Kerala

ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് ജനാധിപതൃ വിരുദ്ധം; രമേശ് ചെന്നിത്തല

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായത് കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദർശിപ്പിച്ച ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാട് ജനാധിപതൃ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള വെല്ലുവിളിയുമാണെന്ന് കോൺസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ എന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. ഡോക്യുമെന്ററിയുടെ പ്രദർശനം തടയുമെന്ന ഭീഷണി ശരിയല്ല. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി – അമിത് ഷാമാരുടെ പങ്ക് ലോകത്തിലെ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അത് എത്ര മറച്ച് പിടിച്ചാലും മൂടിവയ്ക്കാൻ കഴിയില്ല. എത്ര ഭീഷണി […]

Kerala

എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ പരിഗണിക്കുന്നതായി സൂചന

എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ പരിഗണിയ്ക്കുന്നതായി സൂചന. വ്യത്യസ്ത ഘട്ടങ്ങളിലായ് 20ൽ അധികം സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് ചെന്നിത്തല. പരിചയ സമ്പന്നരരുടെ പട്ടികയിൽ ആണ് രമേശ് ചെന്നിത്തലയെയും എ.ഐ.സി.സി ഭാരവാഹിയായി പരിഗണിയ്ക്കുന്നത്. നിലവിൽ ഗുജറാത്തിന്റെ സ്ഥാനാർത്ഥി നിർണ്ണയ സമിതി ചുമതലയാണ് രമേശ് ചെന്നിത്തല വഹിയ്ക്കുന്നത്. ഹിന്ദി ഭാഷയിലെ പ്രാവീണ്യം ദേശീയ രാഷ്ട്രീയത്തിൽ ചെന്നിത്തലയ്ക്ക് ​ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1980-1985 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാന ജനറൽ […]

Kerala

‘താൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് അന്ധവിശ്വാസങ്ങൾക്കെതിരെ ബിൽ കൊണ്ടുവന്നത്’; ഇപ്പോൾ നിയമം അനിവാര്യം : രമേശ് ചെന്നിത്തല

അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടപ്പാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ബിൽ അവതരിപ്പിച്ചത്. ജാഗ്രത പാലിക്കുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റി. ഇലന്തുരിൽ നടന്നത് ഒരിക്കലും കേരളത്തിൽ നടക്കാൻ പാടില്ലാത്ത കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അന്ധവിശ്വാസങ്ങളുടെ പേരിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുത്തുന്ന ഇത്തരം നടപടികൾ തടഞ്ഞേ മതിയാവു. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് 2014 ൽ കേരള എക്സ്പ്ലോയ്‌റ്റേഷൻ ബൈ സൂപ്പർസ്റ്റിഷൻ ആക്ട് കൊണ്ടുവന്നത്. പക്ഷെ ഗവൺമെന്റ് അവസാന കാലഘട്ടത്തിലായത്കൊണ്ട് അത് പൂർണമായും നടപ്പാക്കി […]

Kerala

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി; ആർഎസ്എസിനെയും നിരോധിക്കണം: രമേശ് ചെന്നിത്തല

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തുപോലെ ആർഎസ്എസിനെയും നിരോധിക്കണം. വർഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും തങ്ങൾ എതിർക്കുന്നു എന്നും ചെന്നിത്തല ഭാരത് ജോഡോ യാത്രക്കിടെ പ്രതികരിച്ചു. (ramesh chennithala popular front) ആർഎസ്എസും പോപ്പുലർ ഫ്രണ്ടും ഒരുപോലെ എതിർക്കപ്പെടണമെന്ന് ചെന്നിത്തല പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. ഇതുപോലെ ആർഎസ്എസിനെയും നിരോധിക്കണം. ഇവിടെ വർഗീയത ആളിക്കത്തിക്കുന്ന കാര്യത്തിൽ പോപ്പുലർ ഫ്രണ്ടും […]

