രാജ്യത്ത് ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി ജൂലൈയോടെ നടപ്പാക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന ധാന്യങ്ങള്‍ നല്‍കണം. ഭക്ഷ്യധാന്യ വിതരണത്തിന് സംസ്ഥാനങ്ങള്‍ പദ്ധതി രൂപീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങള്‍ സാമൂഹ്യ അടുക്കളകള്‍ ആരംഭിക്കണമെന്നും കോടതി ആവര്‍ത്തിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യങ്ങള്‍ […]