Kerala

സ്വര്‍ണ്ണക്കടത്ത് കേസ്: കേസെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ പോലീസ് അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കോവിഡിന്‍റെ മറവിൽ ജനരോഷത്തെ തടഞ്ഞു നിർത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സ്വർണ്ണക്കടത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യങ്ങളാണ് എൻഐഎ ഇപ്പോൾ അന്വേഷിക്കുന്നത്. എന്നാൽ സ്വർണ്ണക്കടത്തിനായി […]

Kerala

ജൂണ്‍ 17ന് രാത്രി 3 മിനിറ്റ് ലൈറ്റ് അണയ്ക്കും: അമിത വൈദ്യുത ബില്ലിനെതിരെ യുഡിഎഫ് പ്രതിഷേധം

ചാർജ് വർധിപ്പിച്ചെന്ന് പറയാതെ കൊള്ള നടത്തുകയാണെന്ന് ചെന്നിത്തല സംസ്ഥാനത്തെ അമിത വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ജൂണ്‍ 17ന് രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റ് അണച്ച് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അമിത വൈദ്യുതി ബില്ലിനെതിരെ ജനകീയ പ്രക്ഷോഭം നടത്താനാണ് യുഡിഎഫ് തീരുമാനം. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി നീതീകരിക്കാനാവില്ല. ചാർജ് വർധിപ്പിച്ചെന്ന് പറയാതെ കൊള്ള നടത്തുകയാണ്. മീറ്റർ റീഡിങ്ങിലെ കാലതാമസം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഉപഭോക്താക്കൾക്ക് ശിക്ഷ […]

Kerala

ബജറ്റുകളുടെ ശവപ്പറമ്പായി കേരളം മാറിയെന്ന് ചെന്നിത്തല

അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. നവകേരളം എന്ന ലക്ഷ്യത്തിലേക്ക് ഒരിഞ്ച് പോലും സര്‍ക്കാരിന് മുന്നോട്ടു പോകാനായില്ല. ആര്‍ഭാടവും ബന്ധുനിയമനവും രാഷ്ട്രീയ കൊലപാതകങ്ങളുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ബജറ്റുകളുടെ ശവപ്പറമ്പായി കേരളം മാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

India Kerala

ആദ്യം നടപടിയെടുക്കേണ്ടത് നഗരസഭ അധ്യക്ഷക്കെതിരെയാണെന്ന് ചെന്നിത്തല

ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആദ്യം നടപടിയെടുക്കേണ്ടത് നഗരസഭ അധ്യക്ഷക്കെതിരെയാണെന്ന് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് കൊണ്ട് അവസാനിക്കുന്ന വിഷയമല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം ആരംഭിക്കുന്നത് ചെയര്‍പേഴ്സണില്‍ നിന്നാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.

India Kerala

‘തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു

തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതിയും എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് വരുത്തി കൂലിയായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72000 രൂപ നിക്ഷേപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസികമായ കാല്‍വെയ്‌പ്പാണ്. സാമ്ബത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച്‌ തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല, […]

India Kerala

കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരങ്ങള്‍ ശക്തമാക്കുമെന്ന് ചെന്നിത്തല

കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരങ്ങള്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 18ന് കുമളിയില്‍ നിന്ന് ഇടുക്കി കലക്ട്രേറ്റിലേക്ക് യു.ഡി.എഫ് ലോംഗ് മാര്‍ച്ച് നടത്തും. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കട്ടപ്പനയില്‍ നടത്തിയ ഏക ദിന ഉപവാസത്തിന് ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം കൈക്കൊണ്ട തീരുമാനങ്ങള്‍ തട്ടിപ്പാണ്. കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ സര്‍ക്കാര്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ […]