Kerala

രാജ്യസഭാ സീറ്റിൽ മത്സരം ഉറപ്പായി; ജോസ് കെ മാണിക്കെതിരെ യുഡിഎഫിൽ നിന്ന് ശൂരനാട് രാജശേഖരൻ മത്സരിക്കും

ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ഈ മാസം 29 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായി. ഇടത് മുന്നണിയിലെ ജോസ് കെ മാണിക്കെതിരെ യുഡിഎഫിലെ ഡോ.ശൂരനാട് രാജശേഖരൻ മത്സരിക്കും. ജോസ് കെ മാണി ഇന്ന് നേതാക്കൾക്കൊപ്പം എത്തി നിയമസഭാ സെക്രട്ടറിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായി ശൂരനാട് രാജശേഖരൻ നാളെ ഉച്ചക്ക് 12 ന് പത്രിക നൽകും. നിയമ സഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിക്ക് വിജയം ഉറപ്പാണെങ്കിലും ഏകപക്ഷീയ വിജയം നൽകേണ്ടെന്ന നിലപാടാണ് യുഡിഎഫ് […]

India

ഡൽഹിയിലെ 9 വയസുകാരിയുടെ കൊലപാതകം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയിൽ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. സംഭവത്തെ തുടർന്ന് രാജ്യസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. നടുത്തളത്തിലിറങ്ങുന്നവരെ സസ്‌പെൻഡ് ചെയ്യുമെന്ന് രാജ്യസഭാ ചെയർമാൻ അറിയിച്ചു. രാജ്യസഭ രണ്ട് മണി വരെ നിർത്തി വച്ചു. സംഭവത്തിൽ രാജ്യ തലസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. പൊലീസുകാർ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ കുടംബം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി […]

Kerala

കേരളത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് ഈ മാസം 30ന്

കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20 വരെയാണ്. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 21ന് നടക്കും. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 23 വരെയാണ്. നേരത്തെ രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെ നിലവിലുള്ള നിയമസഭാ അംഗങ്ങൾക്ക് വോട്ടവകാശം ലഭിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ്. […]

Kerala

രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചതെന്നും വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ തങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് നാളെ വീണ്ടും […]

Kerala

കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നീക്കം. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നിർദേശം പരിശോധിച്ച് വരികയാണെന്നും അതുവരെ തെരഞ്ഞടുപ്പ് മരവിപ്പിക്കുകയാണെന്നും കമ്മീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് വാര്‍ത്താകുറിപ്പിലുള്ളത്. ഇന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങാനിരിക്കെയാണ് കമ്മീഷന്‍റെ ഇടപെടൽ. വയലാർ രവി, അബ്ദുൽ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധി കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനിച്ചത്. ഏപ്രിൽ 12ന് വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു ഈ മാസം […]

Kerala

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതൽ ഈ മാസം പതിമൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകനാകും. ഈ മാസം 24-ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം, രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിയാണ് സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എം വി ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. […]