മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമൊരുക്കാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘പ്രൗഡ് കേരള’ സംഘടിപ്പിക്കുന്ന ‘ലഹരി മുക്ത കേരളം’ എന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം ഇന്ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ നടക്കും. രാവിലെ 11 മണിക്ക് ക്യാമ്പയിന്റെ പ്രവർത്തന ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും ‘പ്രൗഡ് കേരളയുടെ’ ലോഗോ പ്രകാശനവും രഹരി വിരുദ്ധ സന്ദേശവും പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും. ‘പ്രൗഡ് കേരള’ സംസ്ഥാന ചെയർമാർ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവനന്തപുരം സീറോ മലങ്കര […]
Tag: Ramesh Chennithala
കായംകുളം വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിലിന് വേണ്ടി ഇടപെട്ട സിൻഡിക്കേറ്റ് അംഗം ബാബുജാൻ ആണോ എന്ന് രമേശ് ചെന്നിത്തല
കായംകുളം എം എസ് എം കോളജില്‍ നിഖില്‍ തോമസിന് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടത് ഉന്നത സിപിഐഎം നേതാവാണെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ബാബുവിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. നിഖിലിന് വേണ്ടി ഇടപെട്ട ഉന്നതൻ സിൻഡിക്കേറ്റ് അംഗമാ ബാബുജാൻ ആണോ എന്ന് അദ്ദേഹം ചോദിച്ചു. കായംകുളത്ത് നിന്നുള്ള ഏക സിൻഡിക്കറ്റ് മെമ്പർ കെ എച്ച് ബാബുജൻ ആണ്. എങ്കിൽ ബാബുജാൻ സിൻഡിക്കറ്റ് സ്ഥാനം ഒഴിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റികൾക്ക് നാഥനില്ല. […]
എ.ഐ ക്യാമറയുടെ വിലയെത്ര? ചോദ്യവുമായി രമേശ് ചെന്നിത്തല; വെളിപ്പെടുത്താനവില്ലെന്ന് കെല്‍ട്രോൺ
എ.ഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് വെളിപ്പെടുത്താനവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്തതും അസംബന്ധവുമായ പ്രതികരണമാണിത്. കെൽട്രോണിൻ്റെ വിശ്വാസ്വത തന്ന പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയാണിതെന്നും ചെന്നിത്തല ആരോപിച്ചു. രമേശ് ചെന്നിത്തലയുടെ വാക്കുകൾ:കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളക്ക് കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് […]
ഡോക്ടറെ കുത്തി കൊന്ന സംഭവം; കേരള പൊലീസിന് അപമാനകരമായ സംഭവമെന്ന് രമേശ് ചെന്നിത്തല
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം പൊലീസിന്റെ ഗുരുതരമായ അനാസ്ഥമൂലമെന്ന് രമേശ് ചെന്നിത്തല. റിമാൻഡ് പ്രതികളെ എങ്ങനെ കൊണ്ടുപോകണം എന്നതിന് രീതികൾ ഉണ്ട്. അത് പാലിച്ചില്ല. കർശനമായ നടപടി എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസിന് അപമാനകരമായ സംഭവമാണിത്. ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്റ് പരിഗണിച്ചില്ല എന്നതിന്റെ തെളിവാണിത്. താനൂരിലെ ബോട്ടപകടവും സമാനമായ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പെൺകുട്ടിയുടെ […]
എഐ ക്യാമറ ഇടപാട്; മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരം; തന്റെ ആരോപണങ്ങൾ 100% ശരിയെന്ന് പൊതുസമൂഹം അംഗീകരിച്ചു; രമേശ് ചെന്നിത്തല
എഐ ക്യാമറ ഇടപാടിലെ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല. തന്റെ ആരോപണങ്ങൾ 100% ശരിയെന്ന് പൊതുസമൂഹം അംഗീകരിച്ചു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വൻകിട പദ്ധതികൾ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. […]
കർണാടകയിൽ കോൺഗ്രസ് വലിയ വിജയം നേടും; മുഖ്യമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും; രമേശ് ചെന്നിത്തല
കർണാടക തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി സർക്കാരിന്റെ അഴിമതിയിൽ ജനം മടുത്തുവെന്നും രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. തെരെഞ്ഞെടുപ്പിൽ മതപരമായ ദ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു. മുഖ്യമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇന്ന് മുതല്‍ കര്‍ണാടകയിലെ പ്രചരണം ശക്തമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കമ്മീഷൻ അടിക്കുന്ന പരിപാടികൾ അല്ലാതെ വികസനം ഉണ്ടായിട്ടില്ല. അവിടെ വികസനം കൊണ്ടുവന്നത് കോൺഗ്രസ് സർക്കാറുകളാണ്. കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വളരെ […]
പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാർ പരിപാടികളിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ല; രമേശ് ചെന്നിത്തല
പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ എന്നെ ക്ഷണിക്കുകയും ഞാൻ പങ്കെടുക്കുകയും ചെയ്തിരുന്നു. അതാണ് കീഴ് വഴക്കം മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിൻ്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെടിപ്പിക്കാറുണ്ടായിരുന്നതായും ചെന്നിത്തല പറഞ്ഞു.
വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്; രമേശ് ചെന്നിത്തല
വഴിയോര വിശ്രമ കേന്ദ്രം പദ്ധതിക്കെതിരെ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്ന റസ്റ്റ് സ്റ്റോപ്പ് കമ്പനിയില്‍ 26 ശതമാനം മാത്രമാണ് സര്‍ക്കാരിന് കീഴിലുള്ള ഓക്കില്‍ ലിമിറ്റഡിന്‍റെ ഓഹരിയെന്നുമാണ് ചെന്നിത്തലയുടെ വാദം. ഓക്കിലിന് കീഴില്‍ നടത്തിപ്പിനായി റസ്റ്റ് സ്റ്റോപ് കമ്പനി വേറെയുമുണ്ട്. രമേശ് ചെന്നിത്തലയുടെ തുറന്ന കത്തിന് മുഖ്യമന്ത്രി നല്‍കിയ […]
മുഖ്യമന്ത്രി നാടുവിട്ടോ; ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല
ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എറണാകുളം ജില്ലാ ഇപ്പോൾ ഗ്യാസ് ചേംബറിനുള്ളിലാണ്. ജങ്ങളെ ബന്ദിയാക്കുകയാണ് സർക്കാർ. മുഖ്യമന്ത്രി ഇതിന്നും കാണുന്നില്ലേ എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മാലിന്യത്തിന്റെ മലകൾ ഉണ്ടാക്കി വെച്ചിട്ടല്ല മാലിന്യം സംസ്കരിക്കണ്ടത്. അത്രയധികം അഴിമതിയാണ് ബ്രഹ്മപുരത്ത് മുഴുവൻ എന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. ബ്രഹ്മപുരത്ത് ഒരു അന്വേഷണവും ഉണ്ടാകുന്നില്ല. ഒരു എഫ് ഐ ആർ പോലും രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് […]
‘സത്യം സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും പുറത്തുവരും’; ശിവശങ്കറിന്റെ അറസ്റ്റിൽ രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ അഴിമതിയും പുറത്തുകൊണ്ടുവന്നപ്പോൾ ആരോപണം തെറ്റാണെന്നും രാഷ്ട്രീയപ്രീതമാണെന്നും പറഞ്ഞവർ മറുപടി നൽകണം. കേന്ദ്ര ഏജൻസികൾ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്തുകയാണെങ്കിൽ വമ്പൻ സ്രാവുകൾ ഇനിയും അറസ്റ്റിലാകുമെന്നും ചെന്നിത്തല. എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ ഡൽഹിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന്റെ അറസ്റ്റോടെ സത്യം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ അഴിമതിയും നടന്നതെന്ന പ്രതിപക്ഷ ആരോപണം […]