ആലപ്പുഴയിൽ അർഹതയില്ലാത്ത റേഷൻകാർഡ് കൈവശം സൂക്ഷിച്ചവർക്ക് പിടിവീണു. ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി 57 റേഷൻ കാർഡുകളാണ് പിടിച്ചെടുത്തത്. ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സർക്കാർ ഉദ്യോഗസ്ഥർ, 1000 ചതുരശ്രയടിയിൽ വീടുള്ളവർ,ഒന്നിലധികം കറുകൾ സ്വന്തമായുള്ള വ്യക്തികളൊക്കെയാണ് മുൻഗണനകാർഡുകൾ കൈവശം വെച്ചിരിക്കുന്നത്. ആലപ്പുഴയിൽ സപ്ലൈ വിഭാഗം വീട് കയറി നടത്തിയ പരിശോധനയിൽ 39 മുൻഗണന കാർഡുകളും, 18 സബ്‌സിഡി കാർഡുകളും പിടിച്ചെടുത്തു. അമ്പലപ്പുഴ താലൂക്കിലെ കോമന, കാക്കഴം, അമ്പലപ്പുഴ ഏന്നീ പ്രദേശങ്ങളിലായിരുന്നു പരിശോധന. പിടിച്ചെടുത്തു കാർഡുകൾ പൊതു വിഭാഗത്തിലേക്ക് […]
Tag: Ration card
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചാൽ കർശന നടപടി
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാൻ വീടുകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ജോലിയിൽ സാമ്പത്തിക സംവരണം ഉൾപ്പെടെ നേടാൻ ബി.പി.എൽ കാർഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി. പരിശോധന കർശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ.അനിൽ ട്വന്റിഫോറിനോട് പറഞ്ഞു. ( bpl ration card ) ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്ക് ഇതു തിരികെ സമർപ്പിക്കാൻ സർക്കാർ സമയം അനുവദിച്ചിരുന്നു. പിഴയോ മറ്റു ശിക്ഷാ […]
എയ്ഡ്സ് രോഗികൾക്ക് ബിപിഎൽ റേഷൻ കാർഡ്: നടപടി വേഗത്തിലാക്കും
എയ്ഡ്‌സ് രോഗികളുടെ പുനരധിവാസവും ചികിത്സാ പുരോഗതിയും വിലയിരുത്തുന്നതിനായി തിരുവനന്തപുരം കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന TDNP+ കെയർ ആൻഡ് സപ്പോർട്ട് സെന്ററിന്റെ പ്രവർത്തനം യോഗം വിലയിരുത്തി. ജില്ലയിലെ മുഴുവൻ എച്ച്.ഐ.വി ബാധിതരെയും ചികിത്സയ്ക്കായി എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. എയ്ഡ്‌സ് രോഗികൾക്ക് ബി.പി.എൽ റേഷൻ കാർഡ് നൽകുന്നതിനു വേണ്ട നടപടികൾ അതിവേഗം പൂർത്തീകരിക്കാനും ഇവരുടെ പോഷകാഹാര വിതരണത്തിനായി […]
കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇരട്ട റേഷൻ കാർഡുള്ളതായി കണ്ടെത്തൽ
കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇരട്ട റേഷൻ കാർഡുള്ളതായി കണ്ടെത്തൽ. ഇടുക്കി ജില്ലയിലെ 3 താലൂക്കുകളിൽ 5000 ലധികം ഇരട്ട റേഷൻ കാർഡ് ഉടമകളെയാണ് ഭക്ഷ്യ വകുപ്പ് കണ്ടെത്തിയത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായാണ് ഇവർക്ക് റേഷൻ കാർഡ് ഉള്ളത്. ഇവരുടെ പട്ടിക തയ്യാറാക്കി നോട്ടിസ് നൽകുന്ന നടപടിക്രമങ്ങൾ ഭക്ഷ്യവകുപ്പ് ആരംഭിച്ചു. ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ 5000ൽ അധികം പേർക്ക് കേരളത്തിനു പുറമെ തമിഴ്നാട്ടിലും […]
ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു
സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്പെഷ്യല്‍ അരിയും ഒഴിവാക്കി. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് റേഷന്‍ വെട്ടിക്കുറച്ച നടപടി തിരിച്ചടിയാകും. കേന്ദ്രവിഹിതത്തിലെ കുറവാണു പ്രതിസന്ധിയെന്നു സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. വെള്ളക്കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ 25 ലക്ഷത്തോളം കുടുംബങ്ങളെയാണ് ബാധിക്കുക. ഇവര്‍ക്കു ഈ മാസം ലഭിക്കേണ്ട അരിയില്‍ രണ്ടു കിലോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നീല വെള്ളക്കാര്‍ഡുടമകള്‍ക്കുള്ള പത്ത് കിലോ സ്പെഷ്യല്‍ അരിയും […]
ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; ഓണച്ചന്തകള്‍ ആഗസ്ത് 21 മുതല്‍
ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്. ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് […]