National

ഇത് ചരിത്രദിവസം: ദ്രൗപദി മുർമുവിന്റെ മുൻ​ഗാമികളെ അറിയാം…

ഗോത്രവിഭാ​ഗത്തിൽ നിന്ന് ആദ്യമായി ഇന്ത്യയുടെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വ്യക്തിയെന്ന ചരിത്രം കുറിച്ചുകൊണ്ടാണ് ​ദ്രൗപതി മുർമു ഇന്ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് ഏവർക്കും പാഠം ഉൾക്കൊള്ളനാകുന്ന വിധത്തിൽ ഉയരത്തിലേക്ക് വളർന്ന നിരവധി വ്യക്തികളുടെ ചരിത്രം രാഷ്ട്രപതി ഭവന് പറയാനുണ്ട്. പുതുചരിത്രമെഴുതി പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു എത്തുമ്പോൾ, മുൻഗാമികളെക്കുറിച്ച് അറിയാം… ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ​പ്രഥമ രാഷ്​ട്രപതിയാണ് ഡോ. രാജേന്ദ്രപ്രസാദ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽകാലം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചതും അദ്ദേഹം തന്നെ. കേന്ദ്രമന്ത്രിയായശേഷം […]

National

സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃക: രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്

കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്നും, വിദ്യാഭാസം, തൊഴിൽ, മേഖലകളിലെ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിത പാർലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതിയുടെ അഭിനന്ദനം. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തിയത്. ഇന്നലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, […]

Kerala

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് സ്വീകരിക്കുന്നത്. തുടർന്ന് അദ്ദേഹം രാജ്ഭവനിലെത്തി വിശ്രമിക്കും. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിൽ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ചിനാണ് അദ്ദേഹം ഡൽഹിയിലേക്ക് […]

Kerala

രാഷ്‌ട്രപതി ഇന്ന് തലസ്ഥാനത്ത്; മുഖ്യമന്ത്രി സ്വീകരിക്കും

നാല് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്‌ട്രപതി അനാവരണം ചെയ്യും. പത്മനാഭ സ്വാമിക്ഷേത്രത്തിൽ ദർശനം നടത്തും. ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം രാഷ്‌ട്രപതി സന്ദര്‍ശനം നടത്തിയിരുന്നു. സേനയുടെ അഭ്യാസപ്രകടനങ്ങള്‍ വീക്ഷിച്ച രാഷ്ട്രപതി രണ്ടുഘട്ട പരീക്ഷണങ്ങൾ പൂര്‍ത്തിയാക്കിയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ (ഐഎസി) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഐഎൻഎസ് വിക്രാന്തിന്റെ പുരോഗതിയിൽ രാഷ്ട്രപതി സംതൃപ്തി അറിയിച്ചു. നാവികസേനയുടെയും […]

Kerala

രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. കാസർഗോട്ടെ കേരള കേന്ദ്ര സർവ്വകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതി ആദ്യം പങ്കെടുക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം വി ഗോവിന്ദൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് ഹെലികോപറ്ററിൽ ഒരു മണിക്ക് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ എത്തിചേരും. സംസ്ഥാന സർക്കാർ പ്രതിനിധികൾ രാഷ്ട്രപതിയെ ഔദ്യോഗികമായി സ്വീകരിക്കും. 3.30 […]

India National

കർഷക നിയമങ്ങൾ റദ്ദായി: ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

വിവാദമായ 3 കാർഷിക നിയമങ്ങൾ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയത്.https://7ad647d91278dc4ed1408eeac9f01f29.safeframe.googlesyndication.com/safeframe/1-0-38/html/container.html ചർച്ച കൂടാതെത്തന്നെ കാർഷികനിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നുവെന്നും ആരും എതിര്‍ക്കുന്നില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. ഒരു […]