മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. 1991 മെയ് 21ന് രാത്രിയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാജീവ് ഗാന്ധി ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. രാജീവ് ഗാന്ധിയുടെ ഓർമദിനത്തിൽ അനുസ്മരണകുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് ചെന്നിത്തല ഓർമപ്പെടുത്തുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറ്റി ലോകരാജ്യങ്ങൾക്ക് മുകളിൽ ഇന്ത്യയെ ഉയർത്തിയ അദ്ദേഹം രാജ്യത്തിന് വേണ്ടി ഇനിയുമേറെ […]
Tag: ramesh chennitha
‘ജനങ്ങളുടെ സര്‍വേ യുഡിഎഫിന്, തകര്‍ക്കാമെന്ന് ആരും കരുതേണ്ട’: രമേശ് ചെന്നിത്തല
ജനങ്ങളുടെ സര്‍വേ യുഡിഎഫിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ പുറത്തുവരുന്ന സര്‍വേകൊണ്ട് യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 12 മുതല്‍ 15 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലഭിച്ചത് ഒരേയൊരു സീറ്റാണ്. തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്നും ശശിതരൂര്‍ തോല്‍ക്കുമെന്നായിരുന്നു മറ്റൊരു സര്‍വേ ഫലം. ശശി തരൂര്‍ ജയിക്കുന്നതാണ് നമ്മള്‍ കണ്ടത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ജയിച്ചത് എല്‍ഡിഎഫാണ്- ചെന്നിത്തല പറഞ്ഞു. പ്രത്യക്ഷത്തില്‍ നിക്ഷ്പക്ഷമെന്ന് […]
യുഡിഎഫിന്‍റെ കേരള യാത്ര; രമേശ് ചെന്നിത്തല നയിക്കും
തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല. സംഘടനാ ദൌര്‍ബല്യം പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് ഘടക കക്ഷികള്‍ക്ക് ഉറപ്പ് നല്‍കി. ഫെബ്രുവരി 1 മുതലാണ് കേരളയാത്ര. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയില്‍ കക്ഷി നേതാക്കള്‍ പങ്കെടുക്കും. പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശനം ചര്‍ച്ചയായില്ല. എന്‍സിപിയുടെ തീരുമാനം അറിഞ്ഞ ശേഷം മാത്രം വിപുലമായ ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. […]
ബിജു രമേശിന്‍റെ മൊഴിപ്പകര്‍പ്പില്‍ രമേശ് ചെന്നിത്തലയില്ല
ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലക്കെതിരായ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന ബിജു രമേശിന്‍റെ രഹസ്യമൊഴി മീഡിയ വണിന്. ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. ചെന്നിത്തലയെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചെന്നിത്തലക്കെതിരെ മുമ്പ് അന്വേഷണം നടന്നുവെന്ന വാദം പൊളിഞ്ഞു. 2015 മാര്‍ച്ച് 30 നാണ് ബാര്‍ക്കോഴക്കേസില്‍ ബിജു രമേശിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയി രേഖപ്പെടുത്തിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൊഴിപ്പകര്‍പ്പ് പ്രകാരം കെ.എം മാണിക്കു പുറമേ കെ. […]