Kerala

‘തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ട’; നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രമെന്ന് രമേശ് ചെന്നിത്തല

തൃക്കാക്കര യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രമാണ്. കെ വി തോമസിന് മറുപടി നൽകാനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ‘തൃക്കാക്കരയിൽ യു ഡി എഫ് വൻ വിജയം നേടും. യു ഡി എഫിന്റെ പരമ്പരാഗതമായ നിയോജക മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണ്. നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രം. കെ വി തോമസിന് മറുപടി നൽകാനില്ല. യു ഡി […]

Kerala

എംപിമാരെ മർദിച്ച പൊലീസ് നടപടി കിരാതം; രമേശ് ചെന്നിത്തല

ഡൽഹയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ച എംപിമാരെ പൊലീസ് മർദിച്ച സംഭവം കിരാത നടപടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംപി എന്ന പരിഗണന പോലും നൽകിയില്ല. എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമർത്താമെന്ന് മോദി കരുതേണ്ട. ഇതേ സമീപനമാണ് പിണറായി സർക്കാർ കേരളത്തിൽ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പ്രസ്താവിച്ചു. പൊലീസിനെയും അണികളെയും ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബിജെപി. ഇതിൻ്റെ തുടർക്കഥയാണ് ഇന്നുണ്ടായത്. സമാന സമീപനമാണ് കേരളത്തിൽ പിണറായി സർക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ സ്വീകരിക്കുന്നത്. പിണറായി മോദിയെ […]

Kerala

”നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിൻറെ അന്ത്യ കൂദാശ”; ലോകായുക്ത ഓർഡിനൻസിൽ തുറന്നടിച്ച് ചെന്നിത്തല

ലോകായുക്ത നിയമഭേദഗതിയില്‍ ഗവർണർ ഒപ്പിട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിൻറെ അന്ത്യ കൂദാശയാണെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. അഴിമതിക്കെതിരായ അവസാന വാതിലും അടയ്ക്കുകയാണ് ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ കേസ് നിലനിൽക്കെ കൊണ്ടുവന്ന ഓർഡിനൻസ് അധാര്‍മികമാണ്. കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി ആയി മുഖ്യമന്ത്രി മാറിയെന്നും പേഴ്‌സണൽ സ്റ്റാഫിന് വേണ്ടി ഇത്രയും നാൾ പറഞ്ഞ കാര്യങ്ങളെല്ലാം ഗവർണർ ഒറ്റയടിക്ക് വിഴുങ്ങിയെന്നും ചെന്നിത്തല തുറന്നടിച്ചു. നായനാരുടെയും […]

Kerala

ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണ്, നീക്കം തിരിച്ചടി ഭയന്ന്: രമേശ് ചെന്നിത്തല

ലോകായുക്തയെ അപ്രസക്തമാക്കുന്ന സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആർ.ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാൻ സർക്കാർ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നിയമ പ്രശ്നത്തിലേക്ക് വഴിവയ്ക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ലോകായുക്തയെ സമീപിച്ചിരുന്നു. മോദി ചെയ്ത അതേ കാര്യം […]

Kerala

ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്, പൊലീസിന്റേത് മാപ്പർഹിക്കാത്ത കുറ്റം: രമേശ് ചെന്നിത്തല

ഓരോ ദിവസത്തെയും പൊലീസിൻ്റെ വീഴ്ചകൾ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് മകനെ തട്ടിക്കൊണ്ട് പോയെന്ന് അമ്മ പൊലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്നു പൊലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പർഹിക്കാത്ത കുറ്റമാണ്. ഗുരുതര വീഴ്ചയാണു പൊലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഗുണ്ടാ നേതാവ് സ്റ്റേഷനു മുന്നിൽ കൊണ്ട് കൊന്നു തള്ളിയിട്ടും പ്രതിക്ക് […]

Kerala

ഡി-ലിറ്റ് വിവാദം; വി സിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി; രമേശ് ചെന്നിത്തല

കേരള സർവകലാശാല വി സി യുടെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. ഡി ലിറ്റ് വിഷയത്തിൽ വി സിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി. ഗവർണർ -സർക്കാർ പ്രശ്‌നം പരിഹരിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയാറാകുന്നിലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മാത്രമല്ല ആഗോള ടെൻഡർ വിളിക്കാതെയാണ് സിസ്ട്രയെ കൺസൾട്ടായി നിയമിച്ചതെന്ന്. പദ്ധതി തുകയുടെ അഞ്ച് ശതമാനം കൺസൾട്ടൻസി ഫീസായി നൽകാനുള്ള തീരുമാനം അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്തെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് […]

Kerala

അട്ടപ്പാടിയിലെ ശിശുമരണം; സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

അട്ടപ്പാടിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ശിശു മരണത്തിനു കാരണം സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. മരണപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്ന് നേരത്തേ മരണങ്ങള്‍ നടന്ന അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്. നേരത്തെതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ നാലു ദിവസത്തിനിടെ നാല് പിഞ്ചു കുട്ടികളുടെ […]

Kerala

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷവാദം ശരിവയ്ക്കുന്നതെന്ന് ചെന്നിത്തല

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷവാദം പൂര്‍ണമായും ശരിവയ്ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രളയം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. 483 പേരുടെ മരണത്തിനും നാശനഷ്ടങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയ മുന്നൊരുക്കത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജല നയത്തില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഗുരുതരമായ […]

Kerala

രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ ഹൈക്കമാന്‍ഡ്; ഗുജറാത്തിലും പഞ്ചാബിലും പരിഗണിക്കുന്നു

രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഗുജറാത്തിലേക്കും പഞ്ചാബിലേക്കുമാണ് രമേശ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനസംഘടന വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 56 അംഗ കെപിസിസി സമിതിക്കുപിന്നാലെ എഴുപതിലധികം സെക്രട്ടറിമാരെയും നിയമിക്കും. ramesh chennithala ചെന്നിത്തലയെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചനകള്‍. പുനസംഘടനാ നടപടികള്‍ വൈകുകയും അടുത്ത സെപ്തംബറിനുശേഷം അധ്യക്ഷ തെരഞ്ഞെടുപ്പ് മതിയെന്നുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന […]

Kerala

പാർട്ടിയെ ശക്തിപ്പെടുത്തണം, ആരെയും ഇരുട്ടിൽ നിർത്തരുത്; രമേശ് ചെന്നിത്തല

കോൺഗ്രസ് ഒറ്റകെട്ടായി മുന്നോട്ട് പോകണമെന്ന് രമേശ് ചെന്നിത്തല. അതിനുള്ള സാഹചര്യം ഒരുക്കണമെന്ന് ഹൈക്കമാൻഡിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും ആരെയും ഇരുട്ടിൽ നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും അനിവാര്യരായ നേതാക്കളാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പാർട്ടിയെ ശക്തിപ്പെടുത്താൻ എല്ലാ സഹകരണങ്ങളും തനറെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ രമേശ് ചെന്നിത്തല പരിചയസമ്പന്നനായ നേതാവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അഭിപ്രായപ്പെട്ടു. പാർട്ടിയെ ശക്തിപ്പെടുത്താൻ രമേശ് ചെന്നിത്തലയുടെ സേവനം […]