India National

ശ്രീരാമൻ സ്വയം സത്യവും നീതിയും മതവുമാണ്, ശ്രീരാമന്‍റെ പേരിൽ കബളിപ്പിക്കുന്നത് അനീതിയാണ്- രാമക്ഷേത്ര ഭൂമിതട്ടിപ്പില്‍ രാഹുൽ ഗാന്ധി

രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശ്രീരാമൻ സ്വയം സത്യവും നീതിയും മതവുമാണ്, ആശ്രീരാമന്റെ പേരിൽ കബളിപ്പിക്കുന്നത് അനീതിയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതിൽ വൻ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്. മാർച്ച് 18ന് ഒരു വ്യക്തിയിൽ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടർ ഭൂമി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ രാമജന്മഭൂമി […]

India National

രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണം

രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. രണ്ട് ഇടപാടുകള്‍ക്കിടയിലെ സമയം 10 മിനിറ്റില്‍ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് […]

Cricket Sports

അയോധ്യയിലെ ഭൂമിപൂജ; പിന്തുണച്ച് മുൻ പാക് സ്പിന്നർ

അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയെ പിന്തുണച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഭൂമിപൂജയെ പിന്തുണച്ച് രംഗത്തെത്തിയത്. രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ മുഴുവൻ ഹിന്ദുക്കൾക്കും ചരിത്രപ്രാധാന്യമുള്ള ദിനമാണ് ഇതെന്ന് കനേരിയ തൻ്റെ ട്വീറ്റിൽ കുറിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. ‘ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്.’- ഒരു ട്വീറ്റിലൂടെ കനേരിയ പറഞ്ഞു. ‘ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, […]

Kerala

രാമക്ഷേത്രം പണിയുന്നതിൽ എതിർപ്പില്ല; പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോടാണ് എതിർപ്പെന്ന് കെ.മുരളീധരന്‍

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നയവും ഇത് തന്നെയാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു രാമക്ഷേത്രം പണിയുന്നതിൽ എതിർപ്പില്ലെന്ന് കെ മുരളീധരന്‍ എം.പി. പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോടാണ് എതിർപ്പ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നയവും ഇത് തന്നെയാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് അറിയാന്‍ ലീഗ് കാത്തിരിക്കുകയാണെന്ന് എം.കെ മുനീര് പറഞ്ഞു‍. നിലപാട് പറയേണ്ടത് സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആണ്. മതേതരനിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും മുനീര്‍ പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായി […]

India National

അയോധ്യയില്‍ ഭൂമിപൂജ നടത്തുമ്പോള്‍ ശ്രീരാമന്‍റെ ചിത്രവും രാമക്ഷേത്രത്തിന്‍റെ ത്രിമാന രൂപവും ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും

ടൈം സ്ക്വയറിലെ ഏറ്റവും വലിയ എല്‍. ഇഡി സ്ക്രീനുകളും ഇതിനായി ഒരുക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുന്ന ആഗസ്റ്റ് മാസം അഞ്ചാം തീയതി ശ്രീരാമന്റെ ചിത്രവും രാമക്ഷേത്രത്തിന്റെ ത്രിമാന രൂപവും അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നേരന്ദ്രമോദി അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ ടൈം സ്ക്വയറിലും അത് പ്രതിഫലിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നാണ് അമേരിക്കന്‍ ഇന്ത്യന്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്‍റ് ജഗ്ദീഷ് ശെവാനി പറഞ്ഞു. ടൈം സ്ക്വയറിലെ ഏറ്റവും വലിയ […]