വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ടും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ ജബീന ഇർഷാദിന് നേരെ വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയർത്തി അശ്ലീല ഭാഷയിൽ കത്തയച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അവഹേളിക്കും വിധം പൊതു പ്രവർത്തകയായ ജബീന ഇർഷാദിനെതിരെ ഇത്തരം ഒരു കത്തയച്ചത് പാലത്തായി വിഷയത്തിൽ അവരും വിമൺ ജസ്റ്റിസ് മൂവ്മെൻറും ഉയർത്തിയ പ്രക്ഷോഭങ്ങളുടെയും പ്രതികരണങ്ങളുടെയും അനുരണനമാണ്. പൊതു രംഗത്തുള്ള സ്ത്രീകളെ തിരഞ്ഞ് പിടിച്ച് […]