ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളാരും കോഴ വാങ്ങിയില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നുവെന്ന ഇന്ന് രാവിലെയാണ് പുറത്തുവരുന്നത്. ബാർ കോഴ കേസിലാണ് പുതിയ നടപടി. വി […]
Tag: Ramesh Chennithala
ബാര്‍ കോഴ; രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
ബാർക്കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗികരിച്ചു. പ്രോസിക്യൂഷന്‍ അനുമതി തേടി ഗവർണറെയും സ്പീക്കറെയും സമീപിക്കും. കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും. ബാറുകൾ തുറക്കുന്നതിന് കോഴ നൽകിയെന്ന് ബിജു രമേശിന്‍റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ. ബാബു എന്നിവർക്ക് 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. […]
വിജിലന്‍സിനെ ഉപയോഗിച്ച് പ്രതികാരം, പിന്നില്‍ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ്
വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വിജിലൻസിനെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നും പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരുദ്ദേശത്തോടെ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നു. ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തിട്ടില്ല. വഴിവിട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. നിയമപരമായും രാഷ്ട്രീയമായും നേരിടും. നിയമം പിണറായിയുടെ വഴിയേ പോകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കേസ് സർക്കാരിന് തന്നെ തിരിച്ചടിയാവും. പാലാരിവട്ടം പാലത്തിന്‍റെ […]
ധനമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി, രാജിവെക്കണമെന്ന് ചെന്നിത്തല
നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ഐസക് രാജിവയ്ക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു എന്നത് ചർച്ച ചെയ്യേണ്ടതാണ്. ഒറിജനലും കരടും […]
എൽ.ഡി.എഫ് സമരവേദിയിൽ ചെന്നിത്തലയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ജോസ് കെ. മാണി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ജോസ് കെ. മാണി എൽ.ഡി.എഫ് സമരവേദിയിൽ . കേന്ദ്ര ഏജൻസികൾക്കെതിരെ എൽ.ഡി.എഫ് ഇന്നലെ നടത്തിയ പ്രതിഷേധ പരിപാടി ആരംഭിക്കാൻ ജോസ് കെ. മാണിയെ കാനം രാജേന്ദ്രൻ അടക്കമുള്ള എൽ.ഡി.എഫ് നേതാക്കൾ കാത്തിരുന്നു. അഞ്ചു മണിക്ക് തീരുമാനിച്ചിരുന്ന എൽ.ഡി.എഫ് സമര പരിപാടിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സി.പി.ഐ ജില്ലാ സെക്രെട്ടറിമാർ അടക്കം സമയത്ത് എത്തിയിരുന്നു . ജോസ് കെ മാണി വൈകിയപ്പോൾ വന്നിട്ട് ആരംഭിച്ചാൽ മതിയെന്ന് […]
കിഫ്ബിയിലെ കൂടുതൽ അഴിമതികൾ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല
കിഫ്ബിയിലെ കൂടുതൽ അഴിമതികൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ ഇല്ലാത്ത കാര്യം പറഞ്ഞ് മിടുക്കനാകാൻ ശ്രമിക്കുകയാണ് തോമസ് ഐസക്, സ്വപ്നയേയും ശിവശങ്കറിനേയും ബിനീഷിനേയും സംരക്ഷിക്കാൻ ധനകാര്യ മന്ത്രി നാടകം കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം കിഫ്ബിയിലെ പരിശോധനയില്‍ സിഎജി ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിഎജി ലക്ഷ്മണ രേഖ മറികടന്നു, കിഫ്ബിയുടെ ഓഡിറ്റർ സിഎജി അല്ല. സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ […]
തോമസ് ഐസകിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും: രമേശ് ചെന്നിത്തല
നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി തോമസ് ഐസകിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. കിഫ്ബിക്കെതിരായ കണ്ടെത്തലുകളാണ് ധനനമന്ത്രിയെ പ്രകോപിപ്പിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ ഭരണഘടനാ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതിന്റെ ഭാഗമാണെന്നാണ് തോമസ് ഐസക് കുറ്റപ്പെടുത്തിയത്. കിഫ്ബിയ്ക്കെതിരെ കോൺഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തുന്നുവെന്നും ഇതിന് കേന്ദ്ര […]
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ നിയസമഭയെ കരുവാക്കുന്നുവെന്ന് പ്രതിപക്ഷം
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ സംസ്ഥാന സർക്കാർ നിയസമഭയെ കരുവാക്കുന്നുവെന്ന് പ്രതിപക്ഷം. എന്‍ഫോഴ്സെമെന്‍റ് ഡയറക്ടറേറ്റിന് അവകാശലംഘന നോട്ടീസ് നല്‍കിയ സ്പീക്കറുടെ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലൈഫ് ഫയലുകള്‍ ശേഖരിച്ച വിജിലന്‍സിന് എന്ത് കൊണ്ട് നോട്ടീസ് നല്കിയില്ലെന്ന് വി.ഡി സതീശനും ചോദിച്ചു. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ഏജന്‍സി ഫയല്‍ പരിശോധിക്കുന്നത് എങ്ങനെ സഭയില് മുഖ്യമന്ത്രി നല്കുന്ന ഉറപ്പു പാലിക്കുന്നതിന് തടസമാക്കുന്നു. ഇത് സഭയുടെ അവകാശങ്ങളുടെ ലംഘനമാകുമെന്നതെങ്ങനെ, 11ന് നടക്കാനിരുന്ന പ്രിവിലേജ് കമ്മറ്റി […]
മയക്കുമരുന്ന് കച്ചവടം നടത്തുന്ന ബിനീഷിനെ മുഖ്യമന്ത്രി എന്തുകൊണ്ട് തള്ളിപ്പറയുന്നില്ല
മയക്കുമരുന്ന് കച്ചവടം നടത്തുന്ന ബിനീഷ് കോടിയേരിയെ മുഖ്യമന്ത്രി എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷിനെതിരായ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇ.ഡിയുടെ റെയ്ഡെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമെന്ന് സി.പി.എം. എന്‍ഫോഴ്സ്മെന്‍റ് ഉദ്യേഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സി.പി.എം ആരോപിച്ചു. ഇക്കാര്യങ്ങള്‍ തുറന്ന് കാണിക്കാനാണ് അവൈലബിള്‍ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. അന്വേഷണം എതിര്‍ക്കാനോ തടയാനോ പാര്‍ട്ടി ശ്രമിക്കില്ല. കേസില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല. ഇ.ഡിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എം […]
സിപിഐഎമ്മിന്റെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡ്: രമേശ് ചെന്നിത്തല
സിപിഐഎമ്മിന്റെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സമൂഹത്തിന് നല്ലത്. മയക്കുമരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചത് പാര്‍ട്ടിയും, സര്‍ക്കാരും അറിയാതിരിക്കില്ലെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരണം നടത്താത്തത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല കാസര്‍ഗോഡ് പ്രതികരിച്ചു. അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസില്‍ തിരുവനന്തപുരത്തും കണ്ണൂരിലും ഇഡിയുടെ വ്യാപക പരിശോധന നടക്കുകയാണ്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിലും സുഹൃത്തുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന […]