സർവീസ് സംഘടനകളെ ഉപയോഗിച്ചണ് സി.പി.എം വ്യാജവോട്ടുകൾ ചേർത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് തടയാൻ കോടതി മാർഗനിർദേശവും തെരെഞ്ഞടുപ്പ് കമ്മീഷൻ ഇടപെടലും മാത്രം മതിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുറത്ത് വിട്ട പട്ടികയിലുള്ള എല്ലാവരും കുറ്റക്കാരല്ല. ഇരട്ട വോട്ടുണ്ടെങ്കിൽ പരാതി നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനോ കോടതിയോ ഇടപെട്ടത് കൊണ്ട് മാത്രം കള്ളവോട്ട് തടയാനാകില്ല. അതുകൊണ്ടാണ് ഇരട്ടവോട്ടുള്ളവരുടെ പട്ടിക പുറത്ത് വിട്ടതെന്നും ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റ് വഴി 4.34 […]
Tag: Ramesh Chennithala
ഇരട്ടവോട്ടുകൾ: ലിസ്റ്റ് പുറത്തുവിട്ട് ചെന്നിത്തല
സംസ്ഥാനത്തെ ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലാണ് ഇരട്ടവോട്ടുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പുറത്ത് വിട്ടത്. നാല് ലക്ഷത്തിലധികം വരുന്ന ഇരട്ട വോട്ടര്‍മാര്‍ ഉണ്ടെന്ന പരാതി പ്രതിപക്ഷനേതാവ് ഉന്നയിപ്പോള്‍ 38,586 വോട്ടുകളേ ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ഇതിനായി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. […]
‘ആരെങ്കിലും സമ്മതിക്കുമോ തനിക്ക് കള്ളവോട്ടുണ്ടെന്ന്?’ സത്യവാങ്മൂലം നല്‍കണമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് ചെന്നിത്തല
ഇരട്ടവോട്ടുള്ളവരുടെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റ് മുഖേന പുറത്തുവിടുമെന്നാണ് മാധ്യമങ്ങള്‍ മുമ്പാകെ അറിയിച്ചത്. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങള്‍ പുറത്തുവിടുകയെന്നും അദ്ദഹം വ്യക്തമാക്കി. ‘4,34,000 ഇരട്ട വോട്ടുകള്‍ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ വ്യാജന്‍മാരുണ്ട്. വെബ്‌സൈറ്റിലൂടെ ഇന്ന് രാത്രി വ്യാജവോട്ടര്‍മാരുടെ ലിസ്റ്റ് പുറത്തുവിടും. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഇത് പരിശോധിക്കാം. ലിസ്റ്റ് പരിശോധിച്ച ശേഷം രാഷ്ട്രീയപാര്‍ട്ടി […]
”രമേശ് ചെന്നിത്തലയാണ് യഥാർത്ഥ ഹീറോ”; ഫേസ്‍ബുക്ക് പോസ്റ്റുമായി ജോയ് മാത്യു
ആരാണ് ഹീറോ, എന്ന ചോദ്യമുയര്‍ത്തി ഫേസ്‍ബുക്ക് കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർത്ഥ ഹീറോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചൂണ്ടി ജോയ് മാത്യു ചോദിക്കുന്നു. ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിനെ തിരുത്തിയെന്നും ജോയ് മാത്യു പറയുന്നു. ബന്ധുനിയമനം, സ്പ്രിൻക്ലർ ഇടപാട് മുതല്‍ ഏറ്റവുമവസാനമുയര്‍ന്ന ആഴക്കടല്‍ മത്സ്യബന്ധന കരാറും, കള്ളവോട്ടുമെല്ലാം മുന്‍നിര്‍ത്തി രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ 12 ആരോപണങ്ങള്‍ ജോയ് […]
മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായിയെന്ന് ചെന്നിത്തല
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ട് ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലു ലക്ഷത്തി മുപ്പതിനാലായിരം വ്യാജ വോട്ടുകളുണ്ടെന്നും ഇത് സംബന്ധിച്ച് താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ വിശദാംശങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റിലും ഈ വിവരങ്ങൾ പ്രസിദ്ധപ്പെട്ടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി വ്യാജവോട്ട് ചേർത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് […]
ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല
ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഒന്നിലധികം വോട്ടുള്ളവർ വോട്ട് ചെയ്യുന്നത് എവിടെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ആദ്യ നിർദേശം. ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ്‌ലോഡ് ചെയ്യണമെന്നതാണ് മറ്റൊരു നിർദേശം. സോഫ്റ്റ്‌വെയർ സഹായത്തോടെ ഫോട്ടോകൾ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നൽകണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ. രമേശ് ചെന്നിത്തലയുടെ നിർദേശങ്ങൾ ഹൈക്കോടതി പരിഗണിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു […]
‘അഴിമതിക്ക് കൈയ്യും കാലും വെച്ചാല്‍ പിണറായി വിജയനാകും’ മുഖ്യമന്ത്രിക്കെതിരെ – ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. അഴിമതിയ്ക്ക് കൈയും കാലും വച്ചാൽ എങ്ങനെ ഇരിക്കുമോ അതാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വിമര്‍ശിച്ചു. എന്നിട്ടും അദ്ദേഹം അഴിമതിയ്ക്കെതിരെ സംസാരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ രൂക്ഷപരിഹാസം. ചിലർക്ക് ചില ജന്മവാസനകളുണ്ടാകും. പുള്ളിപ്പുലിയുടെ പുള്ളി പോലെ അത് എത്ര മാറ്റിയാലും മാറില്ല. ചെന്നിത്തല കുറിച്ചു. വൈദ്യുതി മന്ത്രി ആയിരിക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയ്ക്ക് നേതൃത്വം കൊടുത്ത ആളാണ് പിണറായി. പള്ളിവാസൽ, […]
‘എട്ട് വർഷം മുൻപ് മരിച്ചവര്‍ക്ക് വരെ പോസ്റ്റൽ വോട്ട്’ തിരിമറി ആരോപണവുമായി ചെന്നിത്തല
സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ട് ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ പോസ്റ്റല്‍ വോട്ടിലും വ്യാജവോട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് രാഷ്ട്രീയ കേരളത്തെയാകെ പിടിച്ചുകുലുക്കിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടർമാർ ഉണ്ടെന്ന ഗുരുതര ആരോപണമാണ് ചെന്നിത്തല അന്ന് ഉന്നയിച്ചത്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ നേതാവിന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റല്‍ വോട്ടിലും ക്രമക്കേട് ആരോപിച്ച് ചെന്നിത്തല രംഗത്തെത്തിയത്. 80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ […]
മുഖ്യമന്ത്രി വര്‍ഗീയമായി ഭിന്നിപ്പിക്കുന്നു, സ്കൂൾ കെട്ടിട്ടം പണിയുന്നതല്ല വികസനം: രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്കൂൾ കെട്ടിട്ടം പണിയുന്നതല്ല വികസനം. ഏകാധിപതിയായ പിണറായി വിജയൻ ഇനിയും വരണമെന്ന് ജനം ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. എട്ട് മാസം അരി പൂഴ്ത്തി വെച്ച് പാവങ്ങളുടെ വയറ്റത്തടിച്ചത് എൽഡിഎഫ് സർക്കാരാണ്. ആളുകളെ പറ്റിക്കാനുള്ള ഇത്തരം നടപടികൾ ജനം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവരുടെ വയറ്റത്തടിച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തലയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. […]
വ്യാജ പേരുകൾ നീക്കണമെന്ന ചെന്നിത്തലയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിക്കും
വോട്ടർ പട്ടികയിൽ വ്യാജമായി ചേർത്ത പേരുകൾ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിച്ചേക്കും. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും കത്തുകൾ നൽകിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു. വോട്ടർ പട്ടികയിൽ വ്യാജമായി പേരു ചേർത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സമ്മതിച്ചിട്ടുണ്ട്. വ്യാജമായി ചേർത്ത പേരുകൾ പട്ടികയിൽ നിന്ന് നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും […]