുള്ള യൂറോപ്പ് സബ് റീജിയണൽ ക്വാളിഫയർ ടൂർണമെൻ്റിൽ സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു ഗുസ്താവിൻ്റെ റെക്കോർഡ് പ്രകടനം. 18 വയസും 280 ദിവസവും പ്രായമുള്ള ഗുസ്താവ് അഫ്ഗാനിസ്ഥാൻ ബാറ്റർ ഹസ്‌റതുള്ള സസായുടെ റെക്കോർഡാണ് തകർത്തത്. 61 പന്തുകളിൽ നിന്ന് 109 റൺസ് ആണ് ഗുസ്താവ് നേടിയത്. 2019ൽ അയർലൻഡിനെതിരെ 62 പന്തുകളിൽ നിന്ന് പുറത്താവാതെ 162 റൺസെടുക്കുമ്പോൾ 20 വയസും 337 […]

World

നൂറ് ദിവസം കൊണ്ട് ഓടിയെത്തിയത് 2620മൈലുകൾ; ലോക റെക്കോർഡിൽ മുത്തമിട്ട് 35കാരി

തുടർച്ചയായി 100 ദിവസം ഏറ്റവുമധികം മാരത്തണുകൾ പൂർത്തിയാക്കി ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഇം​​ഗ്ലണ്ടിലെ ഡെർബിഷിയറിൽ നിന്നുള്ള ​കെയ്റ്റ് ജേഡൻ എന്ന വനിത. ഒന്നും രണ്ടുമല്ല 100 ദിവസങ്ങളാണ് കെയ്റ്റ് തുടർച്ചയായി തളരാതെ ഓടിയത്. ജനുവരി മാസത്തിൽ അരംഭിച്ച ഓട്ടം ഏപ്രിൽ 17നായിരുന്നു പൂർത്തിയായത്. മാരത്തണിന്റെ ദൃശ്യങ്ങൾ കെയ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്. കെയ്റ്റ് ദിവസവും 26.2 മൈലുകളാണ് ഓടിതീർത്തിരുന്നത്. അങ്ങനെ നൂറ് ദിവസം കൊണ്ട് 2620 മൈലുകൾ ആണ് കെയ്റ്റ് പിന്നിട്ടത്.ഇതിന് മുൻപ് അമേരിക്കൻ സ്വദേശിയായ അലിസ […]

Cricket Sports

രോഹിത്ത് ശര്‍മയ്ക്ക് വീണ്ടും റെക്കോര്‍ഡ്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഓപ്പണറായി രോഹിത്ത് ശര്‍മ. അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 1013 റണ്‍സാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 67.53 ആവറേജിലാണ് രോഹിത്ത് ഈ നേട്ടത്തിലെത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (948 റണ്‍സ്), സൗത്ത് ആഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗര്‍ (848 റണ്‍സ്), ഇന്ത്യയുടെ തന്നെ മായങ്ക് അഗര്‍വാള്‍ (810 റണ്‍സ്) എന്നിവരാണ് രോഹിത്തിനു പുറകിലുള്ളത്. […]