പി.എസ്. ശ്രീധരൻപിള്ള ഗവർണർ പദവിയുടെ മാന്യത പുലർത്തണമെന്ന് രമേശ് ചെന്നിത്തല. ഇപ്പോൾ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റല്ലെന്ന് ശ്രീധരൻപിള്ള ഓർക്കണം. ഗവർണർ ആണെന്ന കാര്യം മറന്ന് പോകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് പി.എസ്. ശ്രീധരൻപിള്ള. മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പി.എസ്. ശ്രീധരൻപിള്ള. ന്യൂനപക്ഷ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. പാലാ ബിഷപ്പ് ഉന്നയിച്ചത് അവരുടെ ആശങ്കയാണെന്നും അതിൽ […]
Tag: Ramesh Chennithala
കോൺഗ്രസിൽ എല്ലാവരും യോജിച്ച് മുന്നോട്ട് പോണം, കലഹം നടേത്തണ്ട സമയമല്ലെന്ന് രമേശ് ചെന്നിത്തല
കോൺഗ്രസിൽ കലഹം നടേത്തണ്ട സമയമല്ലെന്ന് രമേശ് ചെന്നിത്തല. എല്ലാവരും യോജിച്ച് മുന്നോട്ട് പോണം അതാണ് ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് മുന്നോട്ട് പോകാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.https://96dbd23666c737c294392c5776b1db87.safeframe.googlesyndication.com/safeframe/1-0-38/html/container.html എന്നാൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനം വേണ്ടെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനവും വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ […]
എഐസിസിയില്‍ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല, ഇക്കാര്യത്തിൽ ചർച്ചയും നടന്നിട്ടില്ല; രമേശ് ചെന്നിത്തല
എഐസിസിയില്‍ താൻ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. പാർട്ടിയിൽ പ്രവർത്തിക്കാൻ പദവിയുടെ ആവശ്യമില്ല. അതിനാൽ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ല. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ കയ്യാങ്കളി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്ന് രമേശ് […]
രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും; മുല്ലപ്പളളി രാമചന്ദ്രനും പരിഗണന ; സോണിയ ഗാന്ധി
രമേശ് ചെന്നിത്തലയെ ദേശിയ നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി. ഉടൻ നടക്കുന്ന പുന:സംഘടനയിൽ രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും. രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുക പഞ്ചാബ്,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല. മുല്ലപ്പളളി രാമചന്ദ്രനെ ജനറൽ സെക്രട്ടറിയായും പരിഗണിക്കും. രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും എന്നത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു പക്ഷെ കേരളത്തിലെ കോൺഗ്രസ് ഡിസിസി പുനഃ സംഘടന മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ചെന്നിത്തല നടത്തിയ പ്രസ്‌താവനകൾ […]
സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം : കോൺഗ്രസ് സമിതിയിൽ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയെന്ന് സൂചന
സ്വാതന്ത്രത്തിന്റെ 75-ാം വാർഷികമാഘോഷിക്കുന്ന കോൺഗ്രസ് സമിതിയിൽ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയെന്ന് സൂചന. സമിതിയുടെ കൺ വീനറായ് നേരത്തെ പരിഗണിച്ചിരുന്നത് രമേശ് ചെന്നിത്തലയുടെ പേര്. രമേശ് ചെന്നിത്തലയ്ക്ക് പകരമായ് മുല്ലപ്പള്ളി സമിതി അംഗമായി. പുനസംഘടനാ വിഷയത്തിലെ ഹൈക്കമാൻഡിന്റെ അത്യപ്തിയുടെ ഭാഗമായാണ് പേര് പേര് ഒഴിവാക്കപ്പെട്ടതെന്നാണ് സൂചന. മൻ മോഹൻ സിംഗിന്റെ അധ്യക്ഷതയിലാണ് കോൺഗ്രസ് അധ്യക്ഷ സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം ആഘോഷിക്കാൻ സമിതി രൂപീകരിച്ചത്. മുകൾ വാസ്നിക്ക് ആണ് 11 അംഗ സമിതിയുടെ അധ്യക്ഷൻ. അതേസമയം, […]
കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച; മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണം. വീഴ്ച്ച പറ്റിയത് എവിടെയെന്ന് സർക്കാർ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നവോത്ഥാനനായകന്റെ പട്ടം കുറേ കെട്ടിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി. അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്ന സന്ദർഭമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല […]
കോൺഗ്രസ് സൈബർ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം
കോണ്‍ഗ്രസിലെ പുനഃസംഘടനാ തർക്കങ്ങള്‍ സൈബർ ഇടങ്ങളിലേക്ക്. കോൺഗ്രസ് സൈബർ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം. കോണ്‍ഗ്രസിന്‍റെ ശവമടക്ക് നടത്തിയ രമേശ് ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാർട്ടിയില്‍ നിന്ന് രാജിവെക്കണമെന്ന് ആവശ്യം. ചില നേതാക്കൾ നിയമിച്ച സൈബർ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്ന് ഐ ഗ്രൂപ്പ്. ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടികയുടേ പേരില്‍ ഉടലെടുത്ത കലഹം കോണ്‍ഗ്രസ്സിന്‍റെ സൈബർ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. നേതാക്കള്‍ തമ്മിലുളള ചേരിപ്പോരാണ് ഇപ്പോള്‍ പ്രവത്തകരുടെ സൈബർ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നത്. ഗ്രൂപ്പുകളെ […]
നിയമസഭാ കയ്യാങ്കളി കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് രമേശ് ചെന്നിത്തല
നിയമസഭാ കയ്യാങ്കളി കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ഈ മാസം 31ന് കോടതി വാദം കേള്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസില്‍ ജനാധിപത്യം വിജയിക്കണം എന്ന ആഗ്രഹവും ആവശ്യവും ഉള്ളതുകൊണ്ട് ഈ കേസില്‍ കക്ഷി ചേരാന്‍ താന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. തന്നെ കക്ഷി ചേര്‍ക്കരുത് എന്ന സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചില്ല. ക്രിമിനല്‍ ചട്ടത്തില്‍ നിയമപ്രകാരം ഒരു കേസില്‍ കക്ഷി […]
രമേശ് ചെന്നിത്തല എഐസിസിയിലേക്ക്; പഞ്ചാബിന്റെ ചുമതല?
രമേശ് ചെന്നിത്തല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി ആകും. ചെന്നിത്തലയ്ക്ക് പഞ്ചാബിനെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നവജ്യോത് സിംഗ് സിന്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് നിലവിലുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. രണ്ടാം പിണറായി സര്‍ക്കാരിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനും ശ്രമിച്ചിരുന്നു. വി ഡി […]
പരിശുദ്ധ ബാവയുമായി ഉണ്ടായിരുന്നത് വ്യക്തിപരമായി അടുപ്പം; അനുസ്മരിച്ച് രമേശ് ചെന്നിത്തല
ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയനുമായി വ്യക്തിപരമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ക്കെ അദ്ദേഹത്തോട് പരിചയവും അടുപ്പവുമുണ്ടായിരുന്നു. സമൂഹത്തിനും സഭയ്ക്കും നിസ്തുലമായ സംഭാവന നല്‍കിയ മഹാരഥനായിരുന്നു പരിശുദ്ധ ബാവയെന്ന് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. സഭയുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. സഭയെയും സമൂഹത്തെയും ഒരുപോലെ അദ്ദേഹം മുന്നോട്ടുനയിച്ചു. മുഴുവന്‍ കേരളീയരുമായും ഏറ്റവും അടുത്ത ബന്ധം അദ്ദേഹം സൂക്ഷിച്ചു. ദേവലോകത്ത് അദ്ദേഹത്തെ കാണാന്‍ […]