India Kerala

രാമായണ മാസാചരണത്തിന് നാളെ തുടക്കം : വടക്കുന്നാഥനില്‍ ആനയൂട്ടിന് പ്രവേശനം 50 പേര്‍ക്ക് മാത്രം

രാമായണ മാസാചരണം നാളെ തുടങ്ങുമ്പോൾ രണ്ടാം വര്‍ഷവും കരിനിഴലായി നില്‍ക്കുകയാണ് കൊവിഡ്. ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണ ഭാഗമായി ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. ട്രിപ്പിള്‍ ലോക്ക് ഡൗണുള്ള സ്ഥലങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിന് കര്‍ശന നിയന്ത്രണമാണുള്ളത്.https://9d8a548f6b914b0cb32343666abc65b3.safeframe.googlesyndication.com/safeframe/1-0-38/html/container.html ഗുരുവായൂരില്‍ ഭക്തര്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നില്ല. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇതുവരെയും കാര്യമായ കുറവുണ്ടായിട്ടില്ല. അതുകൊണ്ട് ക്ഷേത്രങ്ങളില്‍ കര്‍ക്കടക മാസാചരണം ഗണപതി ഹോമം, ഭഗവതി സേവ എന്നിവയില്‍ ഒതുങ്ങും. നാലമ്പല തീര്‍ത്ഥാടനം ഇത്തവണയുമുണ്ടാകില്ല. ഒരു മാസക്കാലം നാലമ്പല ദര്‍ശനത്തിന് ലക്ഷക്കണക്കിന് പേരാണെത്താറുള്ളത്.അതേസമയം നാളെ […]