രാജീവ് ഗാന്ധി വധക്കേസിൽ പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ. പ്രതികളുടെ ജയിൽ മോചനം അനുവദിച്ച സുപ്രിംകോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടു. 1991ൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ആറു പ്രതികളെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. പ്രതികളായ നളിയും ഭർത്താവ് മുരുഗനും (ശ്രീഹരൻ) ഉൾപ്പെടെ ആറുപേർ ജയിൽ മോചിതരായി. കേസിൽ കേന്ദ്രസർക്കാരിന്റെ വാദം വിശദമായ് കോടതി കെട്ടില്ലെന്നും ഹർജ്ജി പറയുന്നു. […]
Tag: Rajiv Gandhi
രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. രാജീവ് ഗാന്ധി വധത്തിന് പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണത്തിനായി രണ്ട് ബാറ്ററി എത്തിച്ചുകൊടുത്തെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്. പേരറിവാളൻ അടക്കം കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഏഴ് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയ ശുപാർശ രാഷ്ട്രപതിയുടെ […]
അസം ദേശീയോധ്യാനത്തില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് വെട്ടും; പ്രമേയം പാസാക്കി സര്‍ക്കാര്‍
അസമിലെ ദേശീയോധ്യാനത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കും. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനമെന്നാക്കാന്‍ അസം സര്‍ക്കാര്‍ പ്രമേയം പാസാക്കി. ആദിവാസി, ഗോത്ര സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഒറാംഗ് ദേശീയോദ്യാനമെന്ന് പുനര്‍ നാമകരണം ചെയ്യാന്‍ തീരുമാനമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ആദിവാസി, ഗോത്ര സമുദായത്തിലെ പ്രമുഖര്‍ പാര്‍ക്കിന്റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് മന്ത്രിസഭ ചേര്‍ന്ന് തീരുമാനത്തിന് […]
‘പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവ്’ രാജീവ്ഗാന്ധിയെ അനുസ്മരിച്ച് ചെന്നിത്തല
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. 1991 മെയ് 21ന് രാത്രിയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാജീവ് ഗാന്ധി ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. രാജീവ് ഗാന്ധിയുടെ ഓർമദിനത്തിൽ അനുസ്മരണകുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് ചെന്നിത്തല ഓർമപ്പെടുത്തുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറ്റി ലോകരാജ്യങ്ങൾക്ക് മുകളിൽ ഇന്ത്യയെ ഉയർത്തിയ അദ്ദേഹം രാജ്യത്തിന് വേണ്ടി ഇനിയുമേറെ […]