കോവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ നോക്കുന്നുള്ളൂ എന്ന സർക്കാരിന്റെ വിശദീകരണം കോടതി അംഗീകരിച്ചു. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് ഇതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് കോവിഡ് രോഗികളുടെ ഫോണ്‍ രേഖകൾ പരിശോധിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കോവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ നോക്കുന്നുള്ളൂ എന്ന സർക്കാരിന്റെ വിശദീകരണം കോടതി അംഗീകരിച്ചു. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് ഇതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഫോൺ രേഖ […]
Tag: Ramesh Chennithala
സ്വര്‍ണക്കടത്ത് കേസ്; ഉന്നതരെ കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
ശക്തമായ രാഷ്ട്രീയ പിന്‍ബലമില്ലാതെ സ്വര്‍ണക്കടത്ത് സാധ്യമല്ലെന്നും എം ശിവശങ്കറിനെക്കൂടാതെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരെ കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്നക്ക് കിട്ടിയ കമ്മീഷന്‍ ആര്‍ക്കൊക്കെ വീതം വച്ചുവെന്നത് പരിശോധിക്കണം. തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടീമില്‍ സ്വപ്നാ സുരേഷ് എങ്ങനെ ഉള്‍പ്പെട്ടുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌നക്കുള്ള പങ്ക് മുഖ്യമന്ത്രി വസ്തുനിഷ്ടമായി […]
കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ ചെന്നിത്തല ഹൈക്കോടതിയില്‍
ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല ഹര്‍ജിയില്‍ പറയുന്നു. കോവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നതിന് എതിരെ ഹൈക്കോടതിയിൽ ഹർജി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല ഹര്‍ജിയില്‍ പറയുന്നു. ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് പൊലീസിനെ വിലക്കണമെന്ന് ആവശ്യം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർ കക്ഷികളാക്കിയാണ് ഹർജി. കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് ഫോണ്‍ […]
ലൈഫ് മിഷന്‍ പദ്ധതി; സര്‍ക്കാര്‍ ഒപ്പിട്ട മുഴുവന്‍ കരാറുകളുടെയും വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ചെന്നിത്തല
റെഡ്ക്രസന്‍റ്, യുണിറ്റാക് എന്നിവരുമായുള്ള കാരാര്‍ വിവരങ്ങളും പുറത്ത് വിടണം ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ട മുഴുവന്‍ കരാറുകളുടെയും വിവരങ്ങള്‍ പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല. റെഡ്ക്രസന്‍റ്, യുണിറ്റാക് എന്നിവരുമായുള്ള കാരാര്‍ വിവരങ്ങളും പുറത്ത് വിടണം. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ആക്ഷേപിക്കുന്നു. സമനില തെറ്റിയ പോലെ പെരുമാറുന്നു. വൈകിട്ടത്തെ കൊവിഡ് വാർത്താ സമ്മേളനം തള്ളൽ മാത്രമായി മാറുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങൾ പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ […]
രാജമല ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: രമേശ് ചെന്നിത്തല
രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂരിൽ 10 ലക്ഷവും രാജമലയിൽ 5 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ ധനസഹായം തുല്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കും. എത്ര സഹായം ലഭിച്ചാലും മതിയാകില്ല. പണം ലഭിച്ചതുകൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടതിന് പകരമാകുന്നില്ല. പെട്ടിമുടിയെക്കുറിച്ച് മുഖ്യമന്ത്രി ഇന്നലെ […]
‘നല്ലോരു പെരുന്നാളായിട്ട് കുത്തിത്തിരിപ്പും വർഗീയതയും; സംസ്ഥാന സെക്രട്ടറി, പോരാളി ഷാജി എന്ന വ്യത്യാസമില്ല’
കോടിയേരി ദീർഘകാലം ജനപ്രതിനിധിയായിരുന്ന തലശ്ശേരിക്ക് തൊട്ടടുത്തുള്ള പാലത്തായിയിലാണ് ബിജെപി നേതാവായ ഒരധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചത്. ഇന്നേവരെ കോടിയേരി വാ തുറന്നിട്ടില്ലെന്നും ബൽറാം രമേശ് ചെന്നിത്തലയെ കോൺഗ്രസിനകത്തെ സർസംഘചാലക് എന്ന് വിളിച്ച കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി വി ടി ബൽറാം. പിണറായി സർക്കാരിൻ്റെ കടുംവെട്ടുകളേയും കൊള്ളരുതായ്മകളേയും ജനമധ്യത്തിൽ തുറന്നു കാട്ടുക എന്ന ഉത്തരവാദിത്തമാണ് ചെന്നിത്തല ചെയ്തത്. ഇത് കോടിയേരി ബാലകൃഷ്ണൻ്റേയും കൂട്ടരുടേയും സമനില തെറ്റിച്ചിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണൻ ദീർഘകാലം ജനപ്രതിനിധിയായിരുന്ന തലശ്ശേരിക്ക് തൊട്ടടുത്തുള്ള പാലത്തായിയിലാണ് ബിജെപി നേതാവായ […]
അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്ന് ചെന്നിത്തല
പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട് അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹ കുറ്റത്തിന്‍റെ ഭാഗമായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇപിയുടെ ബന്ധു നിയമനമാണ് ആദ്യം ഉന്നയിച്ചത്. ഇ.പി രാജിവെച്ചു.ബ്രൂവറി അഴിമതി തെളിയിക്കപ്പെട്ടു. ട്രാൻസ്ഗ്രിഡ് അഴിമതിയിൽ പി.ഡബ്ള്യൂ.സി പങ്ക് വ്യക്തമായി. പൊലീസ് ഹെഡ്ക്വാട്ടേഴ്സ് അഴിമതിയിൽ അന്വേഷണത്തിന് സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് […]
അഴിമതി പുറത്തുകൊണ്ടുവന്നതിന് രമേശിനോട് പക; ഉമ്മന്‍ ചാണ്ടി
‘സമീപകാലത്ത് സ്പ്രിംഗ്‌ളര്‍, ബെവ്‌കോ, ഇ മൊബിലിറ്റി അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സി.പി.എമ്മിന്‍റെ പക മനസിലാക്കാവുന്നതേയുള്ളു’ അഴിമതിയിലും സ്വര്‍ണക്കടത്ത് കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിന്‍റെ ദയനീയാവസ്ഥയില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്‍റെ ഭാഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിന്‍റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എ.കെ.ജി […]
ഇടതുപക്ഷത്തെ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായി, പ്രതിപക്ഷം പറയുന്നത് ശരിയെന്ന് ബോധ്യപ്പെട്ടു; ചെന്നിത്തല
ശിവശങ്കരന്‍റെ സസ്പെൻഷന്‍റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കിയില്ലെങ്കിലും ജനങ്ങൾക്ക് കാരണം ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശിവശങ്കരന്‍റെ സസ്പെൻഷന്‍റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കിയില്ലെങ്കിലും ജനങ്ങൾക്ക് കാരണം ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ല. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെങ്കിൽ അതിന്‍റെ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല പ്രതികളെ സംരക്ഷിക്കുക വഴി അതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയത് […]
‘ശബരിമല പോലെ ഇത് ഭക്തജനങ്ങളുടെ വിജയം’; രമേശ് ചെന്നിത്തല
മുൻ യുഡിഎഫ് സർക്കാർ എടുത്ത നിലപാടിന്‍റെ അംഗീകാരം കൂടിയാണിതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. ശബരിമലയിൽ എന്ന പോലെ ഇത് ഭക്തജനങ്ങളുടെ വിജയമാണ്. മുൻ യുഡിഎഫ് സർക്കാർ എടുത്ത നിലപാടിന്‍റെ അംഗീകാരം കൂടിയാണിതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി […]