India

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ സമരം തുടരും; രാകേഷ് ടികായത്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെയും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തുകയും ചെയ്യാതെ സമരങ്ങള്‍ അവസാനിപ്പിക്കില്ല. അല്ലാത്ത പക്ഷം രാജ്യത്തുടനീളം പ്രക്ഷോഭങ്ങളും സമരങ്ങളും തുടരുമെന്നും ടികായത് ട്വീറ്റില്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കുന്നതോടെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകുന്നത് ഉറപ്പുവരുത്തുമെന്നും ടികായത് പറഞ്ഞു. 2020 നവംബര്‍ മുതല്‍ സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിള്‍ പ്രക്ഷോഭങ്ങളും സമരങ്ങളും […]

India

ലഖിംപൂർ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർഷക നേതാവ് രാകേഷ് ടികായത്

ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർഷകനേതാവ് രാകേഷ് ടികായത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റ് റെഡ് കാർപറ്റ് അറസ്റ്റാണെന്ന് ടികായത് ആരോപിച്ചു. കർഷകർക്കിടയിലേക്ക് ഓടിച്ചുകയറ്റിയ ഒരു കാറിൽ ആശിഷ് മിശ്രയുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രയുടെ അച്ഛനായ അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോവില്ലെന്ന് രാകേഷ് ടികായത് പറഞ്ഞു. […]