രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളത്തിനെതിരായ ആദ്യ ഇന്നിംഗ്സിൽ പോണ്ടിച്ചേരി 371 റൺസിനു പുറത്ത്. ക്യാപ്റ്റൻ പാരസ് ഡോഗ്ര (159), കെബി അരുൺ കാർത്തിക് (85) എന്നിവരാണ് പോണ്ടിച്ചേരിയുടെ പ്രഥാന സ്കോറർമാർ. കേരളത്തിനായി ജലജ് സക്സേന 5 വിക്കറ്റ് വീഴ്ത്തി. പോണ്ടിച്ചേരി മികച്ച സ്കോർ പടുത്തുയർത്തിയതോടെ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് അടുത്ത ഘട്ടം ഉറപ്പിക്കാനിറങ്ങിയ കേരളം ഇതോടെ ബാക്ക്ഫൂട്ടിലായിരിക്കുകയാണ്. രണ്ടാം ദിനത്തിൻ്റെ പാതിയും പിന്നിട്ടതോടെ ഒന്നര ദിവസത്തിൽ വിജയം ഏറെക്കുറെ അസാധ്യമാണ്. അതേസമയം, ഇന്ന് […]
Tag: ranji trophy
‘മെലിഞ്ഞ ആൾക്കാരെയാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തെരഞ്ഞെടുക്കൂ’; രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്കർ
രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം നടത്തുന്ന മുംബൈ ബാറ്റർ സർഫറാസ് ഖാനെ ദേശീയ ടീമിൽ പരിഗണിക്കാത്തതിനെതിരെ മുൻ താരം സുനിൽ ഗവാസ്കർ. മാച്ച് ഫിറ്റല്ലെന്ന കാരണം നിരത്തിയാണ് സെലക്ടർമാർ സർഫറാസിനെ പരിഗണിക്കാത്തത് എന്നാണ് വിവരം. ഇതിനെതിരെയാണ് ഗവാസ്കർ ആഞ്ഞടിച്ചത്. മെലിഞ്ഞ ആൾക്കാരെയാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തെരഞ്ഞെടുക്കൂ എന്ന് ഗവാസ്കർ പറഞ്ഞു. ഒരാൾ അൺഫിറ്റ് ആണെങ്കിൽ അയാൾ സെഞ്ചുറി നേടില്ല. അതുകൊണ്ട് തന്നെ ക്രിക്കറ്റിൽ ഫിറ്റ്നസ് വളരെ പ്രധാനമാണ്. സെഞ്ചുറി നേടിയതിനു ശേഷവും ഫീൽഡ് […]
രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ 73 പ്രതിരോധിച്ച് വിദർഭ; റെക്കോർഡ്
രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡുമായി വിദർഭ. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധിച്ച് വിജയിച്ചതോടെയാണ് വിദർഭ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 54 റൺസിന് ഗുജറാത്തിനെ ഓളൗട്ടാക്കിയ വിദർഭ 18 റൺസിന് വിജയിച്ചു. രഞ്ജി ചരിത്രത്തിൽ തന്നെ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്കോർ ആണിത്. ബീഹാറിൻ്റെ റെക്കോർഡാണ് വിദർഭ തകർത്തത്. 1948/49 സീസണിൽ ഡൽഹിക്കെതിരെ 78 റൺസ് പ്രതിരോധിച്ചാണ് ബീഹാർ റെക്കോർഡിട്ടത്. ഡൽഹിയെ അന്ന് 48 റൺസിന് ബീഹാർ ഓളൗട്ടാക്കിയിരുന്നു. വിദർഭയ്ക്കായി സ്പിന്നർ ആദിത്യ […]
രഞ്ജി ട്രോഫി: 300 കടന്ന് കേരളം; കർണാടകയ്ക്കെതിരെ 342ന് ഓൾഔട്ട്
രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ കർണാടകയ്ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. അദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് ഓൾ ഔട്ടായി. സച്ചിൻ ബേബി (141) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ജലജ് സക്സേന (57), വത്സൽ ഗോവിന്ദ് (46) എന്നിവരും തിളങ്ങി. കർണാടകയ്ക്കായി കൗശിക് വി 6 വിക്കറ്റ് വീഴ്ത്തി. പൊന്നം രാഹുൽ (0), രോഹൻ പ്രേം (0), രോഹൻ എസ് കുന്നുമ്മൽ (5) എന്നിവർ വേഗം മടങ്ങിയപ്പോൾ കേരളത്തിന് 6 റൺസ് നേടുന്നതിനിടെ മൂന്ന് […]
‘സഞ്ജുവിന്റെ അഭാവത്തിലും മിന്നും ജയവുമായി കേരളം’; സര്‍വീസസിനെ തോൽപ്പിച്ചത് 204 റണ്‍സിന്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സർവീസസിനെതിരെ കേരളത്തിന് 204 റൺസ് വിജയം. ജലജ് സക്‌സേന എട്ട് വിക്കറ്റ് വീഴ്‌ത്തി. രണ്ട് ഇന്നിംഗ്‌സിലുമായി സക്സേന 11 വിക്കറ്റ് നേടി. അവസാന ദിനത്തിൽ ജയിക്കാന്‍ വേണ്ടിയിരുന്ന 321 റണ്‍സിലേക്ക് ബാറ്റിംഗ് പുനരാരംഭിച്ച സര്‍വീസസ് 136 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍ കേരളം- 327, 242/7 ഡിക്ലയര്‍. സര്‍വീസസ്- 229, 136. ശ്രീലങ്കൻ ടി 20 യിൽ പരുക്കേറ്റ സഞ്ജുവിന്റെ അഭാവത്തിലും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയിക്കാൻ സാധിച്ചത് ഏറെ പ്രശംസനീയമാണ്. […]
രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ; റെക്കോർഡ് പട്ടികയിൽ പൃഥ്വി ഷാ
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 1948-49 സീസണിൽ മഹാരാഷ്ട്രക്കായി കത്തിയവാറിനെതിരെ ഭാനുസാഹെബ് ബാബാസഹേബ് നിംബൽകർ നേടിയ 443 നോട്ടൗട്ട് ആണ് പട്ടികയിൽ ഒന്നാമത്. 383 പന്തുകളിൽ നിന്നാണ് ഷാ 379 റൺസ് നേടിയത്. ആകെ 49 ബൗണ്ടറികളും […]
ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ 149ൽ ഒതുങ്ങി ഛത്തീസ്ഗഡ്
രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഛത്തീസ്ഗഡിനെ എറിഞ്ഞിട്ട് കേരളം. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഛത്തീസ്ഗഡിനെ 149 റൺസിന് കേരളം കെട്ടുകെട്ടിച്ചു. ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഭാട്ടിയ (40) ആണ് ഛത്തീസ്ഗഡിൻ്റെ ടോപ്പ് സ്കോറർ. മായങ്ക് യാദവ് (29) പുറത്താവാതെ നിന്നു. കേരളത്തിനായി ഓൾറൗണ്ടർ ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ സച്ചിൻ ബേബിയും വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടക്കം മുതൽ തന്നെ നിശ്ചിതമായ ഇടവേളകളിൽ ഛത്തീസ്ഗഡിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു. 7 വിക്കറ്റ് […]
സഞ്ജുവിന്‍റെ ഡിക്ലറേഷൻ ഇടപെടൽ; ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് നാടകീയ ജയം
രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് നാടകീയ ജയം. സമനിലയാവുമെന്ന് കരുതിയ മത്സരം കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ ഡിക്ലറേഷന്‍ തീരുമാനമാണ് വിജയത്തിലേക്ക് നയിച്ചത് ജാര്‍ഖണ്ഡിനെതിരെ 85 റണ്‍സിന്‍റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ജാര്‍ഖണ്ഡിനെതിരെ 323 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവച്ച കേരളം ജാര്‍ഖണ്ഡിനെ 237 റണ്‍സിന് പുറത്താക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സ്കോര്‍ കേരളം 475, 187-7, ജാര്‍ഖണ്ഡ് 340, 237. 323 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ജാര്‍ഖഖണ്ഡ് കൃത്യമായ ഇടവേളകളില്‍ […]
വിദേശ ലീഗുകളിൽ കളിക്കുന്നത് താരങ്ങൾക്ക് ഗുണം ചെയ്യും, പക്ഷേ രഞ്ജി ട്രോഫി തകരും: രാഹുൽ ദ്രാവിഡ്
വിദേശ ലീഗുകളിൽ കളിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ദ്രാവിഡ് പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ദ്രാവിഡിൻ്റെ അഭിപ്രായ പ്രകടനം. “ഒരുപാട് താരങ്ങൾക്ക് ഇത്തരം വിദേശ ലീഗുകളിൽ കളിക്കാനുള്ള അവസരം നഷ്ടമാവുന്നുണ്ട്. അതൊരു വലിയ പ്രതിസന്ധിയാണ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പക്ഷേ, ഈ ലീഗുകൾ പലതും നടക്കുന്നത് നമ്മുടെ ആഭ്യന്തര സീസണിനിടയിലാണ്. ആ സമയത്ത് ഇന്ത്യൻ താരങ്ങൾ ഈ ലീഗിൽ […]
രഞ്ജി ട്രോഫി ജനുവരി 13 മുതൽ ആരംഭിക്കും; തിരുവനന്തപുരത്തും മത്സരങ്ങൾ
അടുത്ത രഞ്ജി ട്രോഫി സീസൺ ജനുവരി 13 മുതൽ ആരംഭിക്കും. ടീമുകളെ 6 ഗ്രൂപ്പുകളാക്കി തിരിച്ചാവും മത്സരങ്ങൾ. ടീമുകൾ അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറൻ്റീൻ കാലാവധി പൂർത്തിയാക്കിയതിനു ശേഷം രണ്ട് ദിവസത്തെ പരിശീലനത്തിന് അനുവദിക്കും. ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ, ചെന്നൈ, തിരുവനന്തപുരം, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇക്കൊല്ലത്തെ രഞ്ജി ട്രോഫി റദ്ദാക്കിയിരുന്നു. (ranji trophy january 13) 6 ടീമുകളുള്ള അഞ്ച് എലീറ്റ് ഗ്രൂപ്പുകളും 8 ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് രഞ്ജി […]