Kerala

കോട്ടയത്തെ സിഐടിയു ബസ് ഉടമ തർക്കത്തിന് പരിഹാരം; രാജ്മോഹന്റെ ബസുകൾ ഓടിത്തുടങ്ങി

കോട്ടയത്തെ സിഐടിയു ബസ് ഉടമ തർക്കത്തിന് പരിഹാരമായതോടെ രാജ്മോഹന്റെ ബസുകൾ ഓടിത്തുടങ്ങി. സമാധാനപരമായി സർവീസ് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്ന് രാജ്‌മോഹൻ പറഞ്ഞു. സമരം ചെയ്‌ത തൊഴിലാളികൾ തിങ്കളാഴ്ച മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം  പറഞ്ഞു.  കോട്ടയം തിരുവാർപ്പിലെ ബസ്സുടമയും സിഐടിയു യും തമ്മിലുള്ള തർക്കത്തിൽ ഇന്നലെ പരിഹാരമായി. മുഴുവൻ തൊഴിലാളികൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകാമെന്ന് ഉടമയുടെ ഉറപ്പ് സിഐടിയു അംഗീകരിച്ചു.ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്. നാലു മാസത്തിനുശേഷം സ്ഥിതിഗതികൾ […]