Kerala

യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് ചെന്നിത്തല

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം മുഴുവന്‍ യുഡിഎഫിന് അനുകൂലമായ തരംഗമാണ് വീശിയത് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പ്രതികരിച്ചു. കുറിപ്പിന്‍റെ പൂര്‍ണ രൂപം ഐശ്വര്യപൂർണമായ , ലോകോത്തര കേരളം സൃഷ്ടിക്കുന്നതിനായി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്ത ഏവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു. യുഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രികയെ പിന്തുടരുന്ന ഒരു സർക്കാരായിരിക്കും മേയ് രണ്ടിനു ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. കേരളം മുഴുവൻ യുഡിഎഫിന് അനുകൂലമായ […]

Kerala

പിണറായി സമ്പൂര്‍ണ പരാജയം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയായും ആഭ്യന്തര മന്ത്രി എന്ന നിലയിലും പിണറായി വിജയന്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്തെ സംഭവിച്ച പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. കേരള ചരിത്രത്തിലെ പൂര്‍ണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നായിരുന്നു ചെന്നിത്തലയുടെ പ്രധാന വിമര്‍ശനം. ഭരണരംഗത്ത് പിണറായി സമ്പൂർണ പരാജയമായപ്പോൾ അദ്ദേഹത്തിന്‍റെ തന്നെ വകുപ്പായ പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു എന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. മാവോയിസ്റ്റ് ഏറ്റുമുട്ടലും, അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയതുമടക്കമുള്ള കാര്യങ്ങള്‍ […]

Kerala

‘സംസ്ഥാനത്ത് പിണറായി വിജയന്‍-സുരേന്ദ്രന്‍ കൂട്ടുകെട്ടെന്ന് ചെന്നിത്തല

ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ പ്രതിപക്ഷം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ കെ സുരേന്ദ്രന്‍ തമ്മിലെ കൂട്ടുകെട്ടാണ് സംസ്ഥാനത്ത്. സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രതിപക്ഷം നിരന്തം പറയുന്നതാണ്. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎം ബി.ജെ.പിയുമായി കൈകോര്‍ത്തിരിക്കുകയാണ്. ആ ഗൂഢാലോചനയാണ് ബാലശങ്കറിന്റെ തുറന്ന് പറച്ചിലിലൂടെ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂരില്‍ പരിഗണിച്ചിരുന്ന തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്നായിരുന്നു ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍. […]

Kerala

ആഴക്കടല്‍ മത്സ്യക്കൊള്ളക്ക് 2018 മുതലുള്ള ഗൂഢാലോചന; ജുഡീഷ്യല്‍‌ അന്വേഷണം വേണം: ചെന്നിത്തല

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസന്റിൽ ധാരണാ പത്രം എത്തുന്നതിന് മുൻപും പദ്ധതിയെകുറിച്ച് ചർച്ച നടന്നിട്ടുണ്ട്. 2018 മുതൽ ഇ.എം.സി.സിയുമായുള്ള പദ്ധതിക്കായി ആസൂത്രിത നീക്കം നടന്നു. എല്ലാ ധാരണാ പത്രങ്ങളും റദ്ദാക്കി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. അസന്റില്‍ വെച്ച് ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് റദ്ദാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നല്‍കിയ നാല് ഏക്കര്‍ സ്ഥലം […]

Kerala

‘ഉമ്മന്‍ ചാണ്ടിക്ക് ഏത് സ്ഥാനം കിട്ടുന്നതിലും സന്തോഷിക്കുന്ന ആളാണ് ഞാന്‍’ വിശദീകരണവുമായി ചെന്നിത്തല

അധികാരത്തിൽ എത്തിയാൽ ഉമ്മൻ ചാണ്ടി ഒരു ടേം കൂടി മുഖ്യമന്ത്രി പദവിയിൽ വരുമെന്നത് മാധ്യമങ്ങളുടെ പ്രചാരണമാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ചെന്നിത്തല. താൻ പറയാത്ത കാര്യങ്ങളാണ് വാർത്തയായി നൽകുന്നത്. ഉമ്മൻചാണ്ടി ഏത് സ്ഥാനത്ത് വരുന്നതിലും എതിർപ്പില്ലെന്നും അദ്ദേഹത്തിന് സ്ഥാനം കിട്ടുന്നതില്‍ സന്തോഷിക്കുന്ന ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു. ഒരു തരത്തിലുമുള്ള ചർച്ചകളും നടന്നിട്ടില്ലെന്നാണ് താൻ പറഞ്ഞത്, തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാറില്ല, ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു […]

Kerala

രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണന്‍റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നു. മകന്റെ പേരിലെ വിവാദങ്ങൾ ഏൽപ്പിച്ച പരിക്കിൽ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. കോടിയേരിയുടെ പാത പിൻതുടരുകയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു എന്നാല്‍ കോടിയേരി ബാലകൃഷണൻ സ്ഥാനം ഒഴിഞ്ഞത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ട് പലകയെന്ന് കെ.പി.എ മജീദ് പറഞ്ഞു. ഇപ്പോൾ […]

Kerala

ബിനീഷ് കോടിയേരി കോടികൾ ഉണ്ടാക്കിയത് പാർട്ടി അറിയാതെയാണോയെന്ന് ചെന്നിത്തല

ബിനീഷ് കോടിയേരി മയക്ക്മരുന്ന് കച്ചവടത്തിലൂടെ കോടികൾ ഉണ്ടാക്കിയത് പാർട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദർശം പ്രസംഗിക്കുകയും അധോലോക പ്രവർത്തനം നടത്തുകയും ചെയ്യുന്ന പാർട്ടിയായി സി.പി.എം മാറിയെന്നും ചെന്നിത്തല കാസർകോട് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍റെ വീട്ടിലെ റെയ്ഡ് സിപിഎം ജീര്‍ണതയുടെ ഫലമാണ്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൌനം ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു. ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രതി ചേര്‍ത്ത ബിനീഷ് […]

Kerala

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ട് നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്

രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണം സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ചെന്നിത്തല കത്തിലൂടെ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണം ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പ് വരുത്തണം. കോവിഡ് ടെസ്റ്റിന്‍റെ ഫലം ലഭിക്കുന്നത് വേഗത്തിലാക്കണം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന […]