Kerala

കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദേശിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ തങ്ങളെപ്പോലുളള നേതാക്കളുണ്ട്. കൊവിഡ് പ്രതിരോധത്തിൽ രാഹുൽഗാന്ധി കേരളത്തെ പ്രശംസിച്ച് സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റിയെന്ന് പ്രതിപക്ഷം ആവർത്തിക്കുന്നതിനിടെ, കേരളത്തിലെത്തിയ രാഹുൽഗാന്ധി കേരളത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. മികച്ച പ്രവർത്തനമാണ് കേരളം കാഴ്ചവെക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളുയർത്തി സംസ്ഥാന സർക്കാരിനെതിരെ പ്രത്യാക്രമണം നടത്തുന്ന പ്രതിപക്ഷത്തിന്, […]

Kerala

സെക്രട്ടേറിയേറ്റിലെ തീപിടിത്തം അന്വേഷണം അട്ടിമറിച്ചു

സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തെ ഐജി ശകാരിച്ചെന്ന് രമേശ് ചെന്നിത്തല. സർക്കാരിനെ ഭയന്ന് ഫോറൻസിക് ഡയറക്ടർ സ്വയം വിരമിക്കൽ അപേക്ഷ കൊടുത്തുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.എന്നാൽ ഈ ആരോപണത്തിന് വിശദീകരണവുമായി പൊലീസും രംഗത്തെത്തി. സെക്രട്ടറിയേറ്റിൽ നടന്നത് സെലക്ടഡ് തീപിടിത്തമാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തല, തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ എത്തിയ പിറ്റേന്ന് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലെ ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ശകാരിച്ചതായി പറഞ്ഞു. ഇനിയുള്ള ഫോറൻസിക് കെമിക്കൽ […]

Kerala

ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും ജോസ് കെ മാണിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസിനെ സ്‌നേഹിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനവിഭാഗങ്ങള്‍ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിയുടെ ആത്മാവിനെ വഞ്ചിച്ചാണ് ജോസ് ഇടതുപക്ഷത്തേക്ക് പോയത്, എല്ലാ രാഷ്ട്രീയ മര്യാദകളും അദ്ദേഹം ലംഘിച്ചു, പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു, മാണിയെ […]

Kerala

”സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞു”- രമേശ് ചെന്നിത്തല

സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്ന് രാമേശ് ചെന്നിത്തല. ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിന് സന്തോഷിക്കാന്‍ ഒന്നുമില്ല. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം കോടതി തള്ളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി താത്കാലികമായി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. രണ്ട് മാസത്തേക്കാണ് അന്വേഷണം ഹൈക്കോടതി തടഞ്ഞത്. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന യൂണിടാക്കിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യൂണിടാകിനെതിരായ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. വടക്കാഞ്ചേരി […]

Kerala

റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയെ ശക്തമായി എതിര്‍ക്കുമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണ സംവിധാനത്തെയും മുന്നണി ഭരണത്തെയും തകര്‍ക്കുന്നതാണിത്. അധികാരം തന്റെ കൈയില്‍ കേന്ദ്രീകരിക്കാന്‍ പിണറായി ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 15 വര്‍ഷത്തിന് ശേഷമാണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചന നടത്തിയത്. ഏകദേശം ഒരു വര്‍ഷം മുനപ് സര്‍ക്കാര്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. റൂള്‍സ് ഓഫ് ഭേദഗതിയില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം […]

Kerala

ശ്രീറാം വെങ്കിട്ടറാമിന് പി.ആര്‍.ഡി പുതിയ പദവി; തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന സംഘമായി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് ആരോഗ്യ വകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയായി സർക്കാർ നിയമിച്ചത് വ്യാജ വാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി സംഘത്തിലേയ്ക്ക് ശ്രീറാം വെങ്കിട്ടറാമനെ സര്‍ക്കാര്‍ നിയമിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടറാം. ആരോഗ്യ വകുപ്പ് പ്രതിനിധിയായാണ് പി.ആർ.ഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേയ്ക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ശ്രീറാമിന്‍റെ നിയമനം സർക്കാർ പിൻവലിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. […]

Kerala

”സര്‍ക്കാരിന്‍റെ അവസാനകാലത്ത് സ്വന്തക്കാര്‍ക്ക് ഭൂമി പതിച്ച് കൊടുക്കുകയാണ്”- രമേശ് ചെന്നിത്തല

സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി കൈമാറുന്ന‌ ഏര്‍പ്പാടാണ് നടക്കുന്നത്. റവന്യു വകുപ്പ് അറിയാതെയും മന്ത്രസഭയില്‍ ചര്‍ച്ച ചെയ്യാതെയുമാണ് ഭൂമി കൈമാറ്റമെന്നും പ്രതിപക്ഷ നേതാവ് നോര്‍ക്ക വകുപ്പിന്‍റെ നേതൃത്വത്തില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി കൈമാറുന്ന‌ ഏര്‍പ്പാടാണ് നടക്കുന്നത്. റവന്യു വകുപ്പ് അറിയാതെയും മന്ത്രസഭയില്‍ ചര്‍ച്ച ചെയ്യാതെയുമാണ് ഭൂമി കൈമാറ്റമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഓവര്‍ സീസ് […]

Kerala

ഐ ഫോണ്‍ കൈമാറിയത് ചെന്നിത്തലയുടെ പിഎയ്ക്ക്: മലക്കംമറിഞ്ഞ് സന്തോഷ് ഈപ്പന്‍

രമേശ് ചെന്നിത്തലയുടെ പിഎയ്ക്ക് ആണ് ഐ ഫോൺ സമ്മാനമായി കിട്ടിയതെന്നും ഇക്കാര്യം സ്വപ്ന സുരേഷാണ് തന്നോട് പറഞ്ഞതെന്നും സന്തോഷ് ഈപ്പൻ ഐ ഫോൺ കൈമാറ്റത്തിൽ നിലപാട് മാറ്റി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. രമേശ് ചെന്നിത്തലയുടെ പിഎയ്ക്ക് ആണ് ഐ ഫോൺ സമ്മാനമായി കിട്ടിയതെന്നും ഇക്കാര്യം സ്വപ്ന സുരേഷാണ് തന്നോട് പറഞ്ഞതെന്നും സന്തോഷ് ഈപ്പൻ വിജിലൻസിന് മൊഴി നൽകി. ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന് വിരുദ്ധമാണിത്. ഐ ഫോൺ വിവാദത്തിൽ മുൻ നിലപാട് മാറ്റിയും സ്വപ്ന സുരേഷിനെ പഴിചാരിയുമാണ് യൂണിടാക് […]

Kerala

കേരളത്തിലും ദലിത് പീഡനം വര്‍ദ്ധിക്കുന്നു- രമേശ് ചെന്നിത്തല

കേരളത്തിലും ദലിത് പീഡനം വര്‍ദ്ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍.എല്‍.വി രാമകൃഷ്ണന്റെ അനുഭവം ഉദാഹരണമാണ്. സംഗീത നാടക അക്കാദമിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. സംഗീത നാടക അക്കാദമി ഭരണ സമിതി പിരിച്ചു വിടണം. അന്വേഷണം നടത്താമെന്ന് മന്ത്രി എ.കെ ബാലന്‍ ഉറപ്പ് നല്‍കിയാതായും രമേശ് ചെന്നിത്തല പറഞ്ഞു.

Kerala

സ്വപ്നയില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയ മൂന്ന് പേരുടെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടു

എഫ്സിആര്‍എ ചട്ട ലംഘനം സി.ബി.ഐക്ക് അന്വേഷിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വിട്ട് രമേശ് ചെന്നിത്തല. 2017 ജൂണ്‍ 13 ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഗസ്റ്റ് വിജ്ഞാപനമാണ് ചെന്നിത്തല പുറത്ത് വിട്ടത്. ഒപ്പം യുഎഇ എംബസിയില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഫോണ്‍ ലഭിച്ചവരില്‍ കൊടിയേരി ബാലകൃഷ്ണന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫും ഉള്‍പ്പെ‌ട്ടിട്ടുണ്ടെന്നും ചെത്തില പറഞ്ഞു. ഫോണ്‍ കണ്ടെത്തണമെന്ന ചെന്നിത്തലയുടെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി. എഫ്സിആര്‍ഐ നിയമ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് അധികാരം നല്‍കി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമാണിത്. […]