Kerala

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്ത്വം കമ്പനികള്‍ക്ക് തന്നെയാണെന്ന് കേന്ദ്രമന്ത്രി

ഒടിടി (ഓവര്‍ ദി ടോപ്പ്) പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്ത്വം അതാത് കമ്പനികള്‍ക്ക് തന്നെയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കഴിഞ്ഞ മാസം പുറത്തിറക്കിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കു മേല്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെ ന്യായീകരിച്ചാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. നിയമമനുസരിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അതിന്‍റെ ഉള്ളടക്കം കാഴ്ചക്കാരുടെ പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണം. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കം ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം കൊണ്ടുവന്നത്. നിയന്ത്രണത്തിന്‍റെ ഭാഗമായി കഴിഞ്ഞമാസം ആമസോണ്‍ പ്രൈമിന്‍റെ എക്‌സിക്യൂട്ടീവുകളെ മതവികാരം വ്രണപ്പെടുത്തുന്ന […]

India National

ആപ്പുകള്‍ വേണ്ട, ഇന്ത്യൻ ആപ്പുകൾക്ക് ഇത് മികച്ച അവസരം: രവിശങ്കര്‍ പ്രസാദ്

ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ക്കും ആപ്പുകള്‍ക്കും മികച്ച അവസരമാണിതെന്ന് മന്ത്രി ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യൻ ആപ്പുകൾക്ക് ഇത് മികച്ച അവസരമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ്. വിദേശ ആപ്പുകളെ ആശ്രയിക്കുന്നത് അവസാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. വിവിധ അജണ്ടകളുള്ള വിദേശ ആപ്പുകളെ ആശ്രയിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം എന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്‍റെ വിശദാംശങ്ങളിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നിയമപരമായി തന്നെ ചെയ്തതാണ് നിരോധനം. ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ക്കും […]