Kerala

സർവെകളിൽ ചെന്നിത്തലയുടെ റേറ്റിങ് കുറച്ചത് ആസൂത്രിതം; പിന്നില്‍ സി.പി.എമ്മിന്‍റെ പി.ആര്‍ ഏജന്‍സികളെന്ന് ഉമ്മന്‍ചാണ്ടി

കിഫ്ബിയിലെ പരിശോധനയും വിവാദങ്ങളും ശ്രദ്ധ തിരിച്ച് വിട്ട് കാര്യം നടത്താനുള്ള സി.പി.എം- ബി.ജെ.പി തന്ത്രമാണെന്ന് ഉമ്മൻ ചാണ്ടി. ഒരു വശത്ത് ഏറ്റുമുട്ടലും ഒരു വശത്ത് സഹകരണവുമാണ്. അന്വേഷണത്തിൽ ആത്മാർത്ഥതതയില്ലാത്തത് കൊണ്ടാണ് അന്വേഷണങ്ങൾ എങ്ങുമെത്താതിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. രമേശ് ചെന്നിത്തലയുടെ റേറ്റ് കുറച്ച് കാണിക്കുന്നതിന് സി.പി.എമ്മിന്‍റെ പിആർ ഏജൻസികൾ നടത്തുന്നതാണ് ഇപ്പോഴുള്ള സർവെകളെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രമേശ് പറഞ്ഞ ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ഒരു കാര്യത്തിലും സർക്കാറിന് മറുപടിയില്ല. പറയുന്ന ആൾക്ക് വിശ്വാസ്യതയില്ല എന്ന് […]

Kerala

വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ സി.പി.എം രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നു: രമേശ് ചെന്നിത്തല

ഇരട്ട വോട്ട് ആരോപണത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് പ്രതിപക്ഷം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സി.പി.എം ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസിന്‍റെ പുതിയ ആരോപണം. വോട്ട് ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സി.പി.എം കേന്ദ്രങ്ങള്‍ വിതരണം ചെയ്യുന്നുവെന്നായിരുന്നു പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം. ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കും. ജനവികാരം അട്ടിമറിക്കാനാണ് സി.പി.ഐ.എം വ്യാജ വോട്ട് ചേര്‍ക്കുന്നത്. മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സി.പി.എം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരാതി […]

Kerala

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലെ ഫോൺ വിച്ഛേദിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ വിച്ഛേദിച്ചു. സർക്കാർ കുടിശ്ശിക അടക്കാത്തതിനെ തുടർന്നാണ് ബി.എസ്.എന്‍.എല്‍ കണക്ഷന്‍ വിച്ഛേദിച്ചത്. 4053 രൂപയായിരുന്നു ബി.എസ്.എന്‍.എല്‍ ബില്‍. കണക്ഷന്‍ വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്‍റര്‍നെറ്റും ലഭ്യമല്ലാതായി.

Kerala

വ്യാജ വോട്ട് പരാതി; ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി

വ്യാജ വോട്ട് പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരജിയില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തതായി ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹരജി നൽകിയിട്ടുള്ളത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സർക്കാർ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സംഘടിതമായി നടത്തിയ നീക്കമാണിതെന്ന് ഹരജിയിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ […]

Kerala

വ്യാജ വോട്ട്; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ചെന്നിത്തല

വ്യാജ വോട്ട് സംബന്ധിച്ച നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും നേമത്തുമായി 22,360 വ്യാജവോട്ടര്‍മാരുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. വോട്ടർമാർ അറിയാതെ വോട്ടുകൾ ചേർത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ സി.പി.എം തയ്യാറാക്കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വ്യാജ […]

Kerala

എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുവെന്ന് പ്രതിപക്ഷം, എല്ലാത്തിനും പിന്നില്‍ ദല്ലാളെന്ന് മുഖ്യമന്ത്രി

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം ചോദ്യം ചെയ്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയാണ് ഗൂഢാലോചന നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍ എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായും ഇതിൽ ദല്ലാള്‍ എന്നറിയപ്പെടുന്ന ആളും ഉള്‍പ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പ്രസ് സെക്രട്ടറിയും അടക്കമുള്ളവര്‍ക്ക് ഇഎംസിസി-കെഎസ്ഐഎന്‍സി ധാരണാ പത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം […]

Kerala

ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ പുറത്ത് വിടുന്ന മാധ്യമ സർവേകൾ: ചെന്നിത്തല

മാധ്യമങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് സർവ്വേകളെ കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ പുറത്ത് വിടുന്ന മാധ്യമ സർവേകൾ. ഇവ യുക്തി സഹമാണോ എന്ന് പരിശോധിക്കണം. മാധ്യമങ്ങളെ വിലക്ക് വാങ്ങി നിശബ്ദരാക്കുന്ന മോദിയുടെ രീതി പിണറായി പിന്തുടരുകയാണെന്നും തെളിവ് സഹിതം പുറത്ത് വിടുന്ന കാര്യങ്ങൾ പോലും മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗമുണ്ട്. ജനവികാരം യു.ഡി എഫിന് അനുകൂലമാണ്. ജനങ്ങൾ […]

Kerala

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതം ചെയ്യുന്നു: രമേശ് ചെന്നിത്തല

വോട്ടര്‍ പട്ടികയില്‍ യഥാര്‍ത്ഥ വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാവൂ എന്ന് ഉറപ്പു വരുത്തുമെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് തന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ സന്തോഷം. ഏതാണ്ട് മൂന്നേകാല്‍ ലക്ഷത്തോളം ഇരട്ട വോട്ടുകളാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം ഒഴിവാക്കണം. കാസര്‍കോട്ടെ ഉദുമയില്‍ ഒരു വോട്ടര്‍ക്ക് അഞ്ചു ഇലക്ടറല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ട കാര്യം താന്‍ ഉദാഹരണമായി […]

Kerala

”ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റ് പേരുകളിലും വിലാസത്തിലും വ്യാജ വോട്ടർമാർ”

വോട്ടർ പട്ടികയിൽ പുതിയ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റ് പേരുകളിലും വിലാസത്തിലും വ്യാജ വോട്ടർമാർ ഉണ്ടെന്നാണ് ചെന്നിത്തലയുടെ പരാതി. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. മറ്റ് മണ്ഡലത്തിലും ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കണം. വ്യാജ വോട്ടർമാരുടെ കാര്യത്തിൽ അടിയന്തര നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് മുഖ്യ […]

Kerala

ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തൽ: ഇരട്ടവോട്ടുകള്‍ മരവിപ്പിക്കും

ഇരട്ട വോട്ട് പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ഇന്നുണ്ടാകും. ഒരാളുടെ പേര് പല പട്ടികയിൽ ഉൾപ്പെട്ടെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ജില്ലാ കലക്ടർ കണ്ടെത്തിയതായാണ് സൂചന. ഇന്നലെ വൈകിട്ടോടെയാണ് കലക്ടർമാർ റിപ്പോർട്ട് സമർപ്പിച്ചത്. പലയിടങ്ങളിലും ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം വോട്ടുള്ളതായിട്ടാണ് റിപ്പോർട്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് കമ്മീഷൻ നീക്കം. ഒന്നിലധികം ഉള്ള വോട്ടുകൾ മരവിപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ ഉത്തരവ് നൽകും. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും കമ്മീഷൻ അന്തിമ തീരുമാനമെടുക്കും. 66 മണ്ഡലങ്ങളിലെ […]