National

കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നു; രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത് കിലോമീറ്ററുകൾ സഞ്ചരിച്ച പ്രവർത്തകർക്ക് ക്ഷീണം മാറ്റാൻ യോഗ ടിപ്‌സുമായി രമേശ് ചെന്നിത്തല. കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. വി ടി ബൽറാമും പിസി വിഷ്‌ണുനാഥും ചെന്നിത്തലയ്‌ക്കൊപ്പം യോഗയിൽ ചേർന്നു. ‘ ജോഡോ യാത്രയ്ക്ക് യോഗ പ്രയോജനം ചെയ്യും. നടപ്പ് കഴിഞ്ഞാൽ മസിൽ റിലാക്‌സെഷന് വേണ്ടി യോഗ സഹായിക്കും. ഒന്ന് രണ്ട് യോഗ പോസുകൾ ചെയ്താൽ മതി. അത് എനിക്ക് അനുഭവമുള്ളത് കൊണ്ട് പറഞ്ഞതാണ്. ഒരുപാട് […]

Kerala

ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി വിതരണം ചെയ്യുന്നില്ല, സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; ചെന്നിത്തല

ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരിയാണ് നൽകാതിരിക്കുന്നത്. ബിപിഎൽകാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡുകാർക്ക് നൽകേണ്ട 10കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകുന്നത്. അതാകട്ടെ അരക്കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ്. അതായത് രണ്ട് കിലോ അരി വാങ്ങാൻ മൂന്ന് സഞ്ചിയുമായി വേണം പോകാൻ. ഓരോ മാസവും […]

Kerala National

സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടി; വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌ത്‌ നീക്കി

നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന നടപടിയിൽ രാജ്ഭവന് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തി. പ്രവർത്തകരെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി. മുതിർന്ന നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ രാജ്ഭവന് മുന്നിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു തുടർന്ന് അവരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി. കേന്ദ്ര സർക്കാർ രാഷ്ട്രീയമായി കോൺഗ്രസ് നേതാക്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. 100 ഓളം […]

Kerala

ടിപി കേസിലെ സിബിഐ അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധം: രമേശ് ചെന്നിത്തല

ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ലെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ എന്ന രമയുടെ പ്രസ്‌താവന വസ്തുതയാണ്. ടി പി കേസിൽ ഉമ്മൻ‌ചാണ്ടി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതാണ്. സിപിഐഎമ്മും ബിജെപിയും സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു. ടിപി കേസ് അന്വേഷിക്കാൻ സിബിഐ തയ്യാറായില്ല. ഇതിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ടിപി.ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ല. മുഖ്യമന്ത്രിയെങ്കിലും എം.എം.മണിയുടെ വാക്കുകൾ തള്ളുമെന്ന് പ്രതീക്ഷിച്ചു. സംസ്ഥാന സർക്കാരിന്റെയും […]

Kerala

തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കും; രമേശ് ചെന്നിത്തല

തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ട്വന്റി-20ക്കെതിരെ പി ടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടുന്നവരാണ് ട്വന്റി-20. അവര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും സര്‍ക്കാരിന് തിരിച്ചടി കൊടുക്കാന്‍ ട്വന്റി-20 മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്നാണ് സൂചന. പരസ്യ പിന്തുണ തേടി കെ പി സി സി […]

Kerala

പാര്‍ട്ടിയില്‍ സമൂല മാറ്റം വേണം; രാഹുല്‍ ഭാരതയാത്ര നടത്തട്ടെയെന്ന നിര്‍ദേശവുമായി ചെന്നിത്തല

കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഈ മാസം 13-ന് രാജസ്ഥാനില്‍ ആരംഭിക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു. ഡി.സി.സി. അധ്യക്ഷന്‍മാരെ നിശ്ചയിക്കാനുള്ള അധികാരം വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണം. എ.ഐ.സി.സി. സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം. ഡി.സി.സി.കള്‍ പുനഃസംഘടിപ്പിക്കണം. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു […]