രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏകപക്ഷീയമായ മത്സരം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പ് സ്ഥാനാർത്ഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പറഞ്ഞു . കേരള കോൺഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ […]
Tag: Rajya Sabha
രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍; ഫയലുകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷ എംപിമാര്‍
രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും ഫയലുകള്‍ കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ മുതല്‍ തന്നെ സഭാ നടപടികളെ പ്രക്ഷുബ്ധുമാക്കിക്കൊണ്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനായി പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നിവയുയര്‍ത്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.പലഘട്ടങ്ങളിലും സഭ നിര്‍ത്തിവച്ചു. നാലുമണിയോടെ വീണ്ടും സഭ സമ്മേളിക്കുന്നതിനിടെയാണ് വീണ്ടും ബഹളമുണ്ടായത്. ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് […]
രാജ്യസഭാ തെരഞ്ഞെടുപ്പ്; സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിയ്ക്കുള്ളില്‍ നടത്തണമെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരായ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഇടപെടുകയാണ് സിംഗിള്‍ ബെഞ്ച് ചെയ്തതെന്നും പുതിയ നിയമസഭാംഗങ്ങള്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ്മ എംഎല്‍എയും നല്‍കിയ ഹര്‍ജികളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. നിയമസഭാ സെക്രട്ടറിക്ക് ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നാണ് […]
മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്
സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 31ാം തിയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ അഞ്ച് വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 12ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അന്ന് തന്നെ വൈകീട്ട് അഞ്ച് […]
കർഷക സമരത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; രാജ്യസഭ പ്രക്ഷുബ്ധം
ശനിയാഴ്ച രാജ്യവ്യാപക വഴിതടയൽ സമരം അതിനിടെ ഡൽഹി അതിർത്തികളിലെ സമര വേദികളെ ഒറ്റപ്പെടുത്തുകയും ദേശീയപാത ഗതാഗതം നിരോധിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ കർഷക സംഘടനകൾ പ്രതിഷേധം കടുപ്പിച്ചു. സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാജ്യവ്യാപക വഴിതടയൽ സമരം നടത്തും. കിടത്തിയും നിവർത്തിയും വച്ച ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് ബീമുകള്‍, കമ്പി വേലി.. 8 വരിയിലധികം തടസങ്ങള്‍ നിരത്തിയാണ് ഗാസിപൂർ സമരഭൂമി അടങ്ങുന്ന ഡല്‍ഹി – മീററ്റ് ഹൈവേ പൊലീസ് അടച്ചിരിക്കുന്നത്. സിംഗുവില്‍ വലിയ കുഴികളെടുത്ത് കോണ്‍ക്രീറ്റ് ബീമുകള്‍ […]
ജനാധിപത്യ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദമാക്കുന്നു: രാഹുൽ ഗാന്ധി
കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ എട്ടു എം.പിമാരെയാണ് രാജ്യസഭ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത് കർഷക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനാധിപത്യ ഇന്ത്യയെ നിശബ്ദമാക്കുന്നത് തുടരുന്നെന്ന് രാഹുൽ ആരോപിച്ചു. നിശബ്ദമാക്കുന്നതിലൂടെയും എംപിമാരെ സസ്പെൻഡ് ചെയ്യുന്നതിലൂടെയും കാർഷിക കരിനിയമം സംബന്ധിച്ച കർഷകരുടെ ആശങ്കകൾക്കു നേരെ കണ്ണടയ്ക്കുകയാണ്. ഈ സര്‍ക്കാറിന്റെ ധാർഷ്ട്യം രാജ്യമെമ്പാടും സാമ്പത്തിക ദുരന്തം വരുത്തിയെന്നും രാഹുൽ […]