ന്യൂഡൽഹി: രാഹുൽഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണതൃപ്തനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ‘ഉമ്മൻചാണ്ടിയും ഞാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രകടപ്പിച്ചു എന്നത് സത്യമാണ്. അതു രാഹുൽഗാന്ധിക്ക് വിശദീകരിച്ചു. പരാജയത്തിന്റെ കാരണങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു. ഉമ്മൻചാണ്ടിയെ അദ്ദേഹം ഇന്ന് വൈകുന്നേരം തന്നെ രാഹുൽ വിളിക്കും. ഞാനും ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതൃത്വത്തോട് ചേർന്നു നിന്നവരാണ്. കോൺഗ്രസിന്റെ നന്മയ്ക്കു വേണ്ടി […]
Tag: Ramesh Chennithala
രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും
അനുനയ ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിച്ച രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും. പുതിയ നേതൃത്വവുമായി രമേശ് ചെന്നിത്തല അകലം പാലിക്കുന്നുവെന്ന് മനസിലായതോടെയാണ് ഡൽഹിക്ക് വിളിപ്പിച്ചത്. നിലവിൽ പദവികളൊന്നുമില്ലാത്ത ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതാണ് പ്രധാന ചർച്ച വിഷയം. പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുകയോ ജനറൽ സെക്രട്ടറി പദം നൽകുകയോ ചെയ്യുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നിന്‍റെ ചുമതല നൽകിയേക്കും. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ഒഴിവാക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഫോണില്‍ വിളിച്ച് […]
കോൺഗ്രസിൽ അതൃപ്തി പുകയുന്നു: ചെന്നിത്തലയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി
ഇടഞ്ഞ് നിൽക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം. രമേശ് ചെന്നിത്തലയെ അടിയന്തിരമായി രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു. മറ്റന്നാൾ ഡൽഹിയിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടുന്നു എന്നതാണ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ചതിലൂടെ വ്യക്തമാകുന്നത്. നേരത്തെ പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ച രീതിയില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും അതൃപ്തിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ കെ.പി.സി.സി അദ്ധ്യക്ഷന്‍ ആരാവണമെന്ന ചോദ്യത്തോട് ഇവര്‍ കാര്യമായി പ്രതികരിക്കാതിരുന്നത്. കെ.സുധാകരന്റെ പേര് […]
നേതാക്കളെ നേരിൽകണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സുധാകരൻ; രമേശ് ചെന്നിത്തലയെ സന്ദർശിച്ചു
പുതിയ പദവി ഏറ്റെടുത്തതിനു പിറകെ സംഘടനയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുതിർന്ന നേതാക്കളെ നേരിൽകണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. യോജിച്ചു മുന്നോട്ടുപോകാൻ പിന്തുണ ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്തെ വസതിയിലെത്തി ചെന്നിത്തലയെ കാണാനെത്തിയത്. ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ ചെന്നിത്തല എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്ന് സുധാകരൻ പറഞ്ഞു. ഇത് യോജിച്ചു മുന്നോട്ടുപോകുന്നതിനുള്ള തുടക്കമാണ്. ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയുമൊക്കെ സംഭാവനകൾ വളരെ വലുതാണ്. പാർട്ടിയുടെ താങ്ങും തണലുമായി നേതാക്കൾ ഉണ്ടാകണമെന്ന് സുധാകരൻ സൂചിപ്പിച്ചു. ഹൈക്കമാൻഡ് നിർദേശിച്ച പേര് […]
പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ച; രമേശ് ചെന്നിത്തല
പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 69 ഓളം മണ്ഡലങ്ങളിൽ എന്‍.ഡി.എ. സഖ്യം ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. നേമം, മഞ്ചേശ്വരം, പാലക്കാട്, എന്നിവിടങ്ങളിലെ വോട്ടു കച്ചവടം വ്യക്തമാണ്. ഇവിടങ്ങളിലെല്ലാം ബി.ജെ.പി.യെ സംപൂജ്യരാക്കാന്‍ കഴിഞ്ഞത് യു.ഡി.എഫിന്റെ ശക്തമായ സാന്നിദ്ധ്യം കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നാട്യങ്ങളും കണ്‍കെട്ട് വിദ്യകളുമില്ലാതെ യഥാര്‍ത്ഥ ബോധത്തോടെ ധനകാര്യം കൈകാര്യം ചെയ്താല്‍ മാത്രമേ വിജയിക്കാനാകൂ എന്നു അദ്ദേഹം പുതിയ ധനകാര്യ മന്ത്രിയെ ഓർമിപ്പിച്ചു. കടം ആകാശത്തോളം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. […]
‘നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്’ രമേശ് ചെന്നിത്തല
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 57-ാം ചരമവാർഷിക ദിനത്തിൽ ഓർമക്കുറിപ്പുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാറിൽ നിന്ന് രാജ്യത്തെ തിരികെ പിടിക്കാനുള്ള ആശയവും ആയുധവും പ്രതീകവുമാണ് നെഹ്‌റുവെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തി. നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്. അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റു മരണപ്പെട്ടിട്ട് 57 വർഷമായിട്ടും മോദിയും അമിത്ഷായും ഇപ്പോഴും എല്ലാ കുറ്റത്തിനും പഴി കണ്ടെത്തുന്നത് നെഹ്‌റുവിലാണെന്നും ചെന്നിത്തല വിമർശിച്ചു. നെഹ്‌റുവിന്റെ ഓർമദിനമായ […]
മുല്ലപ്പള്ളി തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം, പാർട്ടിയും സമൂഹവും നീതി കാണിച്ചില്ല: രമേശ് ചെന്നിത്തല
നിയമസഭാ തെരെഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മാത്രമല്ലെന്ന് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മറ്റു മുതിർന്ന നേതാക്കൾക്കും ഇല്ലാത്ത യാതൊരു ഉത്തരവാദിത്വവും മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തലയിൽ ആരും കെട്ടി വെയ്ക്കേണ്ട. തനിക്കും ഉമ്മൻചാണ്ടിക്കും ശേഷം മാത്രമാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഉത്തരവാദിത്വമുള്ളത്. സമൂഹത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മുല്ലപ്പള്ളി. പിന്തിരിഞ്ഞു നോക്കുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും വിജയിച്ചത്. അന്ന് മുല്ലപ്പള്ളിയെയോ ഉമ്മൻചാണ്ടിയേയോ തന്നെയോ ആരും അഭിനന്ദിച്ചു […]
അർഹതപ്പെട്ട പല സ്ഥാനങ്ങളും ലഭിക്കാതെ പോയ നേതാവാണ് വി ഡി സതീശന്‍, കൊച്ചനുജന് ആശംസകള്‍: രമേശ് ചെന്നിത്തല
മൂന്നര പതിറ്റാണ്ട് കാലത്തെ അടുപ്പം പുതിയ പ്രതിപക്ഷ നേതാവായ വി ഡി സതീശനുമായുണ്ടെന്ന് രമേശ് ചെന്നിത്തല. ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ്. വളരെയധികം സ്നേഹവും വാത്സല്യവുമുണ്ട്. ആ ബന്ധം എന്നും തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന സാമാജികനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏല്‍പ്പിച്ച ചുമതലകള്‍ അദ്ദേഹം ഭംഗിയായി ചെയ്തു. അർഹതപ്പെട്ട പല സ്ഥാനങ്ങളും പാര്‍ട്ടിയില്‍ ലഭിക്കാതെ പോയ നേതാവാണ് സതീശൻ. അപ്പോഴെല്ലാം പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്തു. കോണ്‍ഗ്രസും […]
പ്രതിപക്ഷ നേതാവ് : ഹൈക്കമാൻഡ് നിലപാട് നിർണായകം
പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയെ നിലനിർത്താൻ എ-ഐ ഗ്രൂപ്പ് സമാവയത്തിലെത്തിയെങ്കിലും ഹൈക്കമാൻഡ് നിലപാട് നിർണായകമാകും. ദയനീയ തോൽവിക്ക് ശേഷവും പ്രതിപക്ഷ നേതാവ് പദവിയിൽ മാറ്റം വേണ്ടെന്ന നിലപാടിന് മുമ്പിൽ ഹൈക്കമാൻഡ് വഴങ്ങുമോ എന്നാണ് ചോദ്യം. ഗ്രൂപ്പ് മാനേജർമാരുടെ തീരുമാനത്തെ മറികടന്നും ഭൂരിഭാഗം എം.എൽ.എമാർ അടിമുടി മാറ്റം ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. രമേശിനെ പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പിൻ്റെ നാടകീയ നീക്കം. സ്വന്തം ഗ്രൂപ്പിനുളളിൽ നിന്ന് പൂർണ പിന്തുണ രമേശിന് കിട്ടാത്ത സാഹചര്യത്തിൽ എല്ലാം ചേർന്ന കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിലെ […]
മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്; സോണിയാ ഗാന്ധിക്ക് കത്തയച്ചു
കോൺഗ്രസിൽ അടിമുടി അഴിച്ചുപണി വേണമെന്ന് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ എന്നിവരെ സ്ഥാനത്തുനിന്നു മാറ്റണമെന്നും ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ഒരു വിഭാഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ചേർന്നാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ചരിത്ര പരാജയമാണ് കോൺഗ്രസ് […]