Kerala

തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമം; ശസ്ത്രക്രിയകള്‍ മാറ്റിവച്ചു

തിരുവനന്തപുരം റീജേണല്‍ കാന്‍സര്‍ സെന്ററില്‍ ഓക്‌സിജന്‍ ക്ഷാമം. സിലിണ്ടര്‍ വിതരണത്തിലെ അപാകതയാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം. ഇന്ന് എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ഒരു ദിവസം ആശുപത്രിയില്‍ വേണ്ടത് 65 മുതല്‍ 70 വരെ ഓക്‌സിജന്‍ സിലിണ്ടറുകളാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 35 സിലിണ്ടറുകള്‍ വരെ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ മാത്രം നടത്തി മറ്റ് ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ച് പരിഹാരം കാണുകയായിരുന്നു. ഇന്ന് ഒരു സിലിണ്ടര്‍ പോലും ലഭിക്കാതെ വന്നതിനാലാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. ഓക്‌സിജന്‍ വിതരണത്തിലെ അപാകത […]

Kerala

കൊവിഡ് : തിരുവനന്തപുരം മെഡിക്കൽ കോളജിലും, ആർസിസിയിലും നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ആർസിസിയിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസം 200 പേരെ മാത്രമേ ഒപിയിൽ പരിശോധിക്കുകയുള്ളു. ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. റിവ്യൂ പരിശോധനകൾ ഓൺലൈനായി നടത്തും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ 50 ശതമാനം ആയി വെട്ടികുറയ്ക്കുകയും ചെയ്തു. ആർസിസിയിൽ സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി. അപ്പോയിന്റ്‌മെന്റ് സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ രോഗിക്ക് ആശുപത്രിയിൽ പ്രവേശനമുണ്ടാകൂ. ഒരു […]