രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു. ( RBI stopped printing 2000 rupee note ) നോട്ടുകൾ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നും റിസർബാങ്ക് വ്യക്തമാക്കുന്നു. അതേസമയം 100 200 500, 2000 […]
Tag: RBI
34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർവ് ബാങ്കിന്റെ വിലക്ക്
ഫോറെക്സ് ട്രേഡിംഗിൽ കർശന നിയന്ത്രണ മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. 34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർ ബാങ്ക് വിലക്കേർപ്പെടുത്തി. ഫെമ നിയമത്തെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്കിന്റെ നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകർ തിരിച്ചറിയണമെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളുടെ കറൻസികൾ തമ്മിലുള്ള വിനിമയമാണ് ഫോറെക്സ് ട്രേഡിംഗിൽ നടക്കുന്നത്.ഓരോ സമയങ്ങളിൽ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന ഉയർച്ച താഴ്ചകൾ അനുസരിച്ച്് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം. USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ […]
യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
ഭാവിയിൽ യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ. യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളിൽ മാറ്റം വേണമെന്ന് നിർദേശിക്കുന്ന ഡിസ്‌കഷൻ പേപ്പർ ആർബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബർ 3ന് മുൻപായി ഇതിൽ പ്രതികരണം അറിയിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്. ‘ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ പോലെ തന്നെയാണ് യുപിഐയുടേയും പ്രവർത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സർവീസ് ചാർജ് […]
സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കുന്നു; കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും. നിബന്ധനകള്‍ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കാനുള്ള റിസര്‍വ്ബാങ്കിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്. ആസ്തികള്‍ ഗ്യാരണ്ടിയായി മാറ്റാത്ത സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ ബാങ്ക് പദവി ഇത്തരത്തില്‍ ഇനിയുണ്ടാകില്ല. ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷംകൊണ്ടുവന്ന വ്യവസ്ഥകള്‍ നടപ്പാക്കാത്ത സഹകരണ സംഘങ്ങള്‍ക്ക് എതിരെയാണ് ആര്‍ബിഐയുടെ നടപടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ ഇതിലുള്‍പ്പെടും.
റിസർവ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാം; ഇത് മികച്ച നിക്ഷേപം
റിസർവ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുമോ ? ഇല്ല എന്നായിരുന്നു കഴിഞ്ഞ വർഷം വരെയുള്ള ഉത്തരം. എന്നാൽ 2021 നവംബറോടെ ആർബിഐയിൽ സാധാരണക്കാരനും അക്കൗണ്ട് ആരംഭിക്കാമെന്ന പുതിയ മാറ്റം അവതരിപ്പിച്ചു. റിട്ടെയിൽ ഗിൽറ്റ് അക്കൗണ്ടാണ് ആരംഭിക്കാൻ സാധിക്കുന്നത്. സർക്കാർ ബോണ്ടുകളിലും ട്രഷറി ബില്ലുകളിലും നേരിട്ട് നിക്ഷേപിക്കാൻ സാധിക്കുന്ന അക്കൗണ്ടാണ് ഇത്. എങ്ങനെ അക്കൗണ്ട് ആരംഭിക്കും ? ആദ്യം https://rbiretaildirect.in/#/rdg-account-registration – ഈ ലിങ്കിൽ പോകണം. അക്കൗണ്ട് ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ട മൊബൈൽ നമ്പർ, യുപിഐ അല്ലെങ്കിൽ […]
റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ വീണ്ടും റിസർവ് ബാങ്ക് വർധിപ്പിക്കും
നിരക്കുകൾ വീണ്ടും വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് റിസർബാങ്ക് പിന്മാറില്ല. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകൾ റിസർവ് ബാങ്ക് വീണ്ടും വർധിപ്പിക്കും. 35 മുതൽ 40 വരെ ബേസിസ് പോയിന്റുകൾ ആർബിഐ ഉയർത്തുമെന്നാണ് റിപ്പോർട്ട്. അടുത്തയാഴ്ചയോടെ വീണ്ടും നിരക്കുകളിൽ വർധനവ് ഉണ്ടാകും. നിലവിൽ 4.40 ബേസിസ് പോയിന്റുകളിലാണ് റിപ്പോ നിരക്ക് ഉയർത്തിട്ടുള്ളത്. 5.15 ശതമാനമായിരുന്നു കൊവിഡിന് മുമ്പുള്ള നിരക്ക്..
എ ടി എമ്മില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം: ആര്‍ബിഐ
രാജ്യത്തെ ബാങ്കുകളിലും എ ടി എമ്മുകളിലും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. യുപിഐ സംവിധാനം ഉപയോഗിച്ചാണ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധ്യമാകുക. ഇടപാടുകള്‍ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. എ ടി എം തട്ടിപ്പുകള്‍ തടയാനും ഇതുവഴി സാധിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. പണവായ്പ സംബന്ധിച്ച നയപ്രഖ്യാപനത്തിലാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.ഈ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ […]
യുപിഐ ലൈറ്റ് എന്നാൽ എന്ത്? ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഇനി ഇന്റർനെറ്റ് ആവശ്യമില്ലേ?
കൊവിഡ് പ്രതിസന്ധി ഡിജിറ്റൽ രംഗത്തിന് തുറന്ന് നൽകിയത് അനന്തസാധ്യതകളുടെ കലവറയാണ്. ലോക്ക്ഡൗണിൽ പുറത്തിറങ്ങാതെ വേഗത്തിലും എളുപ്പത്തിലും പണമടയ്ക്കാൻ ഉതകുന്ന മാർഗങ്ങൾ സുലഭമായി. ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകാര്യത കൈവരിച്ചതും ഈ കൊവിഡ് കാലയളവിലാണ്. ഡിജിറ്റലായി പണമിടപാട് നടത്താൻ വിവിധ മാർഗങ്ങളുണ്ടെങ്കിലും രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്ന ഒരു രീതിയാണ് യുപിഐ (Unified Payment Interface). Google Pay, PhonePe, Paytm തുടങ്ങി UPI പേയ്‌മെന്റുകൾ നടത്താൻ നിരവധി പ്ലാറ്റ്‌ഫോമുകൾ ഇന്നുണ്ട്. പക്ഷേ നമുക്കറിയും പോലെ ഇന്റർനെറ്റ് സേവനമില്ലെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകൾ […]
ആഗോളതലത്തിലെ തിരിച്ചടികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌രംഗം പിടിച്ചുനിന്നു: റിസര്‍വ് ബാങ്ക്
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളുടെ സമ്പദ് രംഗവും സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്‌രംഗം പിടിച്ചുനിന്നതായി റിസര്‍വ് ബാങ്ക്. ആഗോളതലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് രംഗം സ്ഥിരതയോടെ നേട്ടമുണ്ടാക്കിയെന്ന് ആര്‍ ബി ഐ പ്രസ്താവിച്ചു. കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സമ്മര്‍ദത്തേയും യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയേയും വിലക്കയറ്റവും എണ്ണവില വര്‍ധനയും സൃഷ്ടിച്ച തടസങ്ങളേയും മറികടക്കാന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് സാധിച്ചെന്നാണ് ആര്‍ബിഐ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് മൂന്നാം തരംഗത്തെ കാര്യക്ഷമമായി മറികടക്കാന്‍ സാധിച്ചെന്നും […]
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനിൽ പുതിയ നിയന്ത്രണവുമായി ആർബിഐ; ജനുവരി 1 മുതൽ പുതിയ മാറ്റം
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷന് പുതിയ ചട്ടങ്ങൾ അവതരിപ്പിച്ച് ആർബിഐ. ജനുവരി ഒന്ന് മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ സാധിക്കില്ല എന്നതാണ് പുതിയ നിയന്ത്രണം. ( online card transaction rule RBI ) ആമസോൺ, സൊമാറ്റോ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ സാധരണയായി കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സേവ് ചെയ്യുകയാണ് പതിവ്. ട്രാൻസാക്ഷൻ നടത്തുന്ന സമയത്ത് സിവിവി മാത്രം അടിച്ച് ഒടിപിയും നൽകി പണം അടയ്ക്കുന്ന ഈ രീതി ഇനിമുതൽ അത്ര എളുപ്പമാകില്ല. […